കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസ്; പ്രതി കുറ്റക്കാരന്‍, വിധി ഇന്ന്
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസ്; പ്രതി കുറ്റക്കാരന്‍, വിധി ഇന്ന്
Friday, December 20, 2024 12:48 AM IST
കോ​ട്ട​യം: സ്വ​ത്തു​ത​ര്‍ക്ക​ത്തി​ന്‍റെ പേ​രി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ കു​ടും​ബ​വീ​ട്ടി​ല്‍ സ​ഹോ​ദ​ര​നെ​യും മാ​തൃ​സ​ഹോ​ദ​ര​നെ​യും വെ​ടി​വ​ച്ചു കൊ​ന്ന കേ​സി​ല്‍ പ്ര​തി ക​രി​മ്പ​നാ​ല്‍ ജോ​ര്‍ജ് കു​ര്യ​ന്‍ (പാ​പ്പ​ന്‍ 52) കു​റ്റ​ക്കാ​ര​നെ​ന്നു കോ​ട്ട​യം അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് സെ​ഷ​ന്‍സ് കോ​ട​തി (ര​ണ്ട്) ജ​ഡ്ജി ജെ. ​നാ​സ​ര്‍ ക​ണ്ടെ​ത്തി.

കാ​ഞ്ഞി​ര​പ്പ​ള്ളി ക​രി​മ്പ​നാ​ല്‍ ര​ഞ്ജു കു​ര്യ​ന്‍ (50), മാ​തൃ​സ​ഹോ​ദ​ര​ന്‍ കൂ​ട്ടി​ക്ക​ല്‍ പൊ​ട്ടം​കു​ളം മാ​ത്യു സ്‌​ക​റി​യ (പൂ​ച്ച​ക്ക​ല്ലി​ല്‍ രാ​ജു-78) എ​ന്നി​വ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ശി​ക്ഷാ​വി​ധി​യി​ലു​ള്ള വാ​ദം ഇ​ന്ന് ന​ട​ക്കും.

2022 മാ​ര്‍ച്ച് ഏ​ഴി​നു വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. പ്ര​തി​ക്കെ​തി​രേ ചു​മ​ത്തി​യ 302, 449, 506 (2), ആ​യു​ധ നി​യ​മം 30 എ​ന്നീ മു​ഴു​വ​ന്‍ വ​കു​പ്പു​ക​ളും തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​നാ​യി.


കൊ​ച്ചി​യി​ല്‍ താ​മ​സി​ച്ച് റി​യ​ല്‍ എ​സ്റ്റേ​റ്റ് ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന ജോ​ര്‍ജ് കു​ര്യ​ന് സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​ന്ന​തോ​ടെ കു​ടും​ബ​ത്തി​ല്‍നി​ന്നു ര​ണ്ട​ര ഏ​ക്ക​ര്‍ പി​താ​വി​ല്‍നി​ന്ന് എ​ഴു​തി​വാ​ങ്ങി​യി​രു​ന്നു.അ​വി​ടെ വീ​ടു​ക​ള്‍ നി​ര്‍മി​ച്ചു വി​ല്‍ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ങ്കി​ലും അ​നു​ജ​ന്‍ ര​ഞ്ജു ത​ട​സം നി​ന്ന​ത് പ്ര​തി​കാ​ര​ത്തി​ല്‍ ക​ലാ​ശി​ച്ചു. മ​ധ്യ​സ്ഥ ച​ര്‍ച്ച​യ്ക്കാ​യി മാ​ത്യു സ്‌​ക​റി​യ എ​ത്തി​യെ​ങ്കി​ലും പ്ര​കോ​പി​ത​നാ​യി ത​ന്‍റെ പി​സ്റ്റ​ളി​ന് ജോ​ര്‍ജ് കു​ര്യ​ന്‍ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ര​ഞ്ജു സം​ഭ​വ​സ്ഥ​ല​ത്തും മാ​ത്യു സ്‌​ക​റി​യ ആ​ശു​പ​ത്രി​യി​ലു​മാ​ണു മ​രി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.