കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഗ്യാ​സ് സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ക​ട​ക​ൾ ക​ത്തി ന​ശി​ച്ചു
കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഗ്യാ​സ് സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ക​ട​ക​ൾ ക​ത്തി ന​ശി​ച്ചു
Sunday, September 26, 2021 4:24 PM IST
കൊ​ട്ടാ​ര​ക്ക​ര: പാ​ച​ക​വാ​ത​ക സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് ക​ട​ക​ൾ ക​ത്തി ന​ശി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​ക്ക് കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ർ റോ​ഡി​ൽ മു​സ്‌​ലിം സ്ട്രീ​റ്റ് മേ​ൽ​പാ​ല​ത്തി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ചാ​യ​ക്ക​ടി​ലാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ ചാ​യ​ക്ക​ട​യു​ട​മ ശാ​സ്താം​മു​ക​ൾ വീ​ട്ടി​ൽ ഇ​സ്മാ​യി​ൽ (58) ന് ​പ​രി​ക്കേ​റ്റു. പൊ​ട്ടി​ത്തെ​റി​ച്ച സി​ല​ണ്ട​റി​ന്‍റെ ചീ​ളു​ക​ൾ കാ​ലി​ൽ തു​ള​ച്ചു ക​യ​റി​യാ​ണ് ഇ​സ്മാ​യി​ലി​ന് കാ​ലി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​സ്മാ​യി​ലി​ന്‍റെ ക​ട​യ്ക്ക് സ​മീ​പ​മു​ള്ള രാ​ജീ​വി​ന്‍റെ അ​പ്ഹോ​ൾ​സ്റ്റ​റി ക​ട​യും ഭാ​ഗി​ക​മാ​യി ക​ത്തി ന​ശി​ച്ചു. ഈ ​ക​ട​യി​ൽ മാ​ത്രം ഏ​ക​ദേ​ശം ആ​റു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ഉ​ട​മ പ​റ​യു​ന്നു.

രാ​വി​ലെ ക​ട​യി​ലെ​ത്തി​യ ഇ​സ്‌​മാ​യി​ൽ സ്റ്റൗ ​ക​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗ്യാ​സ് സി​ല​ണ്ട​ർ ലീ​ക്കാ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. ഭ​യ​ന്നു പോ​യ ഇ​സ്മാ​യി​ൽ പെ​ട്ടെ​ന്ന് ക​ട​യി​ൽ നി​ന്നും പു​റ​ത്തേ​ക്കി​റ​ങ്ങി ഓ​ടി മാ​റി. പി​ന്നാ​ലെ തീ ​ആ​ളി പ​ട​രു​ക​യും സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ചെ​യ്തു.

തൊ​ട്ട​ടു​ത്ത ക​ട​യി​ലേ​ക്കും തീ ​പ​ട​ർ​ന്നു പി​ടി​ച്ചു. കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നു​ള്ള ഫ​യ​ർ ഫോ​ഴ്സ് സം​ഘ​മെ​ത്തി തീ ​അ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.