ശ്വാസകോശ അക്കാദമി ഒറേഷന്‍ പുരസ്‌കാരം ഡോ. പി.എസ്. ഷാജഹാന്
ശ്വാസകോശ അക്കാദമി ഒറേഷന്‍ പുരസ്‌കാരം ഡോ. പി.എസ്. ഷാജഹാന്
Friday, October 4, 2024 5:11 AM IST
കോ​ട്ട​യം: അ​ക്കാ​ദ​മി ഓ​ഫ് പ​ള്‍മൊ​ണ​റി ആ​ന്‍ഡ് ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ മെ​ഡി​സി​ന്‍റെ (എ​പി​സി​സി​എം) ഈ ​വ​ര്‍ഷ​ത്തെ അ​ക്കാ​ദ​മി ഒ​റേ​ഷ​ന്‍ പു​ര​സ്‌​കാ​ര​ത്തി​നു ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ശ്വാ​സ​കോ​ശ വി​ഭാ​ഗം പ്ര​ഫ.​ഡോ. പി.​എ​സ്. ഷാ​ജ​ഹാ​ന്‍ അ​ര്‍ഹ​നാ​യി.

ഇ​ന്നു മു​ത​ല്‍ ആ​റു വ​രെ കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന ശ്വാ​സ​കോ​ശ വി​ദ​ഗ്ധ​രു​ടെ ര​ജ​ത ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ല്‍ എ​പി​സി​സി​എം പ്ര​സി​ഡ​ന്‍റ് ഡോ. ​ഡേ​വി​സ് പോ​ളും സെ​ക്ര​ട്ട​റി ഡോ. ​ജൂ​ഡോ വാ​ച്ചാ​പ​റ​മ്പി​ലും ചേ​ര്‍ന്നു ഡോ. ​ഷാ​ജ​ഹാ​ന് പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും. റാ​ന്നി പു​റ​ത്തേ​ല്‍ റി​ട്ട​യേ​ര്‍ഡ് അ​ധ്യാ​പ​ക​രാ​യ പി.​സി. സു​ലൈ​മാ​ന്‍റെ​യും പി.​എം. ബീ​വി​യു​ടെ​യും പു​ത്ര​നാ​ണ്. കോ​ട്ട​യ​ത്ത് ഡെ​പ്യൂ​ട്ടി ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍സ്‌​പെ​ക്ട​റാ​യ ഷാ​മി​ല​യാ​ണു ഭാ​ര്യ. എം​സി​എ വി​ദ്യാ​ര്‍ഥി​യാ​യ സ​ഫ​ര്‍, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍ഥി​നി സൈ​റ എ​ന്നി​വ​ര്‍ മ​ക്ക​ള്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.