എം​എ​ൽഎ​യു​ടെ ഗ​തി​ ഇ​തെ​ങ്കി​ൽ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ അ​വ​സ്ഥ എ​ന്താ​യി​രി​ക്കുമെന്നു ഹൈക്കോടതി
എം​എ​ൽഎ​യു​ടെ ഗ​തി​ ഇ​തെ​ങ്കി​ൽ  സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ അ​വ​സ്ഥ  എ​ന്താ​യി​രി​ക്കുമെന്നു ഹൈക്കോടതി
Tuesday, January 7, 2025 2:07 AM IST
കൊ​​​ച്ചി: ഉ​​​മ തോ​​​മ​​​സ് എം​​​എ​​​ൽ​​​എ​​​യ്ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കാ​​​നി​​​ട​​​യാ​​​യ കൊ​​​ച്ചി ക​​​ലൂ​​​ർ രാ​​​ജ്യാ​​​ന്ത​​​ര സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ ഗി​​​ന്ന​​​സ് റി​​ക്കാ​​ർ‌​​ഡ് നൃ​​​ത്ത പ​​​രി​​​പാ​​​ടി​​​യു​​​ടെ സം​​​ഘാ​​​ട​​​ക​​​ർ​​​ക്കെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ഹൈ​​​ക്കോ​​​ട​​​തി.

എം​​​എ​​​ൽ​​​എ​​​യ്ക്കു പ​​രി​​ക്കേ​​റ്റ ശേ​​​ഷ​​​വും പ​​​രി​​​പാ​​​ടി കു​​​റ​​​ച്ചു​​​നേ​​​ര​​​ത്തേ​​​ക്കെ​​​ങ്കി​​​ലും എ​​​ന്തു​​​കൊ​​​ണ്ടു നി​​​ർ​​​ത്തി​​​വ​​​ച്ചി​​​ല്ലെ​​​ന്നു ചോ​​​ദി​​​ച്ച സിം​​​ഗി​​​ൾ ബെ​​​ഞ്ച്, മ​​​നു​​​ഷ്യ​​​ത്വം എ​​​ന്നൊ​​​ന്നി​​​ല്ലേ​​​യെ​​​ന്നും വി​​​മ​​​ർ​​​ശി​​​ച്ചു.

നൃ​​​ത്ത​​​പ​​​രി​​​പാ​​​ടി​​​യു​​​ടെ പേ​​​രി​​​ൽ പ​​​ണ​​​പ്പി​​​രി​​​വ് ന​​​ട​​​ത്തി ന​​​ർ‍​ത്ത​​​ക​​​രെ വ​​​ഞ്ചി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ സം​​​ഘാ​​​ട​​​ക​​​രാ​​​യ മൂ​​​ന്നു പ്ര​​​തി​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ഴാ​​​ണ് ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ വി​​​മ​​​ർ​​​ശ​​​നം.

‌എം​​​എ​​​ൽ​​​എ വീ​​​ണെ​​​ന്ന​​​റി​​​ഞ്ഞി​​​ട്ടും സം​​​ഘാ​​​ട​​​ക​​​ർ തി​​​രി​​​ഞ്ഞു​​​നോ​​​ക്കി​​​യി​​​ല്ലെ​​​ന്നു കോ​​​ട​​​തി​​​യു​​​ടെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തു​​​ന്ന​​​തു വ​​​രെ​​​യെ​​​ങ്കി​​​ലും കാ​​​ത്തി​​​രി​​​ക്കാ​​​മാ​​​യി​​​രു​​​ന്നു. അ​​​ര​ മ​​​ണി​​​ക്കൂ​​​ർ പോ​​​ലും പ​​​രി​​​പാ​​​ടി നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​തി​​​രു​​​ന്ന​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ്? പ​​​രി​​​ക്കേ​​​റ്റ​​​യാ​​​ൾ​​​ക്ക് എ​​​ന്ത് സം​​​ഭ​​​വി​​​ച്ചെ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്കാ​​​നു​​​ള​​​ള ബാ​​​ധ്യ​​​ത സം​​​ഘാ​​​ട​​​ക​​​ർ​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു.


എം​​​എ​​​ൽ​​എ​​​യു​​​ടെ ഗ​​​തി​​​യി​​​തെ​​​ങ്കി​​​ൽ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന്‍റെ അ​​​വ​​​സ്ഥ എ​​​ന്താ​​​യി​​​രി​​​ക്കും? സം​​​ഘാ​​​ട​​​ക​​​ർ കാ​​​ണി​​​ച്ച​​​തു ക്രൂ​​​ര​​​ത​​​യാ​​​ണെ​​​ന്നും സിം​​​ഗി​​​ൾ ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു. ഗി​​​ന്ന​​​സ് നൃ​​​ത്ത പ​​​രി​​​പാ​​​ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​ഘാ​​​ട​​​ക​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ബ്രോ​​​ഷ​​​ർ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഒ​​​ന്നാം പ്ര​​​തി നി​​​ഗോ​​​ഷ് അ​​​ട​​​ക്ക​​​മു​​​ള​​​ള പ്ര​​​തി​​​ക​​​ളു​​​ടെ മു​​​ൻ​​​കൂ​​​ർ‍ ജാ​​​മ്യാ​​​പേ​​​ക്ഷ പ​​​ത്തി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.