ശശികലയെ തടയാൻ പാർട്ടിച്ചട്ടങ്ങൾ മാറ്റിയെഴുതി അണ്ണാ ഡിഎംകെ
ശശികലയെ തടയാൻ പാർട്ടിച്ചട്ടങ്ങൾ മാറ്റിയെഴുതി അണ്ണാ ഡിഎംകെ
Thursday, December 2, 2021 4:01 AM IST
ചെ​​​ന്നൈ: അ​​​ണ്ണാ ഡി​​​എം​​​കെ​​​യി​​​ൽ മേ​​​ധാ​​​വി​​​ത്വ​​​ത്തി​​​നാ​​​യി ശ്ര​​​മി​​​ക്കു​​​ന്ന, മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി ജെ. ​​​ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ തോ​​​ഴി ശ​​​ശി​​​ക​​​ല​​​യു​​​ടെ വ​​​ര​​​വു​​​ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി പ​​​നീ​​​ർ​​​ശെ​​​ൽ​​​വം-​​​പ​​​ള​​​നി​​​സ്വാ​​​മി സ​​​ഖ്യ​​​ത്തി​​​ന്‍റെ പ്ര​​​തി​​​രോ​​​ധം. ഇ​​​തി​​​നാ​​​യി പാ​​​ർ​​​ട്ടി ച​​​ട്ട​​​ങ്ങ​​​ൾ തി​​​രു​​​ത്തി​​​യെ​​​ഴു​​​തി​​​യി​​​രി​​​ക്കു​​​ക​​​യാ​​ണു ചെ​​​ന്നൈ​​​യി​​​ൽ​ ചേ​​​ർ​​​ന്ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗം.

പ​​​ള​​​നി​​​സ്വാ​​​മി-​​​പ​​​നീ​​​ർ​​​ശെ​​​ൽ​​​വം സ​​​ഖ്യം കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നൊ​​​പ്പം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി ക​​​ഠി​​​നാ​​​ധ്വാ​​​നം ചെ​​​യ്യാ​​​നും യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി. അ​​​ണ്ണാ ഡി​​​എം​​​കെ​​​യു​​​ടെ ജ​​​ന​​​റ​​​ൽ​​​സെ​​​ക്ര​​​ട്ട​​​റി​​​യെ​​​ന്ന ശ​​​ശി​​​ക​​​ല​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും​​​വി​​​ധ​​​മാ​​​ണു സം​​​ഘ​​​ട​​​നാ നി​​​യ​​​മ​​​ങ്ങ​​​ൾ പൊ​​​ളി​​​ച്ചെ​​​ഴു​​​തി​​​യ​​​ത്.

പാ​​​ർ​​​ട്ടി ജ​​​ന​​​റ​​​ൽ​​​സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​വി​​​കൂ​​​ടി വ​​​ഹി​​​ച്ചി​​​രു​​​ന്ന ജ​​​യ​​​ല​​​ളി​​​ത 2016 ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് അ​​​ന്ത​​​രി​​​ച്ച​​​ത്. അ​​ണ്ണാ ഡി​​​എം​​​കെ​​​യു​​​ടെ ഒ​​​രു​​​വ​​​ർ​​​ഷം നീ​​​ളു​​​ന്ന സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ൽ തു​​​ട​​​ക്കം​​​കു​​​റി​​​ച്ച സ​​​മ​​​യ​​​ത്താ​​​ണ്, താ​​​നി​​​പ്പോ​​​ഴും ജ​​​ന​​​റ​​​ൽ​​​സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണെ​​​ന്നു ശ​​​ശി​​​ക​​​ല പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.