ക​രു​ളാ​യി വ​ന​ത്തി​ല്‍ കാ​ട്ടാ​ന​ ആ​ക്ര​മ​ണം; ആ​ദി​വാ​സി യു​വാ​വ് കൊല്ലപ്പെട്ടു
ക​രു​ളാ​യി വ​ന​ത്തി​ല്‍  കാ​ട്ടാ​ന​ ആ​ക്ര​മ​ണം;  ആ​ദി​വാ​സി യു​വാ​വ് കൊല്ലപ്പെട്ടു
Monday, January 6, 2025 5:15 AM IST
നി​​​​ല​​​​മ്പൂ​​​​ര്‍: കാ​​​​ട്ടാ​​​​ന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ ആ​​​​ദി​​​​വാ​​​​സി യു​​​​വാ​​​​വ് കൊ​​ല്ല​​പ്പെ​​ട്ടു. ക​​​​രു​​​​ളാ​​​​യി ഉ​​​​ള്‍​വ​​​​ന​​​​ത്തി​​​​ല്‍ മാ​​​​ഞ്ചി​​​​രി പൂ​​​​ച്ച​​​​പ്പാ​​​​റ ന​​​​ഗ​​​​റി​​​​ലെ പ്രാ​​​​ക്ത​​​​ന ഗോ​​​​ത്രവ​​​​ര്‍​ഗ​​​​ത്തി​​​​ല്‍​പ്പെ​​​​ട്ട ക​​​​രി​​​​യ​​​​ന്‍റെ മ​​​​ക​​​​ന്‍ മ​​​​ണി (38) യാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ശ​​​​നി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം ആ​​റ​​ര​​യോ​​​​ടെ രണ്ടു കു​​​​ട്ടി​​​​ക​​​​ളെ പാ​​​​ലേ​​​​മാ​​​​ടു​​​​ള്ള ട്രൈ​​​​ബ​​​​ല്‍ ഹോ​​​​സ്റ്റ​​​​ലി​​​​ലാ​​​​ക്കി മ​​​​റ്റു കു​​​​ട്ടി​​​​ക​​​​ള്‍​ക്ക് പ​​​​നി​​​​ക്കു​​​​ള്ള മ​​​​രു​​​​ന്നു വാ​​​​ങ്ങി വ​​രു​​മ്പോ​​ഴാ​​യി​​രു​​ന്നു കാ​​ട്ടാ​​ന​​യു​​ടെ ആ​​ക്രമണം.

ക​​​​രു​​​​ളാ​​​​യി ച​​​​ളി​​​​പ്പാ​​​​ട​​​​ന്‍ മു​​​​ഹ​​​​മ്മ​​​​ദ് എ​​​​ന്ന ചെ​​​​റി​​​​യു​​​​ടെ ടാ​​​​ക്സി ജീ​​​​പ്പി​​​​ല്‍ ക​​​​ണ്ണി​​​​ക്കൈ ഭാ​​​​ഗ​​​​ത്ത് ഇ​​​​റ​​​​ങ്ങി​​​​യശേ​​​​ഷം ക​​​​രി​​​​മ്പു​​​​ഴ ക​​​​ട​​​​ന്ന് വെ​​​​റ്റി​​​​ല​​​​ക്കൊ​​​​ല്ലി വ​​​​ഴി വി​​​​ള​​​​ക്കു​​​​പ്പാ​​​​റ​​​​യി​​​​ലേ​​​​ക്ക് പോ​​​​കു​​​​മ്പോ​​​​ഴാ​​​​ണ് മ​​​​ണി​​​​യും കൂ​​​​ട്ട​​​​രും കാ​​​​ട്ടാ​​​​ന​​​​യു​​​​ടെ മു​​​​ന്നി​​​​ല്‍​ പെ​​​​ട്ട​​​​ത്.

അഞ്ചുവയസുള്ള കു​​​​ട്ടി​​​​യെ തോ​​​​ളി​​​​ലി​​​​രു​​​​ത്തി പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന മ​​​​ണി​​​​യെ കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മി​​​​ച്ച​​​​തോ​​​​ടെ കു​​​​ട്ടി ദൂ​​​​രേ​​​​ക്ക് തെ​​​​റി​​​​ച്ചു വീ​​​​ണു. കൂ​​​​ടെ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പൂ​​​​ച്ച​​​​പ്പാ​​​​റ ക​​​​ണ്ണ​​​​ൻ, മ​​​​ജീ​​​​ഷ്, വി​​​​ജേ​​​​ഷ് എ​​​​ന്നി​​​​വ​​​​ര്‍ മ​​​​ണി​​​​യു​​​​ടെ കു​​​​ട്ടി​​​​യെ എ​​​​ടു​​​​ത്ത് ഓ​​​​ടി​​​​ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞ ചെ​​​​റി വ​​​​ന​​​​പാ​​​​ല​​​​ക​​​​രെ​​​​യും പോ​​​​ലീ​​​​സി​​​​നെ​​​​യും അ​​​​റി​​​​യി​​​​ച്ചു. തു​​​​ട​​​​ര്‍​ന്ന് വ​​​​ന​​​​പാ​​​​ല​​​​ക​​​​ര്‍ ചെ​​​​റി​​​​യു​​​​ടെ ജീ​​​​പ്പി​​​​ല്‍ സ്ഥ​​​​ല​​​​ത്തെ​​​​ത്തി. ക​​​​രു​​​​ളാ​​​​യി​​​​ല്‍നി​​​​ന്ന് 25 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ ഉ​​​​ള്‍​വ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. വ​​​​ന​​​​പാ​​​​ല​​​​ക​​​​രെ​​​​ത്തും മു​​​​മ്പ് മ​​​​ണി​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ന്‍ അ​​​​യ്യ​​​​പ്പ​​​​ന്‍ സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

മ​​​​ണി​​​​ക്ക് ത​​​​ല​​​​യ് ക്കാ​​​​ണ് ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. രാ​​​​ത്രി പ​​ത്ത​​ര​​യോ​​​​ടെ നെ​​​​ടു​​​​ങ്ക​​​​യ​​​​ത്ത് എ​​​​ത്തുംവ​​​​രെ മ​​​​ണി സം​​​​സാ​​​​രി​​​​ച്ചി​​​​രു​​​​ന്നു. നെ​​​​ടു​​​​ങ്ക​​​​യ​​​​ത്തു​​​​നി​​​​ന്ന് ആം​​​​ബു​​​​ല​​​​ന്‍​സി​​​​ല്‍ മ​​​​ണി​​​​യെ നി​​​​ല​​​​മ്പൂ​​​​ര്‍ ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല.

നെ​​​​ഞ്ചി​​​​ലും ത​​​​ല​​​​യി​​​​ലും കാ​​​​ട്ടാ​​​​ന​​​​യു​​​​ടെ ച​​​​വി​​​​ട്ടേ​​​​റ്റ​​​​താ​​​​കാം മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന. ചെ​​​​വി​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ര​​​​ക്തം വ​​​​ന്നി​​​​ട്ടു​​​​ണ്ട്.

നി​​​​ല​​​​മ്പൂ​​​​ര്‍ സൗ​​​​ത്ത് ഡി​​​​എ​​​​ഫ്ഒ ധ​​​​നി​​​​ക് ലാ​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി​​​​യി​​​​രു​​​​ന്നു. മ​​​​ണി​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​നാ​​​​യ അ​​​​യ്യ​​​​പ്പ​​​​ന്‍ ഒ​​​​ന്ന​​​​ര കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ മ​​​​ണി​​​​യെ ചു​​​​മ​​​​ന്നാ​​​​ണ് ജീ​​​​പ്പ് കി​​​​ട​​​​ന്ന മാ​​​​ഞ്ചി​​​​രി​​​​യി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​ത്. പൂ​​​​ച്ച​​​​പ്പാ​​​​റ കോ​​​​ള​​​​നി​​​​യി​​​​ല്‍ ആ​​​​ദ്യ​​​​മാ​​​​യി മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണ്‍ വാ​​​​ങ്ങി​​​​യ​​​​ത് മ​​​​ണി​​​​യാ​​​​ണ്. വ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ പു​​​​റം​​​​ലോ​​​​ക​​​​ത്ത് അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത് മ​​​​ണി​​​​യാ​​​​യി​​​​രു​​​​ന്നു.

നി​​​​ല​​​​മ്പൂ​​​​ര്‍ ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് ജി​​​​ല്ലാ​​​​ആശു​​​​പ​​​​ത്രി​​​​യി​​​​ല്‍ പോ​​​​സ്റ്റു​​​​മോ​​​​ര്‍​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം മ​​​​ണി​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ബ​​​​ന്ധു​​​​ക്ക​​​​ള്‍​ക്കു വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്തു. പി.​​​​വി. അ​​​​ന്‍​വ​​​​ര്‍ എം​​​​എ​​​​ല്‍​എ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ര്‍ സം​​​​സ്കാ​​​​ര ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. ഭാ​​​​ര്യ​​​​യും അ​​​​ഞ്ച് മ​​​​ക്ക​​​​ളും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് മ​​​​ണി​​​​യു​​​​ടെ കു​​​​ടും​​​​ബം. മ​​​​ണി​​​​യു​​​​ടെ അ​​മ്മ ചാ​​​​ത്തി മു​​​​മ്പ് പാ​​​​മ്പുക​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ചി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.