കര്‍ഷകരില്ലാതെ സമൂഹത്തിന് നിലനില്‍പ്പില്ല: മാര്‍ കല്ലറങ്ങാട്ട്
കര്‍ഷകരില്ലാതെ സമൂഹത്തിന് നിലനില്‍പ്പില്ല: മാര്‍ കല്ലറങ്ങാട്ട്
Monday, January 6, 2025 4:46 AM IST
പാ​ലാ: ക​ര്‍ഷ​ക​രും കൃ​ഷി​യു​മി​ല്ലാ​തെ മ​നു​ഷ്യ​ന് നി​ല​നി​ല്‍പ്പി​ല്ലെ​ന്ന് ബി​ഷ​പ്പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് പാ​ലാ രൂ​പ​ത സ​മി​തി ന​ട​ത്തി​യ 10-ാമ​ത് അ​ടു​ക്ക​ള​ത്തോ​ട്ട മ​ല്‍സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​ന​ദാ​നം ന​ല്‍കി​യും ക​ര്‍ഷ​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തും പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൃ​ഷി ഒ​രു പ്രാ​ര്‍ഥ​ന ത​ന്നെ​യാ​ണ്. കാ​ര്‍ഷി​ക സം​സ്‌​കാ​രം നി​ല​നി​ര്‍ത്താ​നും പോ​ത്‌​സാ​ഹി​പ്പി​ക്കാ​നു​മാ​ണ് അ​ടു​ക്ക​ള തോ​ട്ട മ​ല്‍സ​രം ന​ട​ത്തു​ന്ന​ത്.

ക​ര്‍ഷ​ക​രോ​ട് ക​രു​ത​ലു​ണ്ടാ​കാ​ന്‍ ന​മു​ക്ക് പ്ര​ത്യേ​ക ക​ട​മ​യു​ണ്ട്. പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കാ​നു​ള്ള ക​ട​മ​യും അ​ദ്ദേ​ഹം ഓ​ര്‍മ്മി​പ്പി​ച്ചു. നെ​റ്റ് സീ​റോ അ​ഥ​വാ കാ​ര്‍ബ​ണ്‍ ഫ്രീ​യാ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ബി​ഷ​പ്പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ പ്ര​ത്യേ​ക താ​ല്പ​ര്യ​പ്ര​കാ​ര​മാ​ണ് പ​ത്തു വ​ര്‍ഷം മു​മ്പ് ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് പാ​ലാ രൂ​പ​ത സ​മി​തി അ​ടു​ക്ക​ള തോ​ട്ട മ​ല്‍സ​രം ആ​രം​ഭി​ച്ച​ത്. രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നാ​യി പ​തി​നാ​യി​ര​ത്തോ​ളം പേ​ര്‍ ഈ ​വ​ര്‍ഷ​ത്തെ മ​ത്‌​സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.


മു​ണ്ടാ​ങ്ക​ല്‍ സെ​ന്‍റ് ഡൊ​മി​നി​ക് പ​രീ​ഷ് ഹാ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ല്‍ നി​ധീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജോ​ര്‍ജ് വ​ര്‍ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍, ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍, ക​ര്‍ഷ​ക​വേ​ദി ചെ​യ​ര്‍മാ​ന്‍ ടോ​മി ക​ണ്ണീ​റ്റു​മാ​ലി​ല്‍, ജോ​സ് വ​ട്ടു​കു​ളം, ഫാ. ​ജോ​ര്‍ജ് പ​ഴേ​പ​റ​മ്പി​ല്‍, തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജോ​ഷി ക​ണ്ണീ​റ്റു​മാ​ലി​ല്‍ കോ​ത​നെ​ല്ലൂ​ര്‍, എ​മ്മി​ച്ച​ന്‍ തെ​ങ്ങും​പ​ള്ളി​ല്‍ പ​യ​സ്മൗ​ണ്ട്, എം. ​എം.​ജോ​സ​ഫ് മ​ടി​ക്കാ​ങ്ക​ല്‍ പ​റ​ത്താ​നാം എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.