മുംബൈയിൽ നാവികസേനാ സ്പീഡ്ബോട്ട് ഇടിച്ചുകയറി യാത്രാബോട്ട് മുങ്ങി 13 പേ​​​ർ മ​​​രി​​​ച്ചു
മുംബൈയിൽ നാവികസേനാ സ്പീഡ്ബോട്ട് ഇടിച്ചുകയറി യാത്രാബോട്ട് മുങ്ങി 13  പേ​​​ർ മ​​​രി​​​ച്ചു
Thursday, December 19, 2024 2:23 AM IST
മും​​​​​​​​ബൈ: മും​​​​​​​​ബൈ​​​​​​​​യി​​​​​​​​ൽ ഗേ​​​​​​​​റ്റ്‌​​​​​​​​വേ ഓ​​​​​​​​ഫ് ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ൽ​​നി​​​​​​​​ന്ന്എ​​​​​​​​ല​​​​​​ഫ​​​​​​ന്‍റാ ഐ​​​​​​​​ല​​​​​​​​ൻ​​ഡി​​​​​​​​ലേ​​​​​​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന യാ​​​ത്രാ​​​ബോ​​​ട്ടും നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ സ്പീ​​​ഡ് ബോ​​​ട്ടും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ 13 പേ​​​ർ മ​​​രി​​​ച്ചു.

അ​​​പ​​​ക​​​ട​​​മേ​​​ഖ​​​ല​​​യി​​​ൽ​​നി​​​ന്ന് 101 പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. എ​​​ല​​​ഫ​​​ന്‍റാ ഐ​​​ല​​​ൻ​​ഡി​​ലേ​​​ക്കു പോ​​​യ "നീ​​​​​​​​ൽ​​​​​​​​ക​​​​​​​​മ​​​​​​​​ൽ’എ​​​​​​​​ന്ന ബോ​​​​​​​​ട്ടാ​​​​​​​​ണ് ഇ​​​​​​ന്ന​​​​​​ലെ വൈ​​​​​​കു​​​​​​ന്നേ​​​​​​രം നാ​​​​​​ലോ​​ടെ ​​​​അ​​​​​​റ​​​​​​ബി​​​​​​ക്ക​​​​​​ട​​​​​​ലി​​​​​​ൽ ഉ​​​​​​റാ​​​​​​ന മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​ത്തി​​​​​​​​ൽ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത്. മ​​​രി​​​ച്ച​​​വ​​​രി​​​ൽ ര​​​ണ്ടു​​​പേ​​​ർ നാ​​​വി​​​ക​​​സേ​​​നാം​​​ഗ​​​ങ്ങ​​​ളാ​​​ണ്.

നൂ​​​​​​റ്റി​​​​​​പ്പ​​​​​​ത്തോ​​​​​​ളം പേ​​​​​​ർ യാ​​​ത്രാ​​​ബോ​​​​​​ട്ടി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ സ്പീ​​​ഡ്ബോ​​​ട്ടി​​​ൽ ര​​​ണ്ട് നാ​​​വി​​​ക​​​സേ​​​നാം​​​ഗ​​​ങ്ങ​​​ളും സേ​​​ന​​​യി​​​ലേ​​​ക്ക് എ​​​ൻ​​​ജി​​​നു​​​ക​​​ൾ വി​​​ത​​​ര​​​ണം ​ചെ​​​യ്യു​​​ന്ന ക​​​ന്പ​​​നി​​​യു​​​ടെ നാ​​​ല് ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്‌​​ട​​​മാ​​​യ സ്പീ​​​​​​ഡ്ബോ​​​​​​ട്ട് ഇ​​​​​​ടി​​​​​​ച്ച​​​​​​തോ​​​​​​ടെ യാ​​​​​​ത്രാ​​​​​​ബോ​​​​​​ട്ടി​​​​​​ന്‍റെ ഒ​​​​​​രു​​​​​​ഭാ​​​​​​ഗം മു​​​​​​ങ്ങി​. സ്പീ​​​​​​​​ഡ് ബോ​​​​​​​​ട്ട് ഇ​​​​​​​​ടി​​​​​​​​ച്ചു​​​​​​​​ക​​​​​​​​യ​​​​​​​​റു​​​​​​​​ന്ന ദൃ​​​​​​​​ശ്യ​​​​​​​​ങ്ങ​​​​​​​​ൾ പു​​​​​​​​റ​​​​​​​​ത്തു​​​​​​​​വ​​​​​​​​ന്ന​​​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണ് അ​​​​​​പ​​​​​​ക​​​​​​ട​​​​​കാ​​​​​​ര​​​​​​ണം വ്യ​​​​​​ക്ത​​​​​​മാ​​​​​​യ​​​​​​ത്.​​​


നാ​​​വി​​​ക​​​സേ​​​ന, തീ​​​ര​​​സം​​​ര​​​ക്ഷ​​​ണ​​​സേ​​​ന, മ​​​റൈ​​​ന്‍ പോ​​​ലീ​​​സ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍ത്ത​​​നം. 11 നാ​​​വി​​​ക​​​സേ​​​നാ​ ബോ​​​ട്ടു​​​ക​​​ളും മൂ​​​ന്ന് മ​​​റൈ​​​ന്‍ പോ​​​ലീ​​​സ് ബോ​​​ട്ടു​​​ക​​​ളും കോ​​​സ്റ്റ്ഗാ​​​ര്‍ഡ് ക​​​പ്പ​​​ലും അ​​​പ​​​ക​​​ട​​​മേ​​​ഖ​​​ല​​​യി​​​ല്‍ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നു​​​പു​​​റ​​​മെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നും മ​​​റ്റു​​​മാ​​​യി നാ​​​ല് ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളും സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

എ​​​​​ൻ​​​​​ജി​​​​​ൻ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കി​​​​​ടെ സ്പീ​​​​​ഡ് ബോ​​​​​ട്ടി​​​​​ന്‍റെ നി​​​​​യ​​​​​ന്ത്ര​​​​​ണം ന​​​​​ഷ്ട​​​​​മാ​​​​​യ​​​​​താ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്നു സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി നാ​​​​​വി​​​​​ക​​​​​സേ​​​​​ന അ​​​​​റി​​​​​യി​​​​​ച്ചു. അ​​​പ​​​ക​​​ട​​​ത്തി​​​ൽ 13 ​പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ദേ​​​​​​വേ​​​​​​ന്ദ്ര ഫ​​​​​​ഡ്‌​​​​​​നാ​​​​​​വി​​​​​​സ് നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​യെ അ​​​​​​റി​​​​​​യി​​​​​​ച്ചു. ‌സ്പീ​​​​​​ഡ് ബോ​​​​​​ട്ടി​​​​​​ന്‍റെ നി​​​​​​യ​​​​​​ന്ത്ര​​​​​​ണം ന​​​​​​ഷ്‌​​ട​​​​​​മാ​​​​​​യ​​താ​​​​​​ണ് അ​​​​​​പ​​​​​​ക​​​​​​ട​​​​​​കാരണം.

മ​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്ക് അ​​​ഞ്ചു​ ല​​​ക്ഷം രൂ​​​പ വീ​​​തം ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.