ആ​റ് വ​യ​സു​കാ​രി​യുടെ കൊ​ല​പാതകം; പ്ര​​​​തി വി​​​​ചാ​​​​ര​​​​ണ​​​ക്കോ​​​ട​​​തി​​​​യി​​​​ല്‍ കീ​​​​ഴ​​​​ട​​​​ങ്ങി ബോ​​​​ണ്ട് ന​​​​ല്‍​കാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം
ആ​റ് വ​യ​സു​കാ​രി​യുടെ കൊ​ല​പാതകം; പ്ര​​​​തി വി​​​​ചാ​​​​ര​​​​ണ​​​ക്കോ​​​ട​​​തി​​​​യി​​​​ല്‍ കീ​​​​ഴ​​​​ട​​​​ങ്ങി 
ബോ​​​​ണ്ട് ന​​​​ല്‍​കാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം
Friday, December 20, 2024 2:16 AM IST
കൊ​​​​ച്ചി:​ വ​​​​ണ്ടി​​​​പ്പെ​​​​രി​​​​യാ​​​​റി​​​​ല്‍ ആ​​​​റു​​​വ​​​​യ​​​​സു​​​​കാ​​​​രി​​​​യെ ബ​​​​ലാ​​​​ത്സം​​​​ഗം ചെ​​​​യ്തു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ലെ പ്ര​​​​തി വി​​​​ചാ​​​​ര​​​​ണ​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ കീ​​​​ഴ​​​​ട​​​​ങ്ങി ബോ​​​​ണ്ട് ന​​​​ല്‍​കാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം.

വ​​​​ണ്ടി​​​​പ്പെ​​​​രി​​​​യാ​​​​ര്‍ ചു​​​​ര​​​​ക്കു​​​​ളം എം​​​​എം​​​​ജെ എ​​​​സ്റ്റേ​​​​റ്റ് ല​​​​യ​​​​ത്തി​​​​ല്‍ അ​​​​ര്‍​ജു​​​​ന്‍ സു​​​​ന്ദ​​​​ര്‍ വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു ക​​​​ട​​​​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​​ട്ടി സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​കി​​​​യ ഉ​​​​പ​​​​ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണു നി​​​​ര്‍​ദേ​​​​ശം.

പ​​​​ത്തു ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം ബോ​​​​ണ്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​നും ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ പി.​​​​ബി. സു​​​​രേ​​​​ഷ് കു​​​​മാ​​​​ര്‍, ജോ​​​​ബി​​​​ന്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. വി​​​​ചാ​​​​ര​​​​ണ​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ 50,000 രൂ​​​​പ​​​​യു​​​​ടെ സ്വ​​​​ന്ത​​​​വും സ​​​​മാ​​​​ന തു​​​​ക​​​​യ്ക്കു​​​​ള്ള മ​​​​റ്റ് ര​​​​ണ്ടു പേ​​​​രു​​​​ടെ​​​​യും ബോ​​​​ണ്ടു​​​​ക​​​​ള്‍ കെ​​​​ട്ടി​​​​വ​​​യ്​​​​ക്ക​​​​ണം.


ബോ​​​​ണ്ട് ന​​​​ല്‍​കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ല്‍ ജാ​​​​മ്യ​​​​മി​​​​ല്ലാ അ​​​​റ​​​​സ്റ്റ് വാ​​​​റ​​​​ണ്ട് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കാ​​​​നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.