പാ​ർ​ല​മെ​ന്‍റ് വളപ്പിൽ പ്ര​തി​പ​ക്ഷ​-ഭ​ര​ണ​പ​ക്ഷ​ കൈയാങ്കളി
പാ​ർ​ല​മെ​ന്‍റ് വളപ്പിൽ പ്ര​തി​പ​ക്ഷ​-ഭ​ര​ണ​പ​ക്ഷ​  കൈയാങ്കളി
Friday, December 20, 2024 2:16 AM IST
സ​നു സി​റി​യ​ക്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​അം​ബേ​ദ്ക​റെ​ക്കു​റി​ച്ച് രാ​ജ്യ​സ​ഭ​യി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​പ​ക്ഷ-​ഭ​ര​ണ​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ പാ​ർ​ല​മെ​ന്‍റ് ഇ​ന്ന​ലെ സാ​ക്ഷ്യം വ​ഹി​ച്ച​ത് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ​ക്ക്.

പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ ഭ​ര​ണ​ക​ക്ഷി എം​പി​മാ​രും രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ പാ​ർ​ല​മെ​ന്‍റ് വ​ള​പ്പ് സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി. ബി​ജെ​പി എം​പി​മാ​രാ​യ മു​കേ​ഷ് ര​ജ്പു​ത്, പ്ര​താ​പ് സാ​രം​ഗി എ​ന്നി​വ​രെ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ത​ള്ളി​യി​ട്ടു​വെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി രം​ഗ​ത്തു​വ​ന്നു. ഇ​രു​വ​രെ​യും ഡ​ൽ​ഹി​യി​ലെ റാം ​മ​നോ​ഹ​ർ ലോ​ഹ്യ (ആ​ർ​എം​എ​ൽ) ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​നും രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും ബി​ജെ​പി എം​പി​മാ​ർ പി​ടി​ച്ചു​ത​ള്ളി​യ​താ​യും ഇ​തേത്തു​ട​ർ​ന്ന് ഖാ​ർ​ഗെ​യ്ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​താ​യും കോ​ണ്‍ഗ്ര​സ് ആ​രോ​പി​ച്ചു. പാ​ർ​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും പ്ര​തി​ഷേ​ധം ക​ടു​ത്ത​തോ​ടെ ഇ​രുസ​ഭ​ക​ളും ര​ണ്ടു ത​വ​ണ ചേ​ർ​ന്നെ​ങ്കി​ലും പി​രി​ഞ്ഞു.

അം​ബേ​ദ്ക​ർ വി​ഷ​യ​ത്തി​ൽ​നി​ന്നു ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ നാ​ട​ക​മാ​ണ് പാ​ർ​ല​മെ​ന്‍റ് വ​ള​പ്പി​ൽ ക​ണ്ട​തെ​ന്നാ​ണ് കോ​ണ്‍ഗ്ര​സി​ന്‍റെ വാ​ദം.കോ​ണ്‍ഗ്ര​സ് അം​ബേ​ദ്ക​റെ അ​പ​മാ​നി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ എ​ൻ​ഡി​എ എം​പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ലെ മ​ക​ർ​ദ്വാ​റി​ൽ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചു.

ഇ​തേ​സ​മ​യം പാ​ർ​ല​മെ​ന്‍റ് വ​ള​പ്പി​ലെ അം​ബേ​ദ്ക​ർ പ്ര​തി​മ​യ്ക്കു മു​ന്നി​ൽ "ഇ​ന്ത്യ’ സ​ഖ്യ​വും അ​മി​ത് ഷാ​യു​ടെ രാ​ജ്യ​സ​ഭ​യി​ലെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. നീ​ല വ​സ്ത്ര​ം ധ​രി​ച്ചാ​ണു പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ എം​പി​മാ​ർ പ്ര​തി​ഷേ​ധി​ച്ച​ത്.


അം​ബേ​ദ്ക​ർ പ്ര​തി​മ​യ്ക്കു മു​ന്നി​ൽ​നി​ന്ന് പ്ര​തി​ഷേ​ധ​മാ​രം​ഭി​ച്ച പ്ര​തി​പ​ക്ഷ​സ​ഖ്യം എം​പി​മാ​ർ എ​ൻ​ഡി​എ എം​പി​മാ​ർ പ്ര​തി​ഷേ​ധി​ക്കു​ന്ന മ​ക​ർ​ദ്വാ​റി​ലേ​ക്കെ​ത്തി. തു​ട​ർ​ന്ന് ഇ​രു​കൂ​ട്ട​രും നേ​ർ​ക്കു​നേ​ർ നി​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. പി​ന്നീ​ട് പ്ര​തി​പ​ക്ഷ എം​പി​മാ​ർ സ​ഭ​യ്ക്കു​ള്ളി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച​ത് ഭ​ര​ണ​പ​ക്ഷം ത​ട​ഞ്ഞു.

പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ആ​ദ്യ നാ​ലു മി​നി​റ്റ് മാ​ത്ര​മാ​ണ് ലോ​ക്സ​ഭ ഇ​ന്ന​ലെ കൂ​ടി​യ​ത്. രാ​ജ്യ​സ​ഭ​യി​ലും പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ ആ​ദ്യം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ഇ​രു​സ​ഭ​ക​ളും പി​രി​യു​ക​യാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് സ​ഭ വീ​ണ്ടും ചേ​ർ​ന്നെങ്കിലും പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് പി​രി​ഞ്ഞു. സ​ഭ​യി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ ലോ​ക്സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ എം​പി​മാ​ർ മ​ക​ർ​ദ്വാ​റി​ലെ ഭി​ത്തി​യി​ൽ ക​യ​റി​നി​ന്നാണു പ്ര​തി​ഷേ​ധി​ച്ച​ത്.

രാ​ഹു​ലി​നെ​തി​രേ കേ​സ്

പാ​ർ​ല​മെ​ന്‍റ് വളപ്പിലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ൽ​ ഗാ​ന്ധി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ബി​ജെ​പി എം​പി ഹേ​മാം​ഗ് ജോ​ഷി ന​ല്കി​യ പ​രാ​തി​യി​ലാ​ണ് പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.