ദ​ര്‍​ശ​ന അ​ഖി​ല കേ​ര​ള പ്ര​ഫ​ഷ​ണ​ല്‍ നാ​ട​ക മ​ത്സ​രം നവംബർ 10 മുതൽ
ദ​ര്‍​ശ​ന അ​ഖി​ല കേ​ര​ള പ്ര​ഫ​ഷ​ണ​ല്‍  നാ​ട​ക മ​ത്സ​രം നവംബർ 10 മുതൽ
Saturday, October 5, 2024 3:57 AM IST
കോ​​​​ട്ട​​​​യം: ദ​​​​ര്‍​ശ​​​​ന സാം​​​​സ്‌​​​​കാ​​​​രി​​​​ക കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ത്തു​​​​ന്ന 14-ാമ​​​​ത് ദ​​​​ര്‍​ശ​​​​ന അ​​​​ഖി​​​​ല​​​​കേ​​​​ര​​​​ള നാ​​​​ട​​​​ക മ​​​​ത്സ​​​​രം ന​​​​വം​​​​ബ​​​​ര്‍ 10 മു​​​​ത​​​​ല്‍ 19 വ​​​​രെ ദ​​​​ര്‍​ശ​​​​ന ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കും.
മി​​​​ക​​​​ച്ച നാ​​​​ട​​​​ക​​​​ത്തി​​​​ന് 25,000 രൂ​​​​പ​​​​യും മു​​​​ക​​​​ളേ​​​​ല്‍ ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ എ​​​​വ​​​​ര്‍​റോ​​​​ളിം​​​​ഗ് ട്രോ​​​​ഫി​​​​യും മി​​​​ക​​​​ച്ച ര​​​​ണ്ടാ​​​​മ​​​​ത്തെ നാ​​​​ട​​​​ക​​​​ത്തി​​​​ന് 20,000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും ട്രോ​​​​ഫി​​​​യും ന​​​​ല്‍​കും.

മി​​​​ക​​​​ച്ച ര​​​​ച​​​​ന, സം​​​​വി​​​​ധാ​​​​നം, ന​​​​ട​​​​ന്‍, ന​​​​ടി, സ​​​​ഹ​​​​ന​​​​ട​​​​ന്‍, സ​​​​ഹ​​​​ന​​​​ടി, ഹാ​​​​സ്യ​​​​ന​​​​ട​​​​ന്‍, സം​​​​ഗീ​​​​തം, ഗാ​​​​നാ​​​​ലാ​​​​പ​​​​നം, ഗാ​​​​ന​​​​ര​​​​ച​​​​ന, മി​​​​ക​​​​ച്ച ദീ​​​​പ​​​​സം​​​​വി​​​​ധാ​​​​നം, രം​​​​ഗ​​​​സ​​​​ജ്ജീ​​​​ക​​​​ര​​​​ണം, ജ​​​​ന​​​​പ്രി​​​​യ നാ​​​​ട​​​​കം എ​​​​ന്നി​​​​വ​​​​യ്ക്ക് കാ​​​​ഷ് അ​​​​വാ​​​​ര്‍​ഡും ഫ​​​​ല​​​​ക​​​​വും ന​​​​ല്‍​കും.


വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന 10 നാ​​​​ട​​​​ക​​​​ങ്ങ​​​​ള്‍​ക്കാ​​​​ണ് മ​​​​ത്സ​​​​ര​​​​ത്തി​​​​ന് അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ഓ​​​​രോ നാ​​​​ട​​​​ക​​​​ത്തി​​​​നും 15,000 രൂ​​​​പ പ്ര​​​​തി​​​​ഫ​​​​ല​​​​മാ​​​​യും ദൂ​​​​ര​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് യാ​​​​ത്രാ​​​​ച്ചെ​​​​ല​​​​വും ന​​​​ല്‍​കു​​​​ന്ന​​​​താ​​​​ണ്.

മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നാ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന ട്രൂ​​​​പ്പു​​​​ക​​​​ള്‍ 17ന് ​​​​മു​​​​ന്പ് പു​​​​തി​​​​യ നാ​​​​ട​​​​ക​​​​ത്തി​​​​ന്‍റെ സ്‌​​​​ക്രി​​​​പ്റ്റി​​​​ന്‍റെ കോ​​​​പ്പി ക​​​​ണ്‍​വീ​​​​ന​​​​ര്‍, നാ​​​​ട​​​​ക​​​​മ​​​​ത്സ​​​​രം, ദ​​​​ര്‍​ശ​​​​ന സാം​​​​സ്‌​​​​കാ​​​​രി​​​​ക കേ​​​​ന്ദ്രം, ശാ​​​​സ്ത്രി റോ​​​​ഡ്, കോ​​​​ട്ട​​​​യം-686 001 എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ല്‍ അ​​​​യ​​​​ച്ചു ത​​​​രേ​​​​ണ്ട​​​​താ​​​​ണ്. 9447008255, 9846478093.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.