പീ​ഡ​ന​ക്കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്കാ​തി​രി​ക്കാ​ന്‍ കൈ​ക്കൂ​ലി; എ​എ​സ്‌​ഐ​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍
പീ​ഡ​ന​ക്കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്കാ​തി​രി​ക്കാ​ന്‍ കൈ​ക്കൂ​ലി; എ​എ​സ്‌​ഐ​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍
Monday, October 18, 2021 4:40 AM IST
കൊ​ച്ചി: പോ​ക്‌​സോ കേ​സി​ല്‍ ഇ​ര​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളെ പ്ര​തി ചേ​ര്‍​ക്കാ​തി​രി​ക്കാ​ന്‍ മാ​താ​പി​താ​ക്ക​ളോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ എ​എ​സ്‌​ഐ​യ്ക്ക് സ​സ്പെ​ന്‍​ഷ​ന്‍. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സ്റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ വി​നോ​ദ് കൃ​ഷ്ണ​യെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​നോ​ദ് കൃ​ഷ്ണ​യെ വെ​ള്ളി​യാ​ഴ്ച അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ജി​ല്ലാ സാ​യു​ധ ക്യാ​മ്പി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സി​ന്‍റെ പു​തി​യ ന​ട​പ​ടി.

മ​ക​ളെ സ​ഹോ​ദ​ര​ൻ​മാ​ർ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സ് ഒ​ഴി​വാ​ക്കാ​ൻ അ​ഞ്ച് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് എ​എ​സ്ഐ​ക്ക് എ​തി​രെ​യു​ള്ള പ്ര​ധാ​ന ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.