പെ​ൻ​ഷ​ൻ ത​ട്ടി​പ്പ് ; ആ​റ് ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു
പെ​ൻ​ഷ​ൻ ത​ട്ടി​പ്പ് ; ആ​റ് ജീ​വ​ന​ക്കാ​രെ  സ​സ്പെ​ൻ​ഡ് ചെ​യ്തു
Friday, December 20, 2024 2:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ അ​​​ന​​​ർ​​​ഹ​​​മാ​​​യി വാ​​​ങ്ങി​​​യ ആ​​​റ് സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രെ സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. മ​​​ണ്ണു​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള ആ​​​റു​​​പേ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത് ഡ​​​യ​​​റ​​​ക്ട​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

നാ​​​ല് പാ​​​ർ​​​ട്ട് ടൈം ​​​സ്വീ​​​പ്പ​​​ർ​​​മാ​​​രെയും ഒ​​​രു ഓ​​​ഫീ​​​സ് അ​​​റ്റ​​​ന്‍റ​​​റെ​​​യും ഒ​​​രു വ​​​ർ​​​ക്ക് സൂ​​​പ്ര​​​ണ്ടി​​​നെ​​​യു​​​മാ​​​ണ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. ഇ​​​വ​​​ർ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി കൈ​​​പ്പ​​​റ്റി​​​യ തു​​​ക 18 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ സ​​​ഹി​​​തം തി​​​രി​​​ച്ചു അ​​​ട​​​ക്കാ​​​നും ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഉ​​​യ​​​ർ​​​ന്ന പ​​​ദ​​​വി​​​യി​​​ലു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 1458 സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങു​​​ന്ന​​​താ​​​യി പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.


ധ​​​ന വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശപ്ര​​​കാ​​​രം ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ കേ​​​ര​​​ള മി​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ഗു​​​രു​​​ത​​​ര ത​​​ട്ടി​​​പ്പ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇവരിൽ ര​​​ണ്ട് അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ള​​​ജ് പ്ര​​​ഫ​​​സ​​​ർ​​​മാ​​​ർ വ​​​രെ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നു.​​

ആ​​​രോ​​​ഗ്യവ​​​കു​​​പ്പി​​​ലെ 373 പേ​​​ർ ക്ഷേ​​​മപെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങു​​​ന്ന​​​താ​​​യും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ലെ 224 പേ​​​ർ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങു​​​ന്ന​​​താ​​​യും ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ത്ത​​​ര​​​ത്തി​​​ൽ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യാ​​​ണ് ആ​​​കെ 1458 പേർ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ കൈ​​​പ്പ​​​റ്റി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.