ജ​സ്റ്റീ​സ് യാ​ദ​വി​ന് സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​ന്‍റെ താ​ക്കീ​ത്
ജ​സ്റ്റീ​സ് യാ​ദ​വി​ന് സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​ന്‍റെ താ​ക്കീ​ത്
Thursday, December 19, 2024 2:23 AM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ പ്ര​സം​ഗ​ത്തി​ൽ അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ജ​ഡ്ജി ശേ​ഖ​ർ കു​മാ​ർ യാ​ദ​വി​ന് സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​ന്‍റെ താ​ക്കീ​ത്. ഇ​ന്ന​ലെ ചീ​ഫ് ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള കൊ​ളീ​ജി​യം മു​ന്പാ​കെ ഹാ​ജ​രാ​യി ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണു ജ​സ്റ്റീ​സ് യാ​ദ​വി​ന് കൊ​ളീ​ജി​യം താ​ക്കീ​ത് ന​ൽ​കി​യ​ത്.

വി​വാ​ദം സൃ​ഷ്‌​ടി​ക്കാ​ൻ ത​ന്‍റെ പ്ര​സം​ഗം മാ​ധ്യ​മ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ച്ചെ​ന്നാ​യി​രു​ന്നു ജ​സ്റ്റീ​സ് യാ​ദ​വി​ന്‍റെ വാ​ദം. എ​ന്നാ​ൽ വി​ശ​ദീ​ക​ര​ണം കൊ​ളീ​ജി​യ​ത്തി​നു ബോ​ധ്യ​പ്പെ​ട്ടി​ല്ല. തു​ട​ർ​ന്ന് പെ​രു​മാ​റ്റ​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​നും ജു​ഡീ​ഷ​റി​യു​ടെ അ​ന്ത​സ് നി​ല​നി​ർ​ത്താ​നും കൊ​ളീ​ജി​യം അ​ദ്ദേ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ജു​ഡീ​ഷ​റി​യു​ടെ മേ​ലു​ള്ള വി​ശ്വാ​സം നി​ല​നി​ർ​ത്ത​ണ​മെ​ന്നും കൊ​ളീ​ജി​യം നി​ർ​ദേ​ശി​ച്ചു. പ​രാ​മ​ർ​ശ​ങ്ങ​ൾ വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് കൊ​ളീ​ജി​യം മു​ന്പാ​കെ ഹാ​ജ​രാ​കാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.


ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം ഇ​ന്ത്യ ഭ​രി​ക്ക​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി​ന്‍റെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ജ​സ്റ്റീ​സ് യാ​ദ​വ് ന​ട​ത്തി​യ പ​രാ​മ​ർ​ശം. പ​രാ​മ​ർ​ശ​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണു​യ​ർ​ന്ന​ത്.

അ​ദ്ദേ​ഹ​ത്തെ ഇം​പീ​ച്ച്മെ​ന്‍റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു 55 എം​പി​മാ​ർ ഒ​പ്പി​ട്ട പ്ര​മേ​യം രാ​ജ്യ​സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. കൂ​ടാ​തെ, ജ​സ്റ്റീ​സ് യാ​ദ​വി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​ട​ക്കം വി​വി​ധ സം​ഘ​ട​ന​ക​ൾ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന് ക​ത്ത​യ​യ്ക്കു​ക​യും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.