ഇങ്ങനെ തുടങ്ങിയാൽ! ഇടയുന്നവരെ അനുനയിപ്പിച്ചു മടുത്തു സുധാകരൻ
ഇങ്ങനെ തുടങ്ങിയാൽ! ഇടയുന്നവരെ അനുനയിപ്പിച്ചു മടുത്തു സുധാകരൻ
Saturday, September 25, 2021 11:37 AM IST
തിരുവനന്തപുരം: ഡിസിസി പ്രസിഡന്‍റ്മാരെ തീരുമാനിച്ചതിനു പിന്നാലെ കോൺഗ്രസിൽ ഉടലെടുത്ത പരസ്യ ഗ്രൂപ്പു പോരിനും കൊഴിഞ്ഞുപോകലിനും തെല്ലു ശമനമായി എന്നു കരുതിയിരിക്കുന്പോഴാണ് അപ്രതീക്ഷിതമായി മുൻ കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരന്‍റെ രാജി.

രാഷ്‌ട്രീയകാര്യ സമിതിയിൽനിന്നാണ് അദ്ദേഹം രാജിവച്ചിരിക്കുന്നത്. കാര്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്നാരോപിച്ചാണ് സുധീരൻ രാജിവച്ചിരിക്കുന്നത്. അതേസമയം, തെറ്റിദ്ധാരണകളോ ആശയവിനിമയത്തിൽ പ്രശ്നമോ ഉണ്ടായിട്ടുണ്ടെങ്കിൽ സംസ്ഥാന അധ്യക്ഷൻ കെ.സുധാകരൻ ഇടപെട്ടു പരിഹരിക്കുമെന്നാണ് വർക്കിംഗ് പ്രസിഡന്‍റ് പി.ടി. തോമസ് മാധ്യമങ്ങളോടു പ്രതികരിച്ചത്.

സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട നിമിഷം മുതൽ ഒത്തുതീർപ്പ് ചർച്ചകൾക്കു പിന്നാലെ പോകേണ്ട ഗതികേടാണ് കെ.സുധാകരന് ഉണ്ടായിരിക്കുന്നത്. പാർട്ടിയെ ശക്തിപ്പെടുത്താനും സെമി കേഡർ രൂപത്തിലേക്കു മാറ്റാനുള്ള പദ്ധതികളും പരിപാടികളും നടത്തുന്നതിനിടെയാണ് ഇടയ്ക്കിടെ ഒാരോ നേതാക്കൾ ഇടയുന്നതും അവരെ അനുനയിപ്പിക്കാനായി സുധാകരൻ ഇടപെടുന്നതും അതിനായി ഏറെ സമയം ചെലവഴിക്കേണ്ടി വരുന്നതും.

മാത്രമല്ല ഇതൊക്കെ പാർട്ടിയുടെ ഇമേജിനെ ബാധിക്കുന്ന രീതിയിൽ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറുകയും ചെയ്യുന്നു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി നേരത്തെ സുധാകരൻ കൂടിക്കാഴ്ച നടത്തിയിരുന്നു.

പാർട്ടിയുമായി ഇടഞ്ഞ് നേരത്തെ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന കെ.പി.അനിൽകുമാർ, കെപിസിസി സെക്രട്ടറി പി.എസ്. പ്രശാന്ത് എന്നിവർ പുറത്തുപോയിരുന്നു. ഇവർ സിപിഎമ്മിലേക്കാണ് ചേക്കേറിയത്. അതിനു പിന്നാലെ പാലക്കാട്ട് എ.വി.ഗോപിനാഥും പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു.

അനിൽകുമാറും പ്രശാന്തും പോയപ്പോൾ പാർട്ടിവിടുന്നവർ മാലിന്യങ്ങളാണെന്നായിരുന്നു നേതൃത്വത്തിന്‍റെ പ്രതികരണം. എന്നാൽ, മുതിർന്ന നേതാവ് എന്ന നിലയിൽ സുധീരനോട് അത്തരം സമീപം സ്വീകരിക്കില്ലെന്നും അനുനയിപ്പിക്കുമെന്നാണ് കരുതുന്നത്.

എന്നാൽ, ഗോപിനാഥ് ഇതുവരെ മറ്റു പാർട്ടികളിൽ ചേരുന്നതായി പ്രഖ്യാപിച്ചിട്ടില്ല. ഇദ്ദേഹത്തെ അനുനയിപ്പിക്കാൻ സുധാകരൻ ഇടപെട്ടിരുന്നു.

കെ.​സു​ധാ​ക​ര​നെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റും വി.​സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി നി​ശ്ച​യി​ച്ച​തി​നു പി​ന്നാ​ലെയാണ് കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്പു​ക​ളി​ൽ പുകച്ചിൽ തുടങ്ങിയത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ്മാ​രു​ടെ പ്ര​ഖ്യാ​പ​ന​ത്തോ​ടെ അത് ആളിക്കത്തി.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്, പ്ര​തി​പ​ക്ഷ​നേ​താ​വ് എ​ന്നി​വ​രു​ടെ നി​യ​മ​ന​ത്തെ​ത്തു​ട​ര്‍​ന്നു പാ​ര്‍​ട്ടി​യു​ടെ അ​ധി​കാ​ര സ​മ​വാ​ക്യ​ങ്ങ​ളി​ലു​ണ്ടാ​യ മാ​റ്റ​ത്തോ​ടെ​ത​ന്നെ എ, ​ഐ ഗ്രൂ​പ്പു​ക​ളി​ല്‍​നി​ന്ന് ഏ​റെ​ക്കു​റെ അ​ക​ന്ന പ​ല നേ​താ​ക്ക​ള്‍​ക്കും ഇ​പ്പോ​ള്‍ കെ.​സു​ധാ​ക​ര​ന്‍, വി.​ഡി. സ​തീ​ശ​ന്‍, കെ.​സി. വേ​ണു​ഗോ​പാ​ല്‍ ത്ര​യ​ത്തോ​ടാ​ണ് ആ​ഭി​മു​ഖ്യം.

ഹൈ​ക്ക​മാ​ന്‍​ഡി​ല്‍ ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ പി​ന്‍​ബ​ല​ത്തി​ല്‍ കെ. ​സു​ധാ​ക​ര​ന്‍-​വി.​ഡി. സ​തീ​ശ​ന്‍ കൂ​ട്ടു​കെ​ട്ട് ശ​ക്തി പ്രാ​പി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് നി​യ​മ​ന​ത്തി​ല്‍ പ​ത്തോ​ളം പേ​ര്‍ സു​ധാ​ക​ര​ന്‍റെ​യോ വേ​ണു​ഗോ​പാ​ലി​ന്‍റെ​യോ നോ​മി​നി​ക​ളാ​ണ് എ​ന്ന​തും ഇ​വ​രു​ടെ മേ​ധാ​വി​ത്വം വ്യ​ക്ത​മാ​ക്കു​ന്നു.

അതേസമയം, ആദ്യഘട്ടത്തിൽ ഗ്രൂപ്പ് സമ്മർദങ്ങൾക്ക് ഒരു തരത്തിലും വഴങ്ങില്ലെന്നു പുതിയ നേതൃത്വം പ്രഖ്യാപിച്ചിരുന്നെങ്കിലും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞ സാഹചര്യത്തിൽ അവരെ അനുനയിപ്പിക്കാൻ അല്പം വിട്ടുവീഴ്ചയൊക്കെ ആകാമെന്ന ധാരണയിലേക്കു സംസ്ഥാന നേതൃത്വം ഏകദേശം എത്തിയിട്ടുണ്ട്.

പാർട്ടി ഇടപെടേണ്ട സുപ്രധാന വിഷയങ്ങളിലൊന്നും പ്രതികരിക്കാതെ മൗനം പാലിക്കുന്ന നിലപാടാണ് ഇപ്പോൾ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നത്തലയും സ്വീകരിച്ചിരിക്കുന്നത്.അതിനിടെ, തർക്കംമൂലം സംസ്ഥാന ഭാരവാഹികളുടെ നിയമനവും നീണ്ടുപോവുകയാണ്.

ഇതെല്ലാം പരിഹരിക്കാൻ ശ്രമം നടക്കുന്പോഴാണ് സുധീരന്‍റെ രാജി കൂടി എത്തിയിരിക്കുന്നത്. പാർട്ടിയിലെ പ്രശ്നങ്ങൾ തീർക്കാനല്ലാതെ പാർട്ടിയെ മുന്നോട്ടു നയിക്കാൻ സമയം കിട്ടുന്നില്ലെന്നതാണ് പുതിയ നേതൃത്വത്തെ അലട്ടുന്നത്. എന്നാൽ, പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതോടെ കാര്യങ്ങൾ കുറെക്കൂടി സുഗമമാകുമെന്നും പാർട്ടി സജീവമാകുമെന്നുമുള്ള പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.