അം​​​ബേ​​​ദ്ക​​​റെ അ​​​മി​​​ത് ഷാ ​​​അ​​​വ​​​ഹേ​​​ളി​​​ച്ചെ​​​ന്ന് ആ​​​രോ​​​പണം; മാ​​​പ്പു പ​​​റ​​​യ​​​ണ​​​മെ​​​ന്ന് കോൺഗ്രസ്
അം​​​ബേ​​​ദ്ക​​​റെ അ​​​മി​​​ത് ഷാ ​​​അ​​​വ​​​ഹേ​​​ളി​​​ച്ചെ​​​ന്ന് ആ​​​രോ​​​പണം; മാ​​​പ്പു പ​​​റ​​​യ​​​ണ​​​മെ​​​ന്ന് കോൺഗ്രസ്
Thursday, December 19, 2024 2:23 AM IST
ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ശി​​​ല്പി ഭാ​​​ര​​​ത​​​ര​​​ത്ന ഡോ. ​​​ബി.​​​ആ​​​ർ. അം​​​ബേ​​​ദ്ക​​​റെ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​അ​​​വ​​​ഹേ​​​ളി​​​ച്ചെ​​​ന്ന ആ​​​രോ​​​പ​​​ണം കോ​​​ളി​​​ള​​​ക്ക​​​മാ​​​യി.

അ​​​മി​​​ത് ഷാ ​​​മാ​​​പ്പു പ​​​റ​​​യു​​​ക​​​യും മ​​​ന്ത്രി​​​സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന​​​ട​​​ത്തി​​​യ പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ഇ​​​രു സ​​​ഭ​​​ക​​​ളും ഇ​​​ന്ന​​​ലെ സ്തം​​​ഭി​​​ച്ചു. ആ​​​രോ​​​പ​​​ണ​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി അ​​​മി​​​ത് ഷാ​​​യും നേ​​​രി​​​ട്ട് രം​​​ഗ​​​ത്തി​​​റ​​​ങ്ങി.

ആ​​​രോ​​​പ​​​ണം ക​​​ടു​​​പ്പി​​​ച്ച് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​നും രാ​​​ജ്യ​​​സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വു​​​മാ​​​യ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ പ്ര​​​ത്യേ​​​ക പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി​​​യ​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​മാ​​യി അ​​​മി​​​ത് ഷാ​​​യും പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി​​​യ​​​ത്.

ഇ​​​രു​​​വ​​​രു​​​ടെ​​​യും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മു​​​ന്പാ​​​യി ഷാ​​​യെ ന്യാ​​​യീ​​​ക​​​രി​​​ച്ച് വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ര​​​ന്പ​​​ര​​​യു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി എ​​​ക്സി​​​ൽ രം​​​ഗ​​​ത്തെ​​​ത്തി. ഷാ​​​യു​​​ടെ വി​​​വാ​​​ദ അം​​​ബേ​​​ദ്ക​​​ർ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നെ​​​തി​​​രേ ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും എ​​​ക്സി​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചു.

ഡോ. ​​​അം​​​ബേ​​​ദ്ക​​​റെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ക​​​യും പ​​​ട്ടി​​​ക​​​ജാ​​​തി വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ അ​​​വ​​​ഗ​​​ണി​​​ക്കു​​​ക​​​യും ചെ​​​യ്ത കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ഇ​​​രു​​​ണ്ട ച​​​രി​​​ത്രം ഷാ ​​​തു​​​റ​​​ന്നു​​​കാ​​​ട്ടി​​​യെ​​​ന്ന് മോ​​​ദി ആ​​​രോ​​​പി​​​ച്ചു. “ഡോ. ​​​ബാ​​​ബാ​​​സാ​​​ഹെ​​​ബ് അം​​​ബേ​​​ദ്ക​​​റു​​​ടെ ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ ത​​​ങ്ങ​​​ളു​​​ടെ സ​​​ർ​​​ക്കാ​​​ർ ക​​​ഴി​​​ഞ്ഞ ദ​​​ശ​​​ക​​​ത്തി​​​ൽ അ​​​ക്ഷീ​​​ണം പ്ര​​​യ​​​ത്നി​​​ച്ചു.

ന​​​മ്മ​​​ൾ എ​​​ന്താ​​​ണോ അ​​​ത് അം​​​ബേ​​​ദ്ക​​​ർ മൂ​​​ല​​​മാ​​​ണ്. അ​​​മി​​​ത് ഷാ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ച വ​​​സ്തു​​​ത​​ക​​​ൾ അ​​​വ​​​രെ ഞെ​​​ട്ടി​​​ക്കു​​​ന്നു. അ​​​തി​​​നാ​​​ലാ​​​ണ​​​വ​​​ർ ഇ​​​പ്പോ​​​ൾ നാ​​​ട​​​കീ​​​യ​​​ത​​​യി​​​ൽ മു​​​ഴു​​​കു​​​ന്ന​​​ത്! സ​​​ങ്ക​​​ട​​​ക​​​ര​​​മെ​​​ന്നു പ​​​റ​​​യ​​​ട്ടെ, അ​​​വ​​​രെ​​​ക്കു​​​റി​​​ച്ച് ആ​​​ളു​​​ക​​​ൾ​​​ക്ക് സ​​​ത്യം അ​​​റി​​​യാം’’- മോ​​​ദി എ​​​ഴു​​​തി.

ദ​​​ളി​​​ത​​​രോ​​​ടു വി​​​രോ​​​ധ​​​മു​​​ള്ള കോ​​​ണ്‍ഗ്ര​​​സു​​​കാ​​​ർ ത​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ തെ​​​റ്റാ​​​യി വ്യാ​​​ഖ്യാ​​​നി​​​ച്ച് വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് ബി​​​ജെ​​​പി ആ​​​സ്ഥാ​​​ന​​​ത്തു ന​​ട​​ത്തി​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​ത്തി​​ൽ അ​​​മി​​​ത് ഷാ ​​​ആ​​​രോ​​​പി​​​ച്ചു.


അം​​​ബേ​​​ദ്ക​​​റു​​​ടെ ഫോ​​​ട്ടോ​​​ക​​​ളു​​​മാ​​​യി ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ ധ​​​ർ​​​ണ​​​യി​​​ൽ ഖാ​​​ർ​​​ഗെ, രാ​​​ഹു​​​ൽ ഗാ​​​ന്ധി, പ്രി​​​യ​​​ങ്ക ഗാ​​​ന്ധി അ​​​ട​​​ക്ക​​​മു​​​ള്ള ‘ഇ​​​ന്ത്യ’ മു​​​ന്ന​​​ണി​​​യി​​​ലെ പ്ര​​​മു​​​ഖ നേ​​​താ​​​ക്ക​​​ളും ഇ​​​രു​​​നൂ​​​റോ​​​ളം എം​​​പി​​​മാ​​​രും പ​​​ങ്കെ​​​ടു​​​ത്തു. തു​​​ട​​​ർ​​​ന്ന് ലോ​​​ക്സ​​​ഭ​​​യി​​​ലും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലും പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​രു​​​സ​​​ഭ​​​ക​​​ളും ച​​​ർ​​​ച്ച​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​തെ ഇ​​​ന്നു ചേ​​​രാ​​​നാ​​​യി പി​​​രി​​​യേ​​​ണ്ടി​​​വ​​​ന്നു. അ​​​മി​​​ത് ഷാ ​​​മാ​​​പ്പു പ​​​റ​​​യു​​​ക (അ​​​മി​​​ത് ഷാ ​​​മാ​​​ഫി മാം​​​ഗോ), സം​​​ഘ​​​പ​​​രി​​​വാ​​​റി​​​ന്‍റെ ഭ​​​ര​​​ണം ന​​​ട​​​ക്കി​​​ല്ല (സം​​​ഘ് കാ ​​​വി​​​ധാ​​​ൻ ന​​​ഹി ച​​​ലേ​​​ഗാ), ജ​​​യ് ഭീം ​​​തു​​​ട​​​ങ്ങി​​​യ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​യി​​​രു​​​ന്നു എം​​​പി​​​മാ​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധം.

ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കു പ​​​ക​​​രം മ​​​നു​​​സ്മൃ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ സം​​​ഘ​​​പ​​​രി​​​വാ​​​റി​​​ന്‍റെ ആ​​​ളു​​​ക​​​ൾ ആ​​​ഗ്ര​​​ഹി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണ് അം​​​ബേ​​​ദ്ക​​​റെ അ​​​പ​​​മാ​​​നി​​​ച്ച ഷാ​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ ഖാ​​​ർ​​​ഗെ ആ​​​രോ​​​പി​​​ച്ചു.

ബി​​​ജെ​​​പി​​​യും ആ​​​ർ​​​എ​​​സ്എ​​​സും ത്രി​​​വ​​​ർ​​​ണ പ​​​താ​​​ക​​​യ്ക്കെ​​​തി​​​രാ​​​ണ്. അ​​​വ​​​രു​​​ടെ പൂ​​​ർ​​​വി​​​ക​​​ർ അ​​​ശോ​​​ക​​​ച​​​ക്ര​​​ത്തെ എ​​​തി​​​ർ​​​ത്തെ​​​ന്നും എ​​​ഐ​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ശി​​​ല്പി​​​യും ദേ​​​ശീ​​​യ പ്ര​​​തീ​​​ക​​​വു​​​മാ​​​യ അം​​​ബേ​​​ദ്ക​​​റെ അ​​​വ​​​ഹേ​​​ളി​​​ക്കാ​​​ൻ ആ​​​രെ​​​യും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് രാ​​​ഹു​​​ൽ ഗാ​​​ന്ധി പ​​​റ​​​ഞ്ഞു.

ഷാ​​​യു​​​ടെ വിവാദ ​​​പ​​​രാ​​​മ​​​ർ​​​ശം

“ബി.​​​ആ​​​ർ. അം​​​ബേ​​​ദ്ക​​​റു​​​ടെ പേ​​​ര് പ​​​റ​​​യു​​​ന്ന​​​ത് ഇ​​​പ്പോ​​​ഴൊ​​​രു ഫാ​​​ഷ​​​നാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അം​​​ബേ​​​ദ്ക​​​ർ, അം​​​ബേ​​​ദ്ക​​​ർ, അം​​​ബേ​​​ദ്ക​​​ർ, അം​​​ബേ​​​ദ്ക​​​ർ, അം​​​ബേ​​​ദ്ക​​​ർ, അം​​​ബേ​​​ദ്ക​​​ർ ... ഇ​​​ത്ര​​​യും ത​​​വ​​​ണ ദൈ​​​വ​​​നാ​​​മം ഉ​​​രു​​​വി​​​ട്ടി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ അ​​​വ​​​ർ​​​ക്കു സ്വ​​​ർ​​​ഗ​​​ത്തി​​​ൽ സ്ഥാ​​​നം ല​​​ഭി​​​ക്കു​​​മാ​​​യി​​​രു​​​ന്നു.”

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.