പുതിയ ഉത്തരവില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം: ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം
പുതിയ ഉത്തരവില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം:  ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം
Friday, October 4, 2024 5:17 AM IST
പാ​ലാ: എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ക്ക് ശ​മ്പ​ളം ന​ല്‍കു​ന്ന​തി​ന് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍മാ​ര്‍ കൗ​ണ്ട​ര്‍ സൈ​ന്‍ ചെ​യ്യ​ണ​മെ​ന്ന ഉ​ത്ത​ര​വി​ല്‍ നി​ന്ന് സ​ര്‍ക്കാ​ര്‍ പി​ന്മാ​റ​ണ​മെ​ന്ന് സീ​റോ മ​ല​ബാ​ര്‍ സി​ന​ഡ​ല്‍ ക​മ്മി​റ്റി ഫോ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​ബെ​ര്‍ക്കു​മാ​ന്‍സ് കു​ന്നും​പു​റം.

ട്ര​ഷ​റി​ക​ള്‍ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ക​യും സ്ഥാ​പ​ന മേ​ല​ധി​കാ​രി​ക​ള്‍ നേ​രി​ട്ട് ശ​മ്പ​ള ബി​ല്ലു​ക​ള്‍ സ​മ​ര്‍പ്പി​ച്ച് പാ​സാ​ക്കി​യെ​ടു​ക്കാ​നു​ള്ള സാ​ഹ​ച​ര്യം നി​ല​നി​ല്‍ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ചി​ത്ര​മാ​യ ഈ ​ഉ​ത്ത​ര​വി​ന്‍റെ പി​ന്നി​ലെ ഗൂ​ഢ ഉദ്ദേശ്യം സ​ര്‍ക്കാ​ര്‍ വ്യ​ക്ത​മാ​ക്ക​ണം. ഉ​ദ്യോ​ഗ​സ്ഥ മേ​ലാ​ള​ന്മാ​രു​ടെ ആ​ജ്ഞാ​നു​വ​ര്‍ത്തി​ക​ളാ​യി പ്ര​ഥ​മാ​ധ്യാ​പ​ക​രെ മാ​റ്റു​ന്ന​തി​ന് നീ​തീ​ക​ര​ണ​മി​ല്ല. വി​ദ്യാ​ല​യ ഏ​കീ​ക​ര​ണം പ്ര​ഖ്യാ​പി​ക്കു​ക​യും സ​ര്‍ക്കാ​ര്‍ ,എ​യ്ഡ​ഡ് ത​രം​തി​രി​വ് സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വി​രോ​ധാ​ഭാ​സ​മാ​ണ്.


കു​ട്ടി​ക​ളു​ടെ പ​ഠ​ന​സ​മ​യം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ന്‍ പി​ടി​എ മീ​റ്റിം​ഗ് പോ​ലും സ്‌​കൂ​ള്‍ സ​മ​യ​ത്ത് പാ​ടി​ല്ല എ​ന്ന ഉ​ത്ത​ര​വ് ഇ​റ​ക്കു​ന്ന സ​ര്‍ക്കാ​ര്‍ സ്‌​കൂ​ള്‍ സ​മ​യ​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക​രെ വി​വി​ധ കോ​ഴ്‌​സു​ക​ളി​ല്‍ പ​ങ്കെ​ടു​പ്പി​ച്ചും പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​ധ്യാ​പ​ക​രെ വി​ളി​ച്ചു വ​രു​ത്തി ക്ലാ​സ് ന​ല്‍കി​യും കു​ട്ടി​ക​ളു​ടെ പ​ഠ​ന​സ​മ​യം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തി​നെ​തിരേ മൗ​നം പാ​ലി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഫാ. ​ബെ​ര്‍ക്കു​മാ​ന്‍സ് കു​ന്നും​പു​റം പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.