ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ ചോ​ര്‍​ന്ന സം​ഭ​വം: എ.​വി. ശ്രീ​കു​മാ​റി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം
ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ ചോ​ര്‍​ന്ന സം​ഭ​വം: എ.​വി. ശ്രീ​കു​മാ​റി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം
Tuesday, January 7, 2025 2:07 AM IST
കൊ​​​ച്ചി: സി​​​പി​​​എം നേ​​​താ​​​വ് ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍റെ ആ​​​ത്മ​​​ക​​​ഥ ചോ​​​ര്‍​ച്ച​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ ഡി​​​സി ബു​​​ക്‌​​​സ് സീ​​​നി​​​യ​​​ര്‍ ഡെ​​​പ്യൂ​​​ട്ടി എ​​​ഡി​​​റ്റ​​​റാ​​​യി​​​രു​​​ന്ന എ.​​​വി. ശ്രീ​​​കു​​​മാ​​​റി​​​ന് ഹൈ​​​ക്കോ​​​ട​​​തി മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

വി​​​ശ്വാ​​​സവ​​​ഞ്ച​​​ന​​​യ​​​ട​​​ക്കം കു​​​റ്റ​​​ങ്ങ​​​ള്‍ ചു​​​മ​​​ത്തി കോ​​​ട്ട​​​യം ഈ​​​സ്റ്റ് പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ലാ​​​ണ് ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ മു​​​മ്പാ​​​കെ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നും അ​​​റ​​​സ്റ്റ് ചെ​​​യ്താ​​​ല്‍ 50,000 രൂ​​​പ​​​യു​​​ടെ സ്വ​​​ന്ത​​​വും സ​​​മാ​​​ന തു​​​ക​​​യ്ക്കു​​​ള്ള ര​​​ണ്ടു​​​പേ​​​രു​​​ടെ ബോ​​​ണ്ടി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ജാ​​​മ്യ​​​ത്തി​​​ല്‍ വി​​​ട്ട​​​യ​​യ്​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​വ്.


നി​​​യ​​​മ​​വി​​​രു​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​നം ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും തൊ​​​ഴി​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​നം മാ​​​ത്ര​​​മാ​​​ണ് ത​​​ന്‍റെ ഭാ​​​ഗ​​​ത്തു​​നി​​​ന്നു​​​ണ്ടാ​​​യ​​​തെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ വാ​​​ദം. ദേ​​​ശാ​​​ഭി​​​മാ​​​നി ക​​​ണ്ണൂ​​​ര്‍ ബ്യു​​​റോ ചീ​​​ഫ് ര​​​ഘു​​​നാ​​​ഥ് ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​ല്‍​കി​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ എ​​​ഡി​​​റ്റോ​​​റി​​​യ​​​ല്‍ ചു​​​മ​​​ത​​​ല​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​നു​​​മ​​​തി ന​​​ല്‍​കു​​​ക​​​യാ​​​ണു താ​​​ന്‍ ചെ​​​യ്ത​​​തെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.