ഗോ​കു​ലം ഗോ​പാ​ല​നെ ആ​ദ​രി​ക്കു​ന്നു
ഗോ​കു​ലം ഗോ​പാ​ല​നെ ആ​ദ​രി​ക്കു​ന്നു
Saturday, October 5, 2024 3:57 AM IST
കോ​ഴി​ക്കോ​ട്: പ്ര​മു​ഖ വ്യ​വ​സാ​യി ഗോ​കു​ലം ഗോ​പാ​ല​നെ മ​ല​ബാ​റി​ലെ പൗ​രാ​വ​ലി​യും ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ആ​ദ​രി​ക്കു​ന്നു. 25, 26 തീ​യ​തി​ക​ളി​ല്‍ സ്വ​പ്ന​ന​ഗ​രി​യി​ലെ കാ​ലി​ക്ക​ട്ട് ട്രേ​ഡ് സെ​ന്‍റ​റി​ലാ​ണു പ​രി​പാ​ടി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, ഗ​വ​ര്‍​ണ​ര്‍​മാ​രാ​യ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍, പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള, സി.​വി. ആ​ന​ന്ദ​ബോ​സ്, ന​ട​ന്‍​മാ​രാ​യ മോ​ഹ​ന്‍​ലാ​ല്‍, മ​മ്മൂ​ട്ടി എ​ന്നി​വ​ര്‍ ‘സു​കൃ​ത​പ​ഥം' എ​ന്നു പേ​രി​ട്ട പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ക്കു​മെ​ന്നു സം​ഘാ​ട​ക​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഗോ​കു​ലം ഗോ​പാ​ല​ന്‍ എ​ണ്‍​പ​തി​ന്‍റെ നി​റ​വി​ലാ​ണ്. ക​ര്‍​മ​മ​ണ്ഡ​ല​ത്തി​ല്‍ 55 വ​ര്‍​ഷം പി​ന്നി​ടു​ക​യാ​ണ്. കൈ​വ​ച്ച മേ​ഖ​ല​ക​ളി​ലെ​ല്ലാം വി​ജ​യ​കി​രീ​ട​മ​ണി​ഞ്ഞ വ്യ​ക്തി​ത്വ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്.
ആ​ദ​രി​ക്ക​ല്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 25ന് ​രാ​വി​ലെ മു​ത​ല്‍ 26ന് ​ഉ​ച്ച​വ​രെ കാ​ലി​ക്ക​ട്ട് ട്രേ​ഡ് സെ​ന്‍റ​റി​ല്‍ ബി​സി​ന​സ് കോ​ണ്‍​ക്ലേ​വ് ന​ട​ക്കും. 25ന് ​വൈ​കു​ന്നേ​രം ആ​റി​നു സൗ​ഹൃ​ദ സം​ഗ​മ​വും ‘ഡി​ന്ന​ര്‍ വി​ത്ത് ഗോ​പാ​ലേ​ട്ട​ന്‍’ എ​ന്ന പ​രി​പാ​ടി​യും ന​ട​ക്കും. ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും.


26ന് ​വൈ​കു​ന്നേ​രം ആ​റി​നു ന​ട​ക്കു​ന്ന ആ​ദ​രസ​ന്ധ്യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി, എം.​എ. യൂ​സ​ഫ​ലി, മോ​ഹ​ന്‍​ലാ​ല്‍, മ​മ്മൂ​ട്ടി. ശ​ശി ത​രൂ​ര്‍ എം​പി, അ​മി​താ​ഭ് കാ​ന്ത് എ​ന്നി​വ​രും സം​ബ​ന്ധി​ക്കും.
വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ എ.​കെ. പ്ര​ശാ​ന്ത്, വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഷെ​വ​ലി​യ​ര്‍ സി.​ഇ. ചാ​ക്കു​ണ്ണി, ജ​ന​റ​ല്‍ ക​ൺ​വീ​ന​ര്‍ ര​വീ​ന്ദ്ര​ന്‍ പൊ​യി​ലൂ​ര്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.