പ്രധാനമന്ത്രിക്കുവേണ്ടി റീത്ത് സമർപ്പിച്ചു
പ്രധാനമന്ത്രിക്കുവേണ്ടി  റീത്ത് സമർപ്പിച്ചു
Friday, October 4, 2024 5:17 AM IST
പ​ത്ത​നം​തി​ട്ട: സൈ​നി​ക​ൻ തോ​മ​സ് ചെ​റി​യാ​ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ദ​രം. സ​ഹോ​ദ​ര​നും റി​ട്ട. സൈ​നി​ക​നു​മാ​യി​രു​ന്ന പ​രേ​ത​നാ​യ തോ​മ​സ് മാ​ത്യു​വി​ന്‍റെ മ​ക​ൻ ഷൈ​ജു മാ​ത്യു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള രാ​ജ്യ​ത്തി​ന്‍റെ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​ക്കു​വേ​ണ്ടി തോ​മ​സ് ചെ​റി​യാ​ന്‍റെ ചി​ത്ര​ത്തി​നു സ​മീ​പം റീ​ത്ത് സ​മ​ർ​പ്പി​ച്ചു. ഇ​തേ വി​മാ​നാ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ വ​യ​ല​ത്ത​ല ഈ​ട്ടി​നി​ൽ​ക്കു​ന്ന​തി​ൽ ഇ.​എം. തോ​മ​സി​ന്‍റെ വീ​ട്ടി​ലും പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള സ​ന്ദ​ർ​ശ​നം ന​ട​ത്തി.

സംസ്കാരം ഇന്ന്

പ​ത്ത​നം​തി​ട്ട: 56 വ​ർ​ഷം മു​ന്പ് ഹി​മാ​ച​ലി​ലെ റോ​ത്തോ​ങ്ങി​ലെ മ​ഞ്ഞു​മ​ല​യി​ൽ വി​മാ​നം ത​ക​ർ​ന്നു മ​രി​ച്ച സൈ​നി​ക​ൻ ഇ​ല​ന്തൂ​ർ ഒ​ടാ​ലി​ൽ തോ​മ​സ് ചെ​റി​യാ​ന്‍റെ സം​സ്കാ​ര ശു​ശ്രൂ​ഷ ഇ​ന്ന് ഇ​ല​ന്തൂ​ർ കാ​രൂ​ർ സെ​ന്‍റ് പീ​റ്റേ​ഴ്സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ക്കും.


ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ക​ര​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റ്റു​വാ​ങ്ങി ഗാ​ർ​ഡ് ഓ​ണ​ർ ന​ൽ​കി. തു​ട​ർ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​വേ​ണ്ടി ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. അ​വി​ടെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ സൈ​നി​കോ​ദ്യോ​ഗ​സ്ഥ​ർ ഇ​ല​ന്തൂ​രി​ലെ​ത്തി​ക്കും. രാ​വി​ലെ 10.30ന് ​ഇ​ല​ന്തൂ​ർ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ നി​ന്നു വി​ലാ​പ​യാ​ത്ര​യാ​യി വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും.
പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ക​ല്ല​റ​യി​ലാ​ണ് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.