മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്രൈംബ്രാഞ്ചിന്‍റെ ക്ലീന്‍ചിറ്റ്
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്രൈംബ്രാഞ്ചിന്‍റെ  ക്ലീന്‍ചിറ്റ്
Friday, October 4, 2024 5:17 AM IST
ആ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ണ്‍മാ​ന്‍മാ​ര്‍ക്ക് ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ ക്ലീ​ന്‍ചി​റ്റ്. ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ല്‍ യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രെ വ​ള​ഞ്ഞി​ട്ട് ത​ല്ലി​യ ഗ​ണ്‍മാ​ന്‍മാ​ര്‍ക്കാ​ണ് ക്ലീ​ന്‍ ചി​റ്റ് ന​ല്‍കി​യ​ത്. കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ന്‍ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ജെ​എ​ഫ്എം​സി​യി​ല്‍ റ​ഫ​റ​ന്‍സ് റി​പ്പോ​ര്‍ട്ട് ന​ല്‍കി. മു​ഖ്യ​മ​ന്ത്രി​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ക മാ​ത്ര​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചെ​യ്ത​തെ​ന്ന് ന്യാ​യീ​ക​രി​ച്ച ക്രൈം​ബ്രാ​ഞ്ച് ,ഗ​ണ്‍മാ​ന്‍മാ​ര്‍ യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രെ മ​ര്‍ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചി​ല്ലെ​ന്ന വി​ചി​ത്ര​വാ​ദ​വും മു​ന്നോ​ട്ടു വെ​ച്ചു.


മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ണ്‍മാ​ന്‍ അ​നി​ല്‍കു​മാ​റി​നും സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​ന്‍ സ​ന്ദീ​പി​നും ക്ലീ​ന്‍ ചി​റ്റ് ന​ല്‍കി കൊ​ണ്ടാ​ണ് കേ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ക്രൈം​ബ്രാ​ഞ്ച് തീ​രു​മാ​നി​ച്ച​ത്. മ​ര്‍ദ​ന ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം പു​റ​ത്തു​വ​ന്ന​തോ​ടെ കോ​ട​തി ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍ന്നാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ച് കേ​സേ​റ്റെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.