ദൈവശാസ്ത്ര അധ്യാപക പഠനശിബിരം നടത്തി
ദൈവശാസ്ത്ര അധ്യാപക പഠനശിബിരം നടത്തി
Friday, October 4, 2024 5:17 AM IST
കോ​​​​ട്ട​​​​യം: നി​​​​ഖ്യാ സൂ​​​​ന​​​​ഹ​​​​ദോ​​​​സി​​​​ന്‍റെ 1700 -ാം വാ​​​​ർ​​​​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് കോ​​​​ട്ട​​​​യം മാ​​​​ർ​​​​ത്തോ​​​​മ്മ സെ​​​​മി​​​​നാ​​​​രി​​​​യി​​​​ൽ അ​​​​ന്ത​​​​ർ സെ​​​​മി​​​​നാ​​​​രി ദൈ​​​വ​​​​ശാ​​​​സ്ത്ര അ​​​​ധ്യാ​​​​പ​​​​ക പ​​​ഠ​​​ന​​​ശി​​​ബി​​​രം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. വ​​​​ട​​​​വാ​​​​തൂ​​​​ർ സെ​​​​ന്‍റ് തോ​​​​മ​​​​സ് അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് സെ​​​​മി​​​​നാ​​​​രി റെ​​​​ക്‌​​​​ട​​​​ർ റ​​​​വ. ഡോ. ​​​​സ്ക്ക​​​​റി​​​​യ ക​​​​ന്യാ​​​​കോ​​​​ണി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

മാ​​​​ർ​​​​ത്തോ​​​​മ്മ സെ​​​​മി​​​​നാ​​​​രി പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ റ​​​​വ. ഡോ.​​​​വി.​​​​എ​​​​സ്. വ​​​​ർ​​​​ഗീ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ ഓ​​​​റി​​​​യ​​​​ന്‍റ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് പ്ര​​​​സി​​​​ഡ​​​​ന്‍റ് റ​​​​വ. ഡോ.​​​​പോ​​​​ളി മ​​​​ണി​​​​യാ​​​​ട്ട്, റ​​​​വ.​​​​ഡോ. ജേ​​​​ക്ക​​​​ബ് മാ​​​​ത്യു, റ​​​​വ.​​​​ഡോ. വി.​​​​എം മാ​​​​ത്യു, റ​​​​വ.​​​​ഡോ. പി. ​​​​ജോ​​​​ൺ ഫി​​​​ലി​​​​പ്പ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.


ക​​​​ത്തോ​​​​ലി​​​​ക്ക, ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ്- മാ​​​​ർ​​​​ത്തോ​​​​മ്മ വേ​​​​ദ​​​​ശാ​​​​സ്ത്ര അ​​​​ധ്യാ​​​​പ​​​​ക വേ​​​​ദ​​​​ശാ​​​​സ്ത്ര സെ​​​​മി​​​​നാ​​​​റി​​​​ൽ ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സെ​​​​മി​​​​നാ​​​​രി പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ റ​​​​വ. ഡോ. ​​​​ജോ​​​​ൺ തോ​​​​മ​​​​സ് ക​​​​രി​​​​ങ്ങാ​​​​ട്ടി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ‘നി​​​​ഖ്യാ സൂ​​​​ന​​​​ഹ​​​​ദോ​​​​സ് അ​​​​ന്നും ഇ​​​​ന്നും’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് റ​​​​വ.​​​​ഡോ.​​​​എ. ജോ​​​​ൺ ഫി​​​​ലി​​​​പ്പ് പ്ര​​​​ബ​​​​ന്ധം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. വ​​​​ട​​​​വാ​​​​തൂ​​​​ർ പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ ഓ​​​​റി​​​​യ​​​​ന്‍റ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് റ​​​​വ. ഡോ. ​​​​തോ​​​​മ​​​​സ് കു​​​​ഴു​​​​പ്പി​​​​ൽ, റ​​​​വ.​​​​ഡോ. ബി​​​​ജേ​​​​ഷ് ഫി​​​​ലി​​​​പ്പ്, റ​​​​വ. ഡോ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ കു​​​​റ്റി​​​​യാ​​​​നി​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.