ഷൂ​ട്ടിംഗിനെ​ത്തി​ച്ച ആനകൾ ഏ​റ്റു​മു​ട്ടി; പ​രി​ക്കേ​റ്റ കൊ​മ്പ​ൻ വ​ന​ത്തി​ലേ​ക്ക് ഓ​ടി മ​റ​ഞ്ഞു
ഷൂ​ട്ടിംഗിനെ​ത്തി​ച്ച ആനകൾ ഏ​റ്റു​മു​ട്ടി; പ​രി​ക്കേ​റ്റ കൊ​മ്പ​ൻ  വ​ന​ത്തി​ലേ​ക്ക് ഓ​ടി മ​റ​ഞ്ഞു
Saturday, October 5, 2024 6:36 AM IST
കോ​​​ത​​​മം​​​ഗ​​​ലം: കോ​​​ത​​​മം​​​ഗ​​​ലം തു​​​ണ്ട​​​ത്ത് സി​​​നി​​​മാ ഷൂ​​​ട്ടിം​​ഗി​​​നെ​​​ത്തി​​​ച്ച നാ​​​ട്ടാ​​​ന​​​ക​​​ൾ ത​​​മ്മി​​​ൽ ഏ​​​റ്റു​​​മു​​​ട്ടി. പ​​​രി​​​ക്കേ​​​റ്റ കൊ​​​മ്പ​​​ൻ വ​​​ന​​​ത്തി​​​ലേ​​​ക്ക് ഓ​​​ടി മ​​​റ​​​ഞ്ഞു. തെ​​​ലു​​​ങ്ക് സി​​​നി​​​മ​​​യു​​​ടെ ഷൂ​​​ട്ടിം​​​ഗി​​​നെ​​​ത്തി​​​ച്ച കൊ​​​മ്പ​​​ൻ​​​മാ​​​രാ​​ണ് ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​ത്. കോ​​​ത​​​മം​​​ഗ​​​ലം തു​​​ണ്ടം ഫോ​​​റ​​​സ്റ്റ് സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​​ടെ​​​യാ​​​യി​​രു​​ന്നു സം​​​ഭ​​​വം . പ​​​രി​​​ക്കേ​​​റ്റ ‘പു​​​തു​​​പ്പ​​​ള്ളി സാ​​​ധു’ എ​​​ന്ന കൊ​​​മ്പ​​​നാ​​​ണ് വ​​​ന​​​ത്തി​​​ൽ ക​​​യ​​​റി മ​​​റ​​​ഞ്ഞ​​​ത് .

‘പു​​​തു​​​പ്പ​​​ള്ളി സാ​​​ധു’ വി​​​നോ​​​ട് ഏ​​​റ്റു​​​മു​​​ട്ടി​​​യ ആ​​​ന​​​യും കാ​​​ട്ടി​​​ലേ​​​ക്കു ക​​​യ​​​റി​​​യെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് ക​​​ണ്ടെ​​​ത്തി. ഈ ​​​ആ​​​ന​​​യ്ക്ക് കാ​​​ര്യ​​​മാ​​​യ പ​​​രി​​​ക്കേ​​​റ്റി​​​ട്ടി​​​ല്ല.


മൂ​​​ന്നു പി​​​ടി​​​യാ​​​ന​​​ക​​ളെ​​യും ര​​​ണ്ടു കൊ​​​മ്പ​​​ൻ​​​മാ​​​രെ​​​യു​​​മാ​​​ണ് ഷൂ​​​ട്ടിം​​ഗി​​​ന് എ​​​ത്തി​​​ച്ച​​​ത്. ഒ​​​രാ​​​ഴ്ച​​​യാ​​​യി വ​​​ടാ​​​ട്ടു​​​പാ​​​റ​​​യി​​​ൽ ഷൂ​​​ട്ടിം​​​ഗ് ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. മ​​​റ്റ് ആ​​​ന​​​ക​​​ളെ വാ​​​ഹ​​​ന​​​ത്തി​​​ൽ ക​​​യ​​​റ്റി തി​​​രി​​​കെ കൊ​​​ണ്ടു​​​പോ​​​യി.

കാ​​​ട്ടി​​​ൽ ക​​​യ​​​റി​​​യ ആ​​ന​​യെ രാ​​​ത്രി വൈ​​​കി​​​യും ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​തെ തെ​​​ര​​​ച്ചി​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. ഇ​​​ന്നു പു​​​ല​​​ർ​​​ച്ചെ ത​​​ന്നെ തെ​​ര​​​ച്ചി​​​ൽ പു​​​ന​​​രാ​​​രം​​​ഭി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.