ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ എ​ല്ലാ​വ​ര്‍​ക്കും വാ​ക്‌​സി​നേ​ഷ​ൻ; പ്ര​ത്യേ​ക പ​ദ്ധ​തി
ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ എ​ല്ലാ​വ​ര്‍​ക്കും വാ​ക്‌​സി​നേ​ഷ​ൻ; പ്ര​ത്യേ​ക പ​ദ്ധ​തി
Thursday, October 21, 2021 6:01 PM IST
തിരുവനന്തപുരം: ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് കോ​വി​ഡ് 19 വാ​ക്‌​സി​നേ​ഷ​ന്‍ ഉ​റ​പ്പാ​ക്കാ​ന്‍ പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ പ​ര​മാ​വ​ധി ആ​ളു​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി സു​ര​ക്ഷി​ത​മാ​ക്കാ​നാ​ണ് ശ്ര​മി​ച്ച് വ​രു​ന്ന​ത്.

ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് പ​ല​ര്‍​ക്കും ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യി. വാ​ക്‌​സി​നെ​ടു​ത്ത​വ​ര്‍​ക്ക് കോ​വി​ഡ് ബാ​ധ​യി​ല്‍ നി​ന്നും വ​ലി​യ സം​ര​ക്ഷ​ണ​മാ​ണ് ന​ല്‍​കു​ന്ന​ത്. ഗു​രു​ത​ര​മാ​യ അ​സു​ഖ​ത്തി​ല്‍ നി​ന്നും സം​ര​ക്ഷി​ക്കു​ക​യും ആ​ശു​പ​ത്രി വാ​സ​ത്തി​ന്‍റെ​യും മ​ര​ണ​ത്തി​ന്‍റെ​യും സാ​ധ്യ​ത ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

ക്യാ​മ്പു​ക​ളി​ലെ കോ​വി​ഡ് പ്ര​തി​രോ​ധം വ​ള​രെ വ​ലു​താ​ണ്. അ​തി​നാ​ല്‍ ത​ന്നെ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന ആ​രെ​ങ്കി​ലും വാ​ക്‌​സി​നെ​ടു​ക്കാ​നു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ്. വാ​ക്‌​സി​ന്‍ എ​ടു​ക്കു​ന്ന​ത് സ്വ​ന്തം സു​ര​ക്ഷ​യ്ക്കും മ​റ്റു​ള്ള​വ​രു​ടെ സു​ര​ക്ഷ​യ്ക്കും പ്ര​ധാ​ന​മാ​ണ്. ക്യാ​മ്പു​ക​ളി​ലെ എ​ല്ലാ​വ​ര്‍​ക്കും വാ​ക്‌​സി​നേ​ഷ​ന്‍ ഉ​റ​പ്പാ​ക്കാ​ന്‍ ജി​ല്ല​ക​ളി​ൽ ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി വ​രു​ന്നു​ണ്ട്.

ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍ ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​നു​ള്ള​വ​രു​ടേ​യും ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​ന്‍ കാ​ലാ​വ​ധി​യെ​ത്തി​വ​രു​ടേ​യും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തു​ന്ന​ത്. സ്ഥ​ല സൗ​ക​ര്യ​മു​ള്ള ക്യാ​മ്പു​ക​ളി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​രി​ട്ടെ​ത്തി വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​താ​ണ്. അ​ല്ലാ​ത്ത​വ​ര്‍​ക്ക് തൊ​ട്ട​ടു​ത്തു​ള്ള സ​ര്‍​ക്കാ​രാ​ശു​പ​ത്രി​യി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​താ​ണ്.

മൊ​ബൈ​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ യൂ​ണി​റ്റു​ക​ളു​ടേ​യും സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​താ​ണ്. ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍ ആ​രെ​ങ്കി​ലും വാ​ക്‌​സി​നെ​ടു​ക്കാ​നു​ണ്ടെ​ങ്കി​ല്‍ അ​വി​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​നു​ള്ള​വ​ര്‍ എ​ത്ര​യും വേ​ഗം വാ​ക്‌​സി​ന്‍ എ​ടു​ക്കേ​ണ്ട​താ​ണ്. ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​നു​ള്ള​വ​രും കാ​ല​താ​മ​സം വ​രു​ത്ത​രു​ത്. കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ 84 ദി​വ​സം ക​ഴി​ഞ്ഞും കോ​വാ​ക്‌​സി​ന്‍ 28 ദി​വ​സം ക​ഴി​ഞ്ഞും ഉ​ട​ന്‍ ത​ന്നെ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ല്‍ ചി​ല​യാ​ളു​ക​ള്‍ 84 ദി​വ​സം ക​ഴി​ഞ്ഞും വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്നി​ല്ല.

ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ സ്വീ​ക​രി​ച്ചാ​ല്‍ മാ​ത്ര​മേ പൂ​ര്‍​ണ​മാ​യ ഫ​ലം ല​ഭി​ക്കൂ. ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. വാ​ക്‌​സി​നേ​ടു​ക്കേ​ണ്ട ജ​ന​സം​ഖ്യ​യു​ടെ 94.17 ശ​ത​മാ​നം പേ​ര്‍​ക്ക് (2,51,52,430) ആ​ദ്യ ഡോ​സും 47.03 ശ​ത​മാ​നം പേ​ര്‍​ക്ക് (1,25,59,913) ര​ണ്ടാം ഡോ​സും ന​ല്‍​കി. ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ 3,77,12,343 ഡോ​സ് വാ​ക്‌​സി​നാ​ണ് ഇ​തു​വ​രെ ന​ല്‍​കി​യ​ത്.

ഇ​നി​യും ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​നു​ള്ള​വ​ര്‍ ഉ​ട​ന്‍ ത​ന്നെ തൊ​ട്ട​ടു​ത്ത വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ നേ​രി​ട്ടെ​ത്തി വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.