ആചാരാനുഷ്ഠാനങ്ങളുടെ അർഥം മാറ്റിയവൻ
ആചാരാനുഷ്ഠാനങ്ങളുടെ അർഥം മാറ്റിയവൻ
Friday, December 20, 2024 2:16 AM IST
റവ. ഡോ. ദേവമിത്ര നീലങ്കാവില്‍

ദൈ​​​​വ​​​​പു​​​​ത്ര​​​​നാ​​​​യ ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ​​​​യു​​​​ടെ മ​​​​നു​​​​ഷ്യാ​​​​വ​​​​താ​​​​ര​​​​ത്തി​​​​നാ​​​​യി ദൈ​​​​വം​​​​ത​​​​ന്നെ വി​​​​വി​​​​ധ ജ​​​​ന​​​​ത​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ​​​​നി​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത് ജ​​​​ന​​​​മാ​​​​ക്കി വേ​​​​ർ​​​​തി​​​​രി​​​​ച്ച​​​​ത് ആ ​​​​ജ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ഭൂ​​​​മു​​​​ഖ​​​​ത്തെ സ​​​​ക​​​​ല വം​​​​ശ​​​​ങ്ങ​​​​ളും അ​​​​നു​​​​ഗ്ര​​​​ഹീ​​​​ത​​​​മാ​​​​കാ​​​​നാ​​​​ണ് (ഉ​​​​ത്പ​​​​ത്തി 12:3).

ഭൂ​​​​മു​​​​ഖ​​​​ത്തെ ജ​​​​ന​​​​ത​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ജ​​​​ന​​​​മാ​​​​യി വേ​​​​ർ​​​​തി​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട ഇ​​​​സ്ര​​​​യേ​​​​ലി​​​​ന് നി​​​​യ​​​​മ​​​​ങ്ങ​​​​ളും ച​​​​ട്ട​​​​ങ്ങ​​​​ളും ആ​​​​ചാ​​​​രാ​​​​നു​​​​ഷ്ഠാ​​​​ന​​​​ങ്ങ​​​​ളും പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ടു​​​​ത്ത​​​​തും അ​​​​വ​​​​രെ ന​​​​യി​​​​ച്ച​​​​തും യാ​​​​ഹ്‌​​​​വേ നേ​​​​രി​​​​ട്ടാ​​​​യി​​​​രു​​​​ന്നു. കാ​​​​ലാ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ പൂ​​​​ർ​​​​വ​​​​പി​​​​താ​​​​ക്ക​​​​ന്മാ​​​​രി​​​​ലൂ​​​​ടെ​​​​യും മോ​​​​ശ​​​​യെ​​​​പ്പോ​​​​ലു​​​​ള്ള നേ​​​​താ​​​​ക്ക​​​​ളി​​​​ലൂ​​​​ടെ​​​​യും ദാ​​​​വീ​​​​ദി​​​​നെ​​​​പ്പോ​​​​ലു​​​​ള്ള രാ​​​​ജാ​​​​ക്ക​​​​ന്മാ​​​​രി​​​​ലൂ​​​​ടെ​​​​യും ഏ​​​​ലി​​​​യാ​​​​യെ​​​​പോ​​​​ലു​​​​ള്ള പ്ര​​​​വാ​​​​ച​​​​ക​​​​രി​​​​ലൂ​​​​ടെ​​​​യും ദൈ​​​​വം ഇ​​​​സ്ര​​​​യേ​​​​ൽ ജ​​​​ന​​​​ത്തോ​​​​ടു സം​​​​സാ​​​​രി​​​​ച്ചു, അ​​​​വ​​​​രെ ന​​​​യി​​​​ച്ചു.‌

ത​​​​ന്‍റെ ജ​​​​ന​​​​മാ​​​​യ ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ വി​​​​ശു​​​​ദ്ധീ​​​​ക​​​​രി​​​​ക്കാ​​​​ൻ ദൈ​​​​വം ലേ​​​​വി ഗോ​​​​ത്ര​​​​ത്തെ​​​​യും പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി അ​​​​ഹ​​​​റോ​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു​​​​യ​​​​ർ​​​​ത്തി. ക​​​​ല്പ​​​​ന​​​​ക​​​​ളു​​​​ടെ അ​​​​നു​​​​സ​​​​ര​​​​ണ​​​​വും ആ​​​​ചാ​​​​രാ​​​​നു​​​​ഷ്ഠാ​​​​ന​​​​ങ്ങ​​​​ളും ബ​​​​ലി​​​​ക​​​​ളും കാ​​​​ഴ്ച​​​​ക​​​​ളും​​​​വ​​​​ഴി അ​​​​വ​​​​ർ നീ​​​​തീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും വി​​​​ശു​​​​ദ്ധീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ൽ ജ​​​​നം ക​​​​രു​​​​തി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ബൈ​​​​ബി​​​​ളി​​​​ലെ പു​​​​തി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​ൽ നാം ​​​​ഇ​​​​പ്ര​​​​കാ​​​​രം വാ​​​​യി​​​​ക്കു​​​​ന്നു, “പ​​​​ഴ​​​​യ​​​​നി​​​​യ​​​​മം വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന ന​​​​ന്മ​​​​ക​​​​ളു​​​​ടെ നി​​​​ഴ​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ്, അ​​​​വ​​​​യു​​​​ടെ ത​​​​നി​​​​രൂ​​​​പ​​​​മ​​​​ല്ല’’ (ഹെ​​​​ബ്രാ​​​​യ​​​​ർ 10:1) എ​​​​ന്നാ​​​​ണ്.

പ​​​​ഴ​​​​യ​​​​നി​​​​യ​​​​മ അ​​​​നു​​​​ഷ്ഠാ​​​​ന​​​​ങ്ങ​​​​ൾ വ​​​​രാ​​​​നി​​​​രു​​​​ന്ന​​​​തി​​​​ന്‍റെ ഒ​​​​രു​​​​ക്ക​​​​മാ​​​​യി​​​​രു​​​​ന്നു. പ​​​​ഴ​​​​യ​​​​നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം മി​​​​ക്ക വ​​​​സ്തു​​​​ക്ക​​​​ളും ര​​​​ക്ത​​​​ത്താ​​​​ലാ​​​​ണു ശു​​​​ദ്ധീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ര​​​​ക്തം ചി​​​​ന്താ​​​​തെ പാ​​​​പ​​​​മോ​​​​ച​​​​ന​​​​മി​​​​ല്ല. എ​​​​ന്ന​​​​തി​​​​നാ​​​​ൽ സ​​​​മ​​​​യ​​​​ത്തി​​​​ന്‍റെ പൂ​​​​ർ​​​​ണ​​​​ത​​​​യി​​​​ൽ ദൈ​​​​വ​​​​പു​​​​ത്ര​​​​നാ​​​​യ ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ​​​​യു​​​​ടെ മ​​​​നു​​​​ഷ്യാ​​​​വ​​​​താ​​​​ര​​​​ത്തി​​​​ലൂ​​​​ടെ പ​​​​ഴ​​​​യ​​​​നി​​​​യ​​​​മ ബ​​​​ലി​​​​ക​​​​ളെ പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള​​​​വ​​​​ൻ ഭൂ​​​​ജാ​​​​ത​​​​നാ​​​​യി.

ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ​​​​യു​​​​ടെ ര​​​​ക്ത​​​​ത്തി​​​​ലൂ​​​​ടെ സ്ഥാ​​​​പി​​​​ത​​​​മാ​​​​യ പു​​​​തി​​​​യനി​​​​യ​​​​മ​​​​വും ഉ​​​​ട​​​​ന്പ​​​​ടി​​​​യും അ​​​​നു​​​​സ​​​​രി​​​​ച്ച് ആ​​​​ചാ​​​​രാ​​​​നു​​​​ഷ്ഠാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ർ​​​​ഥ​​​​വും രീ​​​​തി​​​​യും മാ​​​​റ്റ​​​​പ്പെ​​​​ട്ടു. ര​​​​ക്തം ചി​​​​ന്തി​​​​ക്കൊ​​​​ണ്ടു​​​​ള്ള ബ​​​​ലി, മൃ​​​​ഗ​​​​ബ​​​​ലി തു​​​​ട​​​​ങ്ങി​​​​യ ബ​​​​ലി​​​​ക​​​​ളും അ​​​​നു​​​​ഷ്ഠാ​​​​ന​​​​ങ്ങ​​​​ളും നി​​​​ർ​​​​ത്ത​​​​ലാ​​​​ക്ക​​​​പ്പെ​​​​ട്ടു. ര​​​​ക്തം ചി​​​​ന്തി​​​​ക്കൊ​​​​ണ്ട് താ​​​​ൻ അ​​​​ർ​​​​പ്പി​​​​ച്ച ബ​​​​ലി ഒ​​​​രി​​​​ക്ക​​​​ലും ര​​​​ക്തം ചി​​​​ന്തി​​​​ക്കൊ​​​​ണ്ട് ആ​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ ഈ​​​​ശോ ആ​​​​ഗ്ര​​​​ഹി​​​​ച്ചി​​​​ല്ല. അ​​​​തി​​​​ന്‍റെ അ​​​​നു​​​​സ്മ​​​​ര​​​​ണ​​​​ത്തി​​​​നും ആ​​​​ഘോ​​​​ഷ​​​​ത്തി​​​​നു​​​​മാ​​​​യി അ​​​​ട​​​​യാ​​​​ള​​​​ങ്ങ​​​​ളും പ്ര​​​​തീ​​​​ക​​​​ങ്ങ​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള അ​​​​നു​​​​ഷ്ഠാ​​​​ന​​​​രീ​​​​തി ഈ​​​​ശോ സ്ഥാ​​​​പി​​​​ച്ചു.


ത​​​​ന്‍റെ മു​​​​റി​​​​ക്ക​​​​പ്പെ​​​​ടാ​​​​നി​​​​രു​​​​ന്ന ശ​​​​രീ​​​​ര​​​​ത്തെ അ​​​​പ്പ​​​​ത്തി​​​​ന്‍റെ രൂ​​​​പ​​​​ത്തി​​​​ലും ചി​​​​ന്ത​​​​പ്പെ​​​​ടാ​​​​നി​​​​രു​​​​ന്ന ര​​​​ക്ത​​​​ത്തെ പാ​​​​നീ​​​​യ​​​​ത്തി​​​​ന്‍റെ രൂ​​​​പ​​​​ത്തി​​​​ലും ഈ​​​​ശോ പ​​​​ക​​​​ർ​​​​ന്നു​​​​ന​​​​ൽ​​​​കി. ത​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ​​​​യും ഉ​​​​ത്ഥാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യും നേ​​​​ടി​​​​യെ​​​​ടു​​​​ത്ത ര​​​​ക്ഷാ​​​​ക​​​​ര​​​​മാ​​​​യ കൃ​​​​പ എ​​​​ക്കാ​​​​ല​​​​ത്തു​​​​മു​​​​ള്ള മ​​​​നു​​​​ഷ്യ​​​​ർ സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ൻ അ​​​​ദൃ​​​​ശ്യ​​​​മാ​​​​യ ദൈ​​​​വ​​​​കൃ​​​​പ പ്ര​​​​ദാ​​​​നം ചെ​​​​യ്യു​​​​ന്ന ദൃ​​​​ശ്യ അ​​​​ട​​​​യാ​​​​ള​​​​ങ്ങ​​​​ളാ​​​​യ കൂ​​​​ദാ​​​​ശ​​​​ക​​​​ൾ ഈ​​​​ശോ സ്ഥാ​​​​പി​​​​ച്ചു.

അ​​​​ട​​​​യാ​​​​ള​​​​ങ്ങ​​​​ളും പ്ര​​​​തീ​​​​ക​​​​ങ്ങ​​​​ളും വാ​​​​യ​​​​ന​​​​ക​​​​ളും ഗീ​​​​ത​​​​ങ്ങ​​​​ളും പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ളും​​​​വ​​​​ഴി​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന ര​​​​ക്ഷാ​​​​ക​​​​ര സം​​​​ഭ​​​​വ​​​​ത്തെ ഇ​​​​ന്ന് വി​​​​ശ്വാ​​​​സി​​​​ക​​​​ൾ ന​​​​ന്ദി​​​​പൂ​​​​ർ​​​​വം ഓ​​​​ർ​​​​ക്കു​​​​ന്ന​​​​തും അ​​​​തി​​​​ല​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന ര​​​​ക്ഷാ​​​​ക​​​​ര​​​​മാ​​​​യ കൃ​​​​പ ഇ​​​​ന്ന് സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന​​​​തും. ഇ​​​​ത് മ​​​​ന്ത്ര​​​​മോ ത​​​​ന്ത്ര​​​​മോ മാ​​​​ജി​​​​ക്ക് ഫോ​​​​ർ​​​​മു​​​​ല​​​​ക​​​​ളോ അ​​​​ല്ല. അ​​​​വ അ​​​​നു​​​​ഷ്ഠി​​​​ച്ചതുകൊ​​​​ണ്ടോ അ​​​​വ​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​തു​​​​കൊ​​​​ണ്ടോ മാ​​​​ത്രം ആ​​​​രും ര​​​​ക്ഷ പ്രാ​​​​പി​​​​ക്കു​​​​ന്നു​​​​മി​​​​ല്ല.

വി​​​​ശ്വാ​​​​സ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഉ​​​​ള​​​​വാ​​​​കു​​​​ന്ന അ​​​​നു​​​​താ​​​​പ​​​​വും പാ​​​​പ​​​​ത്തോ​​​​ട് മ​​​​രി​​​​ച്ച പു​​​​തി​​​​യ സൃ​​​​ഷ്ടി ആ​​​​കാ​​​​നു​​​​ള്ള ആ​​​​ഗ്ര​​​​ഹ​​​​വും തീ​​​​രു​​​​മാ​​​​ന​​​​വു​​​​മ​​​​ട​​​​ങ്ങു​​​​ന്ന മാ​​​​ന​​​​സാ​​​​ന്ത​​​​രം കൂ​​​​ദാ​​​​ശ​​​​ക​​​​ളു​​​​ടെ സ്വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്. ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ​​​​യു​​​​ടെ മ​​​​നു​​​​ഷ്യാ​​​​വ​​​​താ​​​​ര​​​​ത്തി​​​​ന്‍റെ ഫ​​​​ല​​​​ങ്ങ​​​​ൾ മ​​​​നു​​​​ഷ്യ​​​​ർ ഇ​​​​ന്നു സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന ഈ ​​​​കൗ​​​​ദാ​​​​ശി​​​​ക മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ അ​​​​ർ​​​​ഥ​​​​പൂ​​​​ർ​​​​ണ​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ഈ ​​​​ക്രി​​​​സ്മ​​​​സ് സ​​​​ഹാ​​​​യി​​​​ക്ക​​​​ട്ടെ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.