ആ​ർ​എ​സ്എ​സ് ബ​ന്ധ ആ​രോ​പ​ണം: മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ കൂ​ട്ടു​ന്നു
ആ​ർ​എ​സ്എ​സ് ബ​ന്ധ ആ​രോ​പ​ണം:  മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ കൂ​ട്ടു​ന്നു
Saturday, September 14, 2024 2:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ർ​​​എ​​​സ്എ​​​സ് ബ​​​ന്ധ ആ​​​രോ​​​പ​​​ണം ശ​​​ക്ത​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ സു​​​ര​​​ക്ഷ വീ​​​ണ്ടും കൂ​​​ട്ടു​​​ന്നു. സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ ക്ലി​​​ഫ് ഹൗ​​​സി​​​ന്‍റെ​​​യും പ​​​രി​​​സ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും സു​​​ര​​​ക്ഷ വീ​​​ണ്ടും വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ക്ലി​​​ഫ് പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ലും ഇ​​​വി​​​ടേ​​​ക്ക് എ​​​ത്തു​​​ന്ന ര​​​ണ്ടു റോ​​​ഡു​​​ക​​​ളി​​​ലും അ​​​ധി​​​ക കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​നാ​​​യി 4.32 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ക്വ​​​ട്ടേ​​​ഷ​​​ന് ധ​​​ന​​​വ​​​കു​​​പ്പ് അ​​​നു​​​മ​​​തി ന​​​ൽ​​​കി. കൂ​​​ടു​​​ത​​​ൽ തു​​​ക ആ​​​വ​​​ശ്യ​​​മാ​​​യി വ​​​ന്നാ​​​ൽ പി​​​ന്നീ​​​ടു ന​​​ൽ​​​കും. ഞൊ​​​ടി​​​യി​​​ട​​​യി​​​ൽ അ​​​ധി​​​ക സി​​​സി​​​ടി​​​വി സം​​​വി​​​ധാ​​​നം സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ടെ​​​ൻ​​​ഡ​​​ർ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പു ക്ഷ​​​ണി​​​ച്ചു. സെ​​​പ്റ്റം​​​ബ​​​ർ 20ന​​​കം ടെ​​​ൻ​​​ഡ​​​ർ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ക്ലി​​​ഫ് ഹൗ​​​സും പ​​​രി​​​സ​​​ര​​​വും നി​​​ല​​​വി​​​ൽത​​​ന്നെ സി​​​സി​​​ടി​​​വി നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ടു​​​പ്പ​​​ക്കാ​​​ര​​​നാ​​​യ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത് കു​​​മാ​​​ർ ആ​​​ർ​​​എ​​​സ്എ​​​സ് നേ​​​താ​​​ക്ക​​​ളെ ക​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണം ശ​​​ക്ത​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കാ​​​ൻ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ യാ​​​ത്ര അ​​​തീ​​​വ സു​​​ര​​​ക്ഷ​​​യി​​​ലാ​​​ണ്.ക​​​രി​​​ന്പൂ​​​ച്ച​​​ക​​​ളു​​​ടെ അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ ഇ​​​സ​​​ഡ് ഡ​​​ബി​​​ൾ പ്ല​​​സ് സു​​​ര​​​ക്ഷ​​​യാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്.


മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫി​​​സ് സ്ഥി​​​തി ചെ​​​യ്യു​​​ന്ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​രി​​​സ​​​രം അ​​​തീ​​​വ സു​​​ര​​​ക്ഷാ മേ​​​ഖ​​​ല​​​യാ​​​യാ​​​ണു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ആ​​​ർ​​​എസ്എ​​​സ് ആ​​​രോ​​​പ​​​ണം ശ​​​ക്ത​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ലെ റോ​​​ഡി​​​ലെ​​​ത്തി പ​​​ല​​​വി​​​ധ ആ​​​ക്ഷേ​​​പ വാ​​​ക്കു​​​ക​​​ൾ ഉ​​​റ​​​ക്കെ വി​​​ളി​​​ക്കു​​​ന്ന​​​തു വ്യാ​​​പ​​​ക​​​മാ​​​കു​​​ന്ന​​​താ​​​യും സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.