അ​മ്മ​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടു​മു​റ്റ​ത്ത് കു​ഴി​ച്ചി​ട്ടു; മ​ക​ന്‍ ക​സ്റ്റ​ഡി​യി​ൽ
അ​മ്മ​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടു​മു​റ്റ​ത്ത് കു​ഴി​ച്ചി​ട്ടു; മ​ക​ന്‍ ക​സ്റ്റ​ഡി​യി​ൽ
Friday, December 20, 2024 12:48 AM IST
കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം വെ​​​​ണ്ണ​​​​ല​​​​യി​​​​ല്‍ അ​​​​മ്മ​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ആ​​​​രു​​​​മ​​​​റി​​​​യാ​​​​തെ വീ​​​​ട്ടു​​​​മു​​​​റ്റ​​​​ത്ത് കു​​​​ഴി​​​​ച്ചി​​​​ട്ട മ​​​​ക​​​​ന്‍ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ. വെ​​​​ണ്ണ​​​​ല സ്വ​​​​ദേ​​​​ശി​​​​നി അ​​​​ല്ലി (78)യാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മ​​​​ക​​​​ന്‍ പ്ര​​​​ദീ​​​​പി​​​​നെ പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു. പ്ര​​​​ദീ​​​​പി​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​രി പ്രീ​​​​തി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണു ന​​​​ട​​​​പ​​​​ടി.

പോ​​​​സ്റ്റ്മോ​​​​ര്‍​ട്ടം റി​​​​പ്പോ​​​​ര്‍​ട്ട് ല​​​​ഭി​​​​ച്ച​​​​തി​​​​നു​​​ശേ​​​​ഷ​​​​മാ​​​​കും പ്ര​​​​ദീ​​​​പി​​​​ന്‍റെ അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ക. നി​​​​ല​​​​വി​​​​ല്‍ ഇ​​​​യാ​​​​ള്‍​ക്കെ​​​​തി​​​​രേ മൃ​​​​ത​​​​ദേ​​​​ഹ​​​​ത്തോ​​​​ട് അ​​​​നാ​​​​ദ​​​​ര​​​​വ്, ബ​​​​ന്ധു​​​​ക്ക​​​​ള്‍ അ​​​​റി​​​​യാ​​​​തെ മൃ​​​​ത​​​​ദേ​​​​ഹം സം​​​​സ്‌​​​​ക​​​​രി​​​​ച്ചു എ​​​​ന്നീ കു​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണു ചു​​​​മ​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ര്‍​ച്ചെ​​​​യാ​​​​ണു മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക നി​​​​ഗ​​​​മ​​​​നം.

സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​തി​​​​ങ്ങ​​​​നെ. പ്ര​​​​മേ​​​​ഹ​​​​രോ​​​​ഗി​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ല്ലി. ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ര്‍​ച്ചെ നാ​​​​ലോ​​​​ടെ പ്ര​​​​ദീ​​​​പ് സ​​​​മീ​​​​പ​​​​ത്തെ വീ​​​​ടു​​​​ക​​​​ളി​​​​ലെ​​​​ത്തി അ​​​​മ്മ മ​​​​രി​​​​ച്ചു​​​​വെ​​​​ന്നും സം​​​​സ്‌​​​​ക​​​​രി​​​​ക്കാ​​​​ന്‍ സ​​​​ഹാ​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ഭ്യ​​​​ര്‍​ഥി​​​​ച്ചു. എ​​​​ന്നാ​​​​ല്‍ ഇ​​​​യാ​​​​ള്‍ സ്ഥി​​​​രം മ​​​​ദ്യ​​​​പാ​​​​നി​​​​യാ​​​​യ​​​​തു​​​​കൊ​​​​ണ്ട് ആ​​​​രും വി​​​​ശ്വ​​​​സി​​​​ച്ചി​​​​ല്ല. പി​​​​ന്നീ​​​​ട് നാ​​​​ട്ടു​​​​കാ​​​​രി​​​​ല്‍ ചി​​​​ല​​​​ര്‍ പ്ര​​​​ദീ​​​​പ് വീ​​​​ടി​​​​നു സ​​​​മീ​​​​പം കു​​​​ഴി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തു ക​​​​ണ്ട് വി​​​​വ​​​​രം പോ​​​​ലീ​​​​സി​​​​നെ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പോ​​​​ലീ​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യാ​​​​ണ് അ​​​​ല്ലി​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത​​​​ത്. പോ​​​​ലീ​​​​സ് എ​​​​ത്തു​​​​ന്ന സ​​​​മ​​​​യ​​​​ത്തും ഇ​​​​യാ​​​​ള്‍ മ​​​​ദ്യ​​​​ല​​​​ഹ​​​​രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു.


അ​​​​ല്ലി​​​​യും പ്ര​​​​ദീ​​​​പും ഇ​​​​യാ​​​​ളു​​​​ടെ ഇ​​​​ള​​​​യ മ​​​​ക​​​​നു​​​​മാ​​​​ണ് ഇ​​​​വി​​​​ടെ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​ദീ​​​​പ് ഭാ​​​​ര്യ​​​​യു​​​​മാ​​​​യി പി​​​​രി​​​​ഞ്ഞു​​​ക​​​​ഴി​​​​യു​​​​ക​​​​യാ​​​​ണ്. ബു​​​​ധ​​​​നാ​​​​ഴ്ച പ്ര​​​​ദീ​​​​പ് മ​​​​രു​​​​ന്ന് ​വാ​​​​ങ്ങാ​​​​നാ​​​​യി അ​​​​മ്മ​​​​യു​​​​മാ​​​​യി പു​​​​റ​​​​ത്തു​​​​പോ​​​​യി​​​​രു​​​​ന്നെ​​​​ന്ന് നാ​​​​ട്ടു​​​​കാ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

അ​​​​ന്നു രാ​​​​ത്രി​​​​യി​​​​ലും മ​​​​ദ്യ​​​​ല​​​​ഹ​​​​രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ഇ​​​​ള​​​​യ മ​​​​ക​​​​ന്‍ സു​​​​ഹൃ​​​​ത്തി​​​​നൊ​​​​പ്പം പോ​​​​യ​​​​തി​​​​നാ​​​​ല്‍ അ​​​​ന്നു രാ​​​​ത്രി വീ​​​​ട്ടി​​​​ല്‍ അ​​​​ല്ലി​​​​യും പ്ര​​​​ദീ​​​​പും മാ​​​​ത്ര​​​​മേ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​ള്ളൂ. ബു​​​​ധ​​​​നാ​​​​ഴ്ച​​​​യും വീ​​​​ട്ടി​​​​ല്‍നി​​​​ന്നു ബ​​​​ഹ​​​​ളം കേ​​​​ട്ടി​​​​രു​​​​ന്ന​​​​താ​​​​യി നാ​​​​ട്ടു​​​​കാ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

പ്ര​​​​ദീ​​​​പി​​​​ന് ര​​​​ണ്ടു ട​​​​യ​​​​ര്‍ ക​​​​ട​​​​ക​​​​ളു​​​​ണ്ട്. എ​​​​ല്ലാ​​​ദി​​​​വ​​​​സ​​​​വും ക​​​​ട തു​​​​റ​​​​ക്കാ​​​​റി​​​​ല്ലെ​​​​ന്നും ക​​​​ഴി​​​​ഞ്ഞ കു​​​​റ​​​​ച്ചു ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി ക​​​​ട അ​​​​ട​​​​ഞ്ഞു​​​കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ള്‍ പ​​​​റ​​​​യു​​​​ന്നു. മൃ​​​​ത​​​​ദേ​​​​ഹം ക​​​​ള​​​​മ​​​​ശേ​​​​രി മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ല്‍ പോ​​​​സ്റ്റ്‌​​​​മോ​​​​ര്‍​ട്ടം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി ബ​​​​ന്ധു​​​​ക​​​​ള്‍​ക്ക് വി​​​​ട്ടു​​​​ന​​​​ല്‍​കി. പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പോ​​​​ലീ​​​​സ് മേ​​​​ല്‍​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.