ജ​ന്മ​നാ വൈ​ക​ല്യം ബാ​ധി​ച്ച ജ​സീ​മി​ന് ഇ​ല​ക്‌ട്രി​ക് വീ​ല്‍​ചെ​യ​ര്‍ ന​ല്‍​കി എം.​എ. യൂ​സ​ഫ​ലി
ജ​ന്മ​നാ വൈ​ക​ല്യം ബാ​ധി​ച്ച ജ​സീ​മി​ന് ഇ​ല​ക്‌ട്രി​ക്  വീ​ല്‍​ചെ​യ​ര്‍ ന​ല്‍​കി എം.​എ. യൂ​സ​ഫ​ലി
Monday, January 6, 2025 4:46 AM IST
ആ​ല​പ്പു​ഴ: ജ​ന്മ​നാ വൈ​ക​ല്യം ബാ​ധി​ച്ച ജ​സീ​മി​ന് ന​ല്‍​കി​യ വാ​ക്കു​പാ​ലി​ച്ച് എം.​എ. യൂ​സ​ഫ​ലി. ജ​ന്മ​നാ സെ​റി​ബ്ര​ല്‍ പാ​ഴ്‌​സി ബാ​ധി​ച്ച ഹ​രി​പ്പാ​ട് മു​ട്ടം നൈ​സാം മ​ന്‍​സി​ലി​ല്‍ ജ​സീം മു​ഹ​മ്മ​ദി​നാ​ണ് ഒ​രു ഇ​ല​ക്‌​ട്രി​ക് വീ​ല്‍ ചെ​യ​ര്‍ വേ​ണ​മെ​ന്ന ആ​ഗ്ര​ഹം ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ എം.​എ. യൂ​സ​ഫ​ലി സാ​ധി​ച്ചു ന​ല്‍​കി​യ​ത്.

ഇ​ര​ട്ട​ക​ളാ​യി ജ​നി​ച്ച ജ​സീ​മിന് സ​ഹോ​ദ​ര​നെ പോ​ലെ ന​ട​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. പ​രി​ശോ​ധ​ന​യി​ലാ​ണ് സെ​റി​ബ്ര​ല്‍ പാ​ഴ്‌​സി​യാ​ണ് അ​സു​ഖ​മെ​ന്ന് ക​ണ്ടെ​ത്തു​ന്ന​ത്. പി​ന്നാ​ലെ ജ​സീ​മി​നെ മാ​തൃ​സ​ഹോ​ദ​ര​നാ​യ അ​ബ്ദു​ള്‍ മ​നാ​ഫ് വ​ള​ര്‍​ത്തു​ക​യാ​യി​രു​ന്നു. ന​ടു​വ​ട്ടം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ നി​ന്ന് പ​രി​മി​തി​ക​ള്‍​ക്കു​ള്ളി​ലും പ്ല​സ്ടു വി​ദ്യാ​ഭ്യാ​സം ജ​സീം സ്വ​ന്ത​മാ​ക്കി.

ഒ​രു ഇ​ല​ക്‌​ട്രി​ക് വീ​ല്‍ചെ​യ​ര്‍ ല​ഭി​ച്ചാ​ല്‍ പ​ര​സ​ഹാ​യം ഇ​ല്ലാ​തെ ത​നി​ക്ക് സ്വ​ന്ത​മാ​യി ച​ലി​ക്കാം എ​ന്ന​താ​യി​രു​ന്നു 23കാ​ര​ന്‍ ജ​സീ​മി​ന്‍റെ ആ​ഗ്ര​ഹം. പി​ന്നാ​ലെ​യാ​ണ് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച് എം.​എ. യൂ​സ​ഫ​ലി​ക്ക് മെ​യി​ല്‍ അ​യ​യ്ക്കാ​ന്‍ മാ​തൃസ​ഹോ​ദ​ര​ന്‍ അ​ബ്ദു​ള്‍ മ​നാ​ഫ് തീ​രു​മാ​നി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ആ​റി​ന് യൂ​സ​ഫ​ലി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ഇ-​മെ​യി​ല്‍ അ​പേ​ക്ഷ അ​യ​ച്ചു. മെ​യി​ലി​ന് മ​റു​പ​ടി​യു​മാ​യി ജ​സീ​മി​ന്‍റെ അ​വ​സ്ഥ തി​ര​ക്കി ലു​ലു പ്ര​തി​നി​ധി​ക​ളും എ​ത്തി.

ഹ​രി​പ്പാ​ട് സ​ബ​ര്‍​മ​തി സ്‌​കൂ​ള്‍ സ​ന്ദ​ര്‍​ശ​നവേ​ള​യി​ല്‍ ജ​സീ​മി​നെ എം.​എ. യൂ​സ​ഫ​ലി നേ​രി​ല്‍ ക​ണ്ടു. ഇ​ല​ക്‌​ട്രി​ക് വീ​ല്‍​ചെ​യ​ര്‍ വീ​ട്ടി​ലെ​ത്തു​മെ​ന്ന് എം.​എ. യൂ​സ​ഫ​ലി അ​ന്ന് ഉ​റ​പ്പു ന​ല്‍​കി. ക​ഴി​ഞ്ഞ ദി​വ​സം ലു​ലു മീ​ഡി​യ ഇ​ന്ത്യ ഹെ​ഡ് എ​ന്‍.​ബി. സ്വ​രാ​ജ് ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ജ​സീ​മി​ന് വീ​ട്ടി​ലെ​ത്തി ഇ​ല​ക്‌​ട്രി​ക് വീ​ല്‍​ചെ​യ​ര്‍ കൈ​മാ​റി. സ്വ​ന്ത​മാ​യി എ​ന്തെ​ങ്കി​ലും തൊ​ഴി​ല്‍ ക​ണ്ടെ​ത്ത​ണ​മെ​ന്ന​താ​ണ് ജ​സീ​മി​ന്‍റെ ആ​ഗ്ര​ഹം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.