സംസ്ഥാനത്ത് ഇതരസംസ്ഥാന മോഷ്‌ടാക്കള്‍ പെരുകുന്നു
സംസ്ഥാനത്ത് ഇതരസംസ്ഥാന മോഷ്‌ടാക്കള്‍ പെരുകുന്നു
Thursday, October 10, 2024 1:35 AM IST
കൊ​​​ച്ചി: തൊ​​​ഴി​​​ല്‍ തേ​​​ടി​​​യെ​​​ത്തു​​​ന്ന ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ക്കാ​​​രി​​​ല്‍ പ​​​ല​​​രും മോ​​​ഷ​​​ണ​​​ക്കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​കു​​​ന്ന​​​ത് നി​​​ത്യ​​​സം​​​ഭ​​​വ​​​മാ​​​കു​​​ന്നു.

പോ​​​ലീ​​​സി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ള്‍പ്ര​​​കാ​​​രം ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ 1378 കേ​​​സു​​​ക​​​ളാ​​​ണ് വി​​​വി​​​ധ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ക്കാ​​​ര്‍ പ്ര​​​തി​​​ക​​​ളാ​​​യി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ല്‍നി​​​ന്നു തൊ​​​ഴി​​​ല്‍ തേ​​​ടി കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ​​​വ​​​രാ​​​ണ്. എ​​​ടി​​​എം മോ​​​ഷ​​​ണം തു​​​ട​​​ങ്ങി വ​​​ള​​​ര്‍ത്തു​​​മൃ​​​ഗ​​​ങ്ങ​​​ളെ മോ​​​ഷ്‌​​​ടി​​​ച്ച കേ​​​സു​​​ക​​​ള്‍ വ​​​രെ ഇ​​​തി​​​ല്‍ ഉ​​​ള്‍പ്പെ​​​ടും. 1325 കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​പ്പോ​​​ള്‍ 53 കേ​​​സു​​​ക​​​ളി​​​ലെ പ്ര​​​തി​​​ക​​​ൾ ഇ​​​പ്പോ​​​ഴും കാ​​​ണാ​​​മ​​​റ​​​യ​​​ത്താ​​​ണ്.

ഓ​​​രോ വ​​​ര്‍ഷ​​​വും കേ​​​സു​​​ക​​​ള്‍ വ​​​ര്‍ധി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യാ​​​ണു ക​​​ണ​​​ക്ക്. 2021ല്‍ ​​​ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത 192 കേ​​​സു​​​ക​​​ളി​​​ല്‍ 182 എ​​​ണ്ണ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി. ഇ​​​തി​​​ല്‍ 146 കേ​​​സു​​​ക​​​ളി​​​ലാ​​​ണു മോ​​​ഷ​​​ണ​​​മു​​​ത​​​ല്‍ ക​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യ​​​ത്. 2022 ആ​​​യ​​​പ്പോ​​​ഴേ​​​ക്കും കേ​​​സു​​​ക​​​ൾ 360 ആ​​​യി വ​​​ര്‍ധി​​​ച്ചു.


350 കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി. 263 കേ​​​സു​​​ക​​​ളി​​​ല്‍ മോ​​​ഷ​​​ണ​​​മു​​​ത​​​ല്‍ ക​​​ണ്ടെ​​​ടു​​​ത്തു. 2023 ല്‍ 519 ​​​കേ​​​സു​​​ക​​​ളാ​​​ണ് വി​​​വി​​​ധ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്.

499 കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി. 411 കേ​​​സു​​​ക​​​ളി​​​ല്‍ മോ​​​ഷ​​​ണ​​​മു​​​ത​​​ല്‍ ക​​​ണ്ടെ​​​ത്തി. ഈ ​​​വ​​​ര്‍ഷം ക​​​ഴി​​​ഞ്ഞ മാ​​​സം വ​​​രെ 307 കേ​​​സു​​​ക​​​ളാ​​​ണ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ല്‍ 294 കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി. 224 കേ​​​സു​​​ക​​​ളി​​​ല്‍ മോ​​​ഷ​​​ണ​​​മു​​​ത​​​ല്‍ ക​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.