അ​യ​ർ​ല​ൻ​ഡി​നെ കീ​ഴ​ട​ക്കി ന​മീ​ബി​യ​യും സൂ​പ്പ​ർ 12ൽ; ​ച​രി​ത്ര​നേ​ട്ടം
അ​യ​ർ​ല​ൻ​ഡി​നെ കീ​ഴ​ട​ക്കി ന​മീ​ബി​യ​യും സൂ​പ്പ​ർ 12ൽ; ​ച​രി​ത്ര​നേ​ട്ടം
Friday, October 22, 2021 7:17 PM IST
ഷാർജ: അ​യ​ർ​ല​ൻ​ഡി​നെ എ​ട്ടു വി​ക്ക​റ്റി​ന് കീ​ഴ​ട​ക്കി ന​മീ​ബി​യ​യും ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന്‍റെ സൂ​പ്പ​ർ 12ൽ ​ഇ​ടം​പി​ടി​ച്ചു. അ​യ​ർ​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 126 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ന​മീ​ബി​യ ഒ​മ്പ​ത് പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കേ വി​ജ​യ​ത്തി​ലെ​ത്തി.

ഗ്രൂ​പ്പ് എ​യി​ൽ നി​ന്ന് ശ്രീ​ല​ങ്ക​യ്ക്കൊ​പ്പ​മാ​ണ് ന​മീ​ബി​യ​യും സൂ​പ്പ​ർ 12 യോ​ഗ്യ​ത നേ​ടി​യ​ത്. ഗ്രൂ​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട​ശേ​ഷ​മാ​ണ് ന​മീ​ബി​യ​യു​ടെ തി​രി​ച്ചു​വ​ര​വ്. നെ​ത​ർ​ല​ൻ​ഡ്സി​നെ​യും അ​യ​ർ​ല​ൻ​ഡി​നെ​യും തോ​ൽ​പ്പി​ച്ച ന​മീ​ബി​യ ച​രി​ത്ര നേ​ട്ടം കു​റി​ച്ചു.

നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി ബാ​റ്റിം​ഗി​റ​ങ്ങി​യ അ​യ​ർ​ല​ൻ​ഡി​ന് മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചെ​ങ്കി​ലും മു​ത​ലാ​ക്കാ​നാ​വാ​തെ പോ​യി. ഐ​റി​ഷ് നി​ര​യി​ൽ പോ​ൾ സ്റ്റി​ർ​ലിം​ഗ്(38), കെ​വി​ൻ ഒ​ബ്രി​യ​ൻ(25), ക്യാ​പ്റ്റ​ൻ ആ​ൻ​ഡ്രു ബാ​ൽ​ബി​ർ​നി(21) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ണ്ട​ത്. ന​മീ​ബി​യ​യ്ക്ക് വേ​ണ്ടി ജാ​ൻ ഫ്രൈ​ലിം​ഗ് മൂ​ന്നു വി​ക്ക​റ്റ് നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ശ്ര​ദ്ധാ​പൂ​ർ​വം ക​ളി​ച്ച ന​മീ​ബി​യ​ൻ ബാ​റ്റ​ർ​മാ​ർ ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. ക്യാ​പ്റ്റ​ൻ ഗെ​ർ​ഹാ​ർ​ഡ് എ​റാ​സ്മ​സ്(53) അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി ടീ​മി​നെ മു​ന്നി​ൽ​നി​ന്നു ന​യി​ച്ചു. ഡേ​വി​ഡ് വീ​സ്( പു​റ​ത്താ​കാ​തെ 28), സെ​നേ ഗ്രീ​ൻ(24), ഗ്രെ​യ്ഗ് വി​ല്യം​സ്(15) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.