ന​വീ​ന്‍റെ മ​ര​ണ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​മി​ല്ല
ന​വീ​ന്‍റെ മ​ര​ണ​ത്തി​ല്‍  സി​ബി​ഐ അ​ന്വേ​ഷ​ണ​മി​ല്ല
Tuesday, January 7, 2025 2:19 AM IST
കൊ​​​ച്ചി: എ​​​ഡി​​​എം ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണം സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഹൈ​​​ക്കോ​​​ട​​​തി നി​​​ര​​​സി​​​ച്ചു.

പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ലാ​​​ണെ​​​ന്നു കേ​​​സ് ഡ​​​യ​​​റി പ​​​രി​​​ശോ​​​ധി​​​ച്ചു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് ഭാ​​​ര്യ മ​​​ഞ്ജു​​​ഷ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ജ​​​സ്റ്റീ​​​സ് കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് തീ​​​ര്‍​പ്പാ​​​ക്കി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം, കൊ​​​ന്നു കെ​​​ട്ടി​​​ത്തൂ​​​ക്കി​​​യ​​​താ​​​ണെ​​​ന്ന ഹ​​​ര്‍​ജി​​​ക്കാ​​​രി​​​യു​​​ടെ സം​​​ശ​​​യ​​​മ​​​ട​​​ക്കം അ​​​ന്വേ​​​ഷ​​​ണ​​വി​​​ധേ​​​യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ക​​​ണ്ണൂ​​​ര്‍ റേ​​​ഞ്ച് ഡി​​​ഐ​​​ജി​​​യു​​​ടെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ലാ​​​യി​​​രി​​​ക്ക​​​ണം അ​​​ന്വേ​​​ഷ​​​ണം. വി​​​വ​​​ര​​​ങ്ങ​​​ള്‍ ഡി​​​ഐ​​​ജി​​​ക്കു കൃ​​​ത്യ​​​മാ​​​യി റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യ​​​ണം. അ​​​ന്വേ​​​ഷ​​​ണ പു​​​രോ​​​ഗ​​​തി ഹ​​​ര്‍​ജി​​​ക്കാ​​​രി​​​യെ​​​യും അ​​​റി​​​യി​​​ക്ക​​​ണം. അ​​​ന്തി​​​മ റി​​​പ്പോ​​​ര്‍​ട്ട് ഡി​​​ഐ​​​ജി​​​യെ കാ​​​ട്ടി അ​​​നു​​​മ​​​തി വാ​​​ങ്ങി​​​യ ശേ​​​ഷ​​​മേ കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ക്കാ​​​വൂ എ​​​ന്നും ജ​​​സ്റ്റീ​​​സ് കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് നി​​​ര്‍​ദേ​​​ശി​​​ച്ചു.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ പി​​​ഴ​​​വ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടാ​​​ന്‍ ഹ​​​ര്‍​ജി​​​ക്കാ​​​രി​​​ക്കു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നു കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി. അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തെ സം​​​ശ​​​യി​​​ക്കാ​​​ന്‍ കാ​​​ര​​​ണ​​​ങ്ങ​​​ള്‍ ഇ​​​ല്ല. ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന പ്ര​​​തി പി.​​​പി. ദി​​​വ്യ​​​ക്ക് ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യു​​​മാ​​​യി ബ​​​ന്ധം ഉ​​​ണ്ടെ​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ല്‍ മാ​​​ത്രം അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​​ക്കു കൈ​​​മാ​​​റാ​​​നാ​​​കി​​​ല്ല.


തു​​​ട​​​ക്കം മു​​​ത​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ലാ​​​ണു ന​​​ട​​​ന്ന​​​ത്. സ​​​യ​​​ന്‍റി​​​ഫി​​​ക് അ​​​സി​​​സ്റ്റ​​​ന്‍റും വി​​​ര​​​ല​​​ട​​​യാ​​​ള വി​​​ദ​​​ഗ്ധ​​​രും ആ​​​ദ്യം ത​​​ന്നെ എ​​​ത്തി​​​യി​​​രു​​​ന്നു. അ​​​ഞ്ചു സ്വ​​​ത​​​ന്ത്ര സാ​​​ക്ഷി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് ഇ​​​ന്‍​ക്വ​​​സ്റ്റ് ന​​​ട​​​ത്തി​​​യ​​​ത്.

പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ല്‍നി​​​ന്നു ബ​​​ന്ധു​​​ക്ക​​​ള്‍ വ​​​രു​​​ന്ന​​​തു​​​വ​​​രെ മൃ​​​ത​​​ദേ​​​ഹം സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തു പ്രാ​​​യോ​​​ഗി​​​ക​​​മ​​​ായിരുന്നില്ല്ല. ബ​​​ന്ധു​​​ക്ക​​​ള്‍ എ​​​ത്തി​​​ച്ചേ​​​ര്‍​ന്ന​​​ത് 15 മ​​​ണി​​​ക്കൂ​​​റി​​​നു ശേ​​​ഷ​​​മാ​​​ണ്. മ​​​രി​​​ച്ച് അ​​​ഞ്ചു മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ ദേ​​​ഹ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തേ​​​ണ്ട​​​തു​​​ണ്ട്. അ​​​തു ന​​​ട​​​ത്തു​​​മ്പോ​​​ള്‍ ബ​​​ന്ധു​​​ക്ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം അ​​​നി​​​വാ​​​ര്യ​​​മ​​​ല്ലെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​ടി​​​വ​​​സ്ത്ര​​​ത്തി​​​ല്‍ ര​​​ക്ത​​​ക്ക​​​റ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് ഇ​​​ന്‍​ക്വ​​​സ്റ്റി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യെ​​​ങ്കി​​​ലും പോ​​​സ്റ്റ്മോ​​​ര്‍​ട്ടം റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ ഇ​​​തേ​​​ക്കു​​​റി​​​ച്ച് പ​​​റ​​​യു​​​ന്നി​​​ല്ലെ​​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ മൂ​​​ത്രാ​​​ശ​​​യ​​​ക്ക​​​ല്ല് പോ​​​ലു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കാം ര​​​ക്ത​​​ക്ക​​​റ​​​യ്ക്ക് കാ​​​ര​​​ണ​​​മെ​​​ന്ന ഡോ​​​ക്ട​​​റു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം കേ​​​സ് ഡ​​​യ​​​റി​​​യി​​​ലു​​​ണ്ടെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​ര്‍ 15നു ​​​ക​​​ണ്ണൂ​​​രി​​​ലെ ക്വാ​​​ര്‍​ട്ടേ​​​ഴ്‌​​​സി​​ലാ​​ണ് ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​​നെ മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.