ഗ​ണ്‍​മാ​ന്മാ​രുടെ മർദനത്തിന് തെ​ളി​വി​ല്ലേ​യെ​ന്ന് വി.​ഡി. സ​തീ​ശ​ൻ
ഗ​ണ്‍​മാ​ന്മാ​രുടെ മർദനത്തിന് തെ​ളി​വി​ല്ലേ​യെ​ന്ന് വി.​ഡി. സ​തീ​ശ​ൻ
Saturday, October 5, 2024 6:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​വ​​​കേ​​​ര​​​ള യാ​​​ത്ര​​​യ്ക്കി​​​ടെ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളെ ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഗ​​​ണ്‍​മാ​​​ൻ​​​മാ​​​ർ​​​ക്ക് ക്ലീ​​​ൻ ചി​​​റ്റ് ന​​​ൽ​​​കി​​​യു​​​ള്ള പോ​​​ലീ​​​സ് റി​​​പ്പോ​​​ർ​​​ട്ട് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​വും അ​​​പ​​​ഹാ​​​സ്യ​​​വു​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് അ​​​ജ​​​യ് ജു​​​വ​​​ൽ കു​​​ര്യാ​​​ക്കോ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രെ പോ​​​ലീ​​​സ് ക്രി​​​മി​​​ന​​​ലു​​​ക​​​ൾ ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ക്കു​​​ന്ന​​​ത് ലോ​​​കം മു​​​ഴു​​​വ​​​ൻ ക​​​ണ്ട​​​താ​​​ണ്. അ​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ഴും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന് മു​​​ന്നി​​​ലു​​​ണ്ട്. എ​​​ന്നി​​​ട്ടും തെ​​​ളി​​​വി​​​ല്ലെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഒ​​​രു നി​​​മി​​​ഷം പോ​​​ലും സ​​​ർ​​​വീ​​​സി​​​ൽ തു​​​ട​​​രാ​​​ൻ യോ​​​ഗ്യ​​​ര​​​ല്ല.


സ​​​ർ​​​ക്കാ​​​രി​​​നു വേ​​​ണ്ടി വി​​​ടു​​​പ​​​ണി ചെ​​​യ്യു​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വെ​​​റു​​​തെ വി​​​ടി​​​ല്ല. എ​​​ക്കാ​​​ല​​​വും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കി​​​ല്ലെ​​​ന്ന് സി​​​പി​​​എ​​​മ്മി​​​ന്‍റെ ഗു​​​ണ്ടാ സം​​​ഘ​​​ങ്ങ​​​ളെ പോ​​​ലെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പോ​​​ലീ​​​സു​​​കാ​​​ർ ഓ​​​ർ​​​ക്ക​​​ണം. കാ​​​ലം ക​​​ണ​​​ക്കു പ​​​റ​​​യി​​​ക്കു​​​ക ത​​​ന്നെ ചെ​​​യ്യു​​​മെ​​​ന്ന് അ​​​ത്ത​​​ര​​​ക്കാ​​​ർ മ​​​ന​​​സി​​​ലാ​​​ക്കി​​​യാ​​​ൽ ന​​​ല്ല​​​തെ​​​ന്നു സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.