ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി വിധിക്കു സ്റ്റേ
ആന എഴുന്നള്ളിപ്പ്:  ഹൈക്കോടതി വിധിക്കു സ്റ്റേ
Friday, December 20, 2024 2:16 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലെ ആ​​​ന എ​​​ഴു​​​ന്ന​​​ള്ളി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ സ്റ്റേ ​​​ചെ​​​യ്തു സു​​​പ്രീം​​​കോ​​​ട​​​തി. ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​പ്രാ​​​യോ​​​ഗി​​​ക​​​മാ​​​ണെ​​​ന്നു വാ​​​ക്കാ​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ച്ച കോ​​​ട​​​തി 2012 ലെ ​​​ച​​​ട്ട​​​ങ്ങ​​​ള​​​നു​​​സ​​​രി​​​ച്ച് ആ​​​ന എ​​​ഴു​​​ന്ന​​​ള്ളി​​​പ്പ് ന​​​ട​​​ത്താ​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി.

നി​​​ല​​​വി​​​ൽ ആ​​​ന എ​​​ഴു​​​ന്ന​​​ള്ളി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൃ​​​ത്യ​​​മാ​​​യ മാ​​​ർ​​​ഗ​​​രേ​​​ഖ​​​ക​​​ളു​​​ണ്ട്. അ​​​തി​​​ന​​​പ്പു​​​റ​​​ത്തേ​​​ക്കു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഹൈ​​​ക്കോ​​​ട​​​തി​​​ക്കു ന​​​ൽ​​​കാ​​​നാ​​​കി​​​ല്ലെ​​​ന്നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ബി.​​​വി. നാ​​​ഗ​​​ര​​​ത്ന, എ​​​ൻ.​​​കെ. സിം​​​ഗ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

ആ​​​ന എ​​​ഴു​​​ന്ന​​​ള്ളി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച നി​​​യ​​​ന്ത്ര​​​ണം റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പാ​​​റ​​​മ്മേ​​​ക്കാ​​​വ്, തി​​​രു​​​വ​​​ന്പാ​​​ടി ദേ​​​വ​​​സ്വ​​​ങ്ങ​​​ളാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

ര​​​ണ്ട് ആ​​​ന​​​ക​​​ൾ ത​​​മ്മി​​​ൽ മൂ​​​ന്ന് മീ​​​റ്റ​​​ർ അ​​​ക​​​ലം, ആ​​​ന​​​ക​​​ളും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളും ത​​​മ്മി​​​ൽ എ​​​ട്ടു മീ​​​റ്റ​​​ർ അ​​​ക​​​ലം, ഏ​​​തെ​​​ങ്കി​​​ലും താ​​​ള​​​വാ​​​ദ്യ പ്ര​​​ദ​​​ർ​​​ശ​​​നം, പ​​​ട​​​ക്ക​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ​​​നി​​​ന്ന് കു​​​റ​​​ഞ്ഞ​​​ത് 100 മീ​​​റ്റ​​​ർ അ​​​ക​​​ലം എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഹൈ​​​ക്കോ​​​ട​​​തി മു​​​ന്നോ​​​ട്ടു​​​വ​​​ച്ചി​​​രു​​​ന്നു. കൂ​​​ടാ​​​തെ, ര​​​ണ്ട് എ​​​ഴു​​​ന്ന​​​ള്ളി​​​പ്പി​​​നി​​​ട​​​യി​​​ൽ ആ​​​ന​​​ക​​​ൾ​​​ക്ക് കു​​​റ​​​ഞ്ഞ​​​ത് മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ വി​​​ശ്ര​​​മം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.


എ​​​ന്നാ​​​ൽ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ ആ​​​ന​​​ക​​​ൾ ത​​​മ്മി​​​ൽ എ​​​ങ്ങ​​​നെ അ​​​ക​​​ലം പാ​​​ലി​​​ക്കു​​​മെ​​​ന്നും ഇ​​​ത് അ​​​പ്രാ​​​യോ​​​ഗി​​​ക​​​മാ​​​ണെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു. ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച സ​​​മ​​​യ​​​ക്ര​​​മ​​​വും പ്രാ​​​യോ​​​ഗി​​​ക​​​മ​​​ല്ലെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

സ​​​ർ​​​ക്കാ​​​രി​​​നും ആ​​​ന ഉ​​​ട​​​മ​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കും കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു. ആ​​​ചാ​​​ര​​​ങ്ങ​​​ളും ആ​​​ന​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​വും ഒ​​​രു​​​മി​​​ച്ചുകൊ​​​ണ്ടു​​​പോ​​​ക​​​ണ​​​മെ​​​ന്നാ​​​ണു ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​തെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു. ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം പൂ​​​രം ന​​​ട​​​ത്താ​​​നാ​​​കി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ വാ​​​ദം.

ആ​​​ന എ​​​ഴു​​​ന്ന​​​ള്ളി​​​പ്പ് ആ​​​ചാ​​​ര​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മ​​​ല്ലെ​​​ന്നു നി​​​രീ​​​ക്ഷി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി ജ​​​ന​​​ങ​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യാ​​​ണു പ്ര​​​ധാ​​​ന​​​മെ​​​ന്ന് വി​​​ധി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ഴു​​​ന്ന​​​ള്ളി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​ടു​​​ത്ത നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി അ​​​നാ​​​വ​​​ശ്യ ആ​​​ചാ​​​ര​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക​​​രു​​​തെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ച​​​ട്ടം കൊ​​​ണ്ടു​​​വ​​​രാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടാ​​​തി​​​രു​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി സ്വ​​​യം മാ​​​ന​​​ദ​​​ണ്ഡം നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.