പോലീസ് അതിക്രമത്തിൽ കോൺഗ്രസ് പ്രവർത്തകൻ മരിച്ചുവെന്ന് അജയ് റായി
പോലീസ് അതിക്രമത്തിൽ കോൺഗ്രസ് പ്രവർത്തകൻ മരിച്ചുവെന്ന് അജയ് റായി
Thursday, December 19, 2024 2:23 AM IST
ല​​ക്നോ: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ല​​ക്നോ​​വി​​ൽ പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ചി​​നി​​ടെ കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ൻ മ​​രി​​ച്ചു. പ്ര​​ഭാ​​ത് പാ​​ണ്ഡെ(28) ആ​​ണു മ​​രി​​ച്ച​​ത്.

പോ​​ലീ​​സ് അ​​തി​​ക്ര​​മ​​ത്തി​​ലാ​​ണ് പാ​​ണ്ഡെ മ​​രി​​ച്ച​​തെ​​ന്നു യു​​പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ അ​​ജ​​യ് റാ​​യ് ആ​​രോ​​പി​​ച്ചു. നി​​യ​​മ​​സ​​ഭ​​യ്ക്കു മു​​ന്നി​​ൽ ന​​ട​​ന്ന പ്ര​​തി​​ഷേ​​ധ​​ത്തി​​ലാ​​ണു സം​​ഭ​​വം.

അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ലാ​​യ പാ​​ണ്ഡെ​​യെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചി​​രു​​ന്നു​​വെ​​ന്നും ശ​​രീ​​ര​​ത്തി​​ൽ മു​​റി​​വു​​ക​​ളൊ​​ന്നും ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ലെ​​ന്നും ഡി​​സി​​പി ര​​വീ​​ണ ത്യാ​​ഗി പ​​റ​​ഞ്ഞു. ഡോ​​ക്ട​​ർ​​മാ​​രു​​ടെ പാ​​ന​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തു​​മെ​​ന്നും അ​​തി​​ന്‍റെ വീ​​ഡി​​യോ പ​​ക​​ർ​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.