ബി​​ജെ​​പി​​യു​​ടെ പി.​​പി.​​ ചൗ​​ധ​​രി ജെ​​പി​​സി അ​​ധ്യ​​ക്ഷ​​ൻ
ബി​​ജെ​​പി​​യു​​ടെ പി.​​പി.​​ ചൗ​​ധ​​രി  ജെ​​പി​​സി അ​​ധ്യ​​ക്ഷ​​ൻ
Thursday, December 19, 2024 2:23 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച "ഒ​​​​രു രാ​​​​ജ്യം ഒ​​​​രു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് 'ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലു​​​​ക​​​​ൾ വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​ഠി​​​​ക്കു​​​​ന്ന സം​​​​യു​​​​ക്ത പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി​​​​യെ (ജെ​​പി​​സി) പ്ര​​ഖ്യാ​​പി​​ച്ചു.

ബി​​ജെ​​പി​​യു​​ടെ പി.​​പി.​​ ചൗ​​ധ​​രി അ​​ധ്യ​​ക്ഷ​​നാ​​യ സ​​മി​​തി​​യി​​ൽ ലോ​​ക്സ​​ഭ​​യി​​ൽ​​നി​​ന്ന് 21 അം​​​​ഗ​​​​ങ്ങ​​​​ളും രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ​​​​നി​​​​ന്ന് 10 അം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​ണു​​​​ള്ള​​ത്. പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി, മ​​​​നീ​​​​ഷ് തി​​​​വാ​​​​രി​​, സു​​​​ഖ്ദേ​​​​വ് ഭ​​​​ഗ​​​​ത്, ര​​​​ണ്‍ദീ​​​​പ് സൂ​​​​ർ​​​​ജേ​​​​വാ​​​​ല​​ എ​​ന്നി​​വ​​ർ ജെ​​​​പി​​​​സി​​യി​​ലെ കോ​​​​ണ്‍ഗ്ര​​​​സ് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​ണ്. കേ​​ന്ദ്ര​​മ​​ന്ത്രി അ​​നു​​രാ​​ഗ് ഠാ​​ക്കൂ​​ർ, സാം​​ബി​​ത് പാ​​ത്ര തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ​​ർ ബി​​ജെ​​പി​​യി​​ൽ​​നി​​ന്ന് ജെ​​പി​​സി അം​​ഗ​​ങ്ങ​​ളാ​​കും.

എ​​ൻ​​സി​​പി (ശ​​ര​​ദ് പ​​വാ​​ർ) നേ​​താ​​വ് സു​​പ്രി​​യ സു​​ലെ, തൃ​​ണ​​മൂ​​ൽ കോ​​ണ്‍ഗ്ര​​സി​​ൽ​​നി​​ന്ന് ലോ​​ക്സ​​ഭാ എം​​പി ക​​ല്യാ​​ണ്‍ ബാ​​ന​​ർ​​ജി, രാ​​ജ്യ​​സ​​ഭാ എം​​പി സാ​​കേ​​ത് ഗോ​​ഖ​​ലെ, ഡി​​എം​​കെ​​യി​​ൽ​​നി​​ന്നും സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യി​​ൽ​​നി​​ന്നും ഓ​​രോ അം​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​രും പ്ര​​തി​​പ​​ക്ഷ​​നി​​ര​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് ജെ​​പി​​സി​​യി​​ലു​​ണ്ട്.


ബ​​ജ​​റ്റ് സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ അ​​വ​​സാ​​ന ആ​​ഴ്ച​​യി​​ലെ ആ​​ദ്യ​​ദി​​വ​​സം റി​​പ്പോ​​ർ​​ട്ട് പാ​​ർ​​ല​​മെ​​ന്‍റി​​നു​​മു​​ന്നി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​ണ​​മെ​​ന്ന വ്യ​​വ​​സ്ഥ​​യോ​​ടെ​​യാ​​ണു ജെ​​പി​​സി രൂ​​പീ​​ക​​രി​​ച്ച​​ത്.

ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ ബി​​​​ല്ലു​​​​ക​​​​ള​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​പ്പോ​​​​ൾ 269 എം​​​​പി​​​​മാ​​​​ർ അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി വോ​​​​ട്ട് ചെ​​​​യ്യു​​​​ക​​​​യും 198 പേ​​​​ർ എ​​​​തി​​​​ർ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. പി​​​​ന്നീ​​​​ടാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ​​​​യും ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ​​​​യും എം​​​​പി​​​​മാ​​​​രെ ഉ​​​​ൾ​​​​ക്കൊ​​​​ള്ളി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ജെ​​​​പി​​​​സി പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു ബി​​​​ൽ അ​​​​യ​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.