ട്രി​വാ​ന്‍​ഡ്രം ടെ​ന്നീ​സ് ക്ല​ബ്ബി​ന്‍റെ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നു സ്വാ​ത​ന്ത്ര്യ​മു​ണ്ട്
ട്രി​വാ​ന്‍​ഡ്രം ടെ​ന്നീ​സ് ക്ല​ബ്ബി​ന്‍റെ ഭൂ​മി  ഏ​റ്റെ​ടു​ക്കാ​ന്‍  സ​ര്‍​ക്കാ​രി​നു  സ്വാ​ത​ന്ത്ര്യ​മു​ണ്ട്
Thursday, October 10, 2024 2:39 AM IST
കൊ​​​ച്ചി: ട്രി​​​വാ​​​ന്‍​ഡ്രം ടെ​​​ന്നീ​​​സ് ക്ല​​​ബ്ബി​​​ന്‍റെ ഭൂ​​​മി നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​നു സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ണ്ടെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

പാ​​​ട്ട​​ക്കു​​ടി​​​ശി​​​ക അ​​​ട​​യ്​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ക്ല​​​ബ്ബി​​ന്‍റെ ബാ​​​ര്‍ ലൈ​​​സ​​​ന്‍​സ് പു​​​തു​​​ക്കി ന​​​ല്‍​കാ​​​ത്ത സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം ശ​​​രി​​​വ​​​ച്ചാ​​​ണു ജ​​​സ്റ്റീ​​​സു​​മാ​​രാ​​യ അ​​​മി​​​ത് റാ​​​വ​​​ല്‍, എ​​​സ്. ഈ​​​ശ്വ​​​ര​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ​ബെ​​​ഞ്ചി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം.


31.27 കോ​​​ടി രൂ​​​പ പാ​​​ട്ട​​​ക്കു​​​ടി​​​ശി​​​ക ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു 2022ല്‍ ​​​ജി​​​ല്ലാ ക​​​ള​​​ക്‌ടർ‍ ക്ല​​​ബ്ബി​​​ന് നോ​​​ട്ടീ​​​സ് ന​​​ല്‍​കി. ഇ​​​തു ചോ​​​ദ്യം ചെ​​​യ്യു​​​ന്ന ഹ​​​ര്‍​ജി​​​യി​​​ല്‍ ലൈ​​​സ​​​ന്‍​സ് പു​​​തു​​​ക്കി ന​​​ല്‍​കാ​​​ന്‍ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​തി​​​നെ​​​തി​​​രേ സ​​​ര്‍​ക്കാ​​​ര്‍ അ​​​പ്പീ​​​ല്‍ ന​​​ല്‍​കി. സ​​​ര്‍​ക്കാ​​​ര്‍ അ​​​പ്പീ​​​ലും ക്ല​​​ബ്ബി​​​ന്‍റെ ഹ​​​ർ​​​ജി​​​യും കോ​​​ട​​​തി ഒ​​​ന്നി​​​ച്ചു കേ​​​ള്‍​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.