അജ്ഞാത മൃതദേഹം പാഴ്സലായി ലഭിച്ചു
അജ്ഞാത മൃതദേഹം  പാഴ്സലായി ലഭിച്ചു
Saturday, December 21, 2024 2:40 AM IST
വെ​​​സ്റ്റ് ഗോ​​​ദാ​​​വ​​​രി: ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ലെ യെ​​​ണ്ട​​​ഗ​​​ണ്ടി മേ​​​ഖ​​​ല​​​യി​​​ലെ സ്ത്രീ​​​ക്ക് 45 വ​​​യ​​​സു തോ​​​ന്നി​​​ക്കു​​​ന്ന വ്യ​​​ക്തി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം പാ​​​ഴ്സ​​​ലാ​​​യി ല​​​ഭി​​​ച്ചു.

വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​ ഇ​​​വ​​​രു​​​ടെ പ​​​ണി​​​തീ​​​രാ​​​ത്ത വീ​​​ട്ടി​​​ലേ​​​ക്കാ​​​ണു ഒ​​​രു ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ൽ അ​​ജ്ഞാ​​​ത മൃ​​​ത​​​ദേ​​​ഹം എ​​​ത്തി​​​ച്ച​​​ത്. ഇ​​​വ​​​രോ​​​ട് 1.35 കോ​​​ടി രൂ​​​പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടു​​​ള്ള ക​​​ത്തും ഇ​​​തോ​​​ടൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

സ​​​ഗി തു​​​ൾ​​​സി എ​​​ന്ന സ്ത്രീ​​​യു​​​ടെ പേ​​​രി​​​ലാ​​​ണ് പാ​​​ഴ്സ​​​ൽ അ​​​യ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​ത്തു വ​​​ർ​​​ഷം മു​​​ൻ​​​പ് ഭ​​​ർ​​​ത്താ​​​വ് മ​​​ര​​​ണ​​​പ്പെ​​​ട്ട ഇ​​​വ​​​ർ അ​​​ടു​​​ത്ത​​​കാ​​​ല​​​ത്താ​​​ണ് മ​​​റ്റൊ​​​രാ​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണു അ​​​ടു​​​ത്തി​​​ടെ സ്വ​​​ന്തം വീ​​​ട് പ​​​ണി​​​യാ​​​നാ​​​രം​​​ഭി​​​ച്ച​​​ത്.

സ്വ​​​ന്തം ജാ​​​തി​​​യി​​​ൽ​​​പെ​​​ട്ട ആ​​​ളാ​​​യ​​​തു​​​കൊ​​​ണ്ടും വി​​​ധ​​​വ​​​യാ​​​യ​​​തു​​​കൊ​​​ണ്ടും തു​​​ൾ​​​സി​​​യെ സ​​​ഹാ​​​യി​​​ക്കാ​​​ൻ താ​​ത്പ​​​ര്യ​​​മു​​​ണ്ട് എ​​​ന്ന​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടു മു​​​ന്നോ​​​ട്ടു വ​​​ന്ന വ്യ​​​ക്തി​​​യാ​​​ണ് വീ​​​ട് പ​​​ണി​​​യാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​ത്.


വീ​​​ട്ടി​​​ലേ​​​ക്ക് ആ​​​വ​​​ശ്യ​​​മു​​​ള്ള ഇ​​​ല​​​ക്ട്രോ​​​ണി​​​ക് സാ​​​ധ​​​ന​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കാ​​​മെ​​​ന്നു ഇ​​​യാ​​​ൾ വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​തി​​​നാ​​​ൽ അ​​​തി​​​നാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ. ഈ​​​യ​​​വ​​​സ​​​ര​​​ത്തി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹം അ​​​ട​​​ങ്ങി​​​യ പെ​​​ട്ടി പാ​​​ഴ്സ​​​ലാ​​​യി എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന​​​ത്.

ഇ​​​വ​​​രു​​​ടെ ഭ​​​ർ​​ത്താ​​വ് 2008ൽ ​​​മൂ​​​ന്നു ല​​​ക്ഷം രൂ​​​പ വാ​​യ്പ​​യെ​​ടു​​​ത്തി​​​രു​​​ന്നു​​​വെ​​​ന്നും ഈ ​​​തു​​​ക​​​യു​​​ടെ ഇ​​​പ്പോ​​​ഴ​​​ത്തെ മൂ​​​ല്യം 1.35 കോ​​​ടി​​​യാ​​​ണെ​​​ന്നും ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​ത് തി​​​രി​​​ച്ച​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ളു​​​ണ്ടാ​​​വു​​​മെ​​​ന്ന ഭീ​​​ഷ​​​ണി​​​യും ക​​​ത്തി​​​ലു​​​ണ്ട്. സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.