ക​ണ്ണൂ​ർ ജ​യി​ൽ പ​രി​സ​രം കി​ള​ച്ചു​മ​റി​ച്ച് പ​രി​ശോ​ധ​ന; ക​ണ്ടെ​ത്തി​യ​ത് മ​ഴു​വും ക​ത്തി​ക​ളും
ക​ണ്ണൂ​ർ ജ​യി​ൽ പ​രി​സ​രം കി​ള​ച്ചു​മ​റി​ച്ച് പ​രി​ശോ​ധ​ന; ക​ണ്ടെ​ത്തി​യ​ത് മ​ഴു​വും ക​ത്തി​ക​ളും
Sunday, September 19, 2021 12:20 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തി. മ​ഴു, ക​ത്തി​ക​ള്‍ എ​ന്നി​വ​യും കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജ​യി​ല്‍ പ​രി​സ​രം കി​ള​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.

ജ​യി​ലി​ല്‍ വ്യാ​പ​ക​മാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന വാ​ര്‍​ത്ത​യെ തു​ട​ര്‍​ന്ന് ജ​യി​ല്‍ ഡി​ജി​പി സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച ജ​യി​ലി​നു​ള്ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഈ ​പ​രി​ശോ​ധ​ന​യി​ല്‍ ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ജ​യി​ല്‍ വ​ള​പ്പി​ല്‍ വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ആ​യു​ധ​ങ്ങ​ളും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ക​ണ്ടെ​ത്തി​യ​ത്. എ​ല്ലാ കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. മൂ​ന്ന് സം​ഘ​മാ​യി 45 ജ​യി​ല്‍ ജീ​വ​ന​ക്കാ​രാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

കാ​ലാ​കാ​ല​ങ്ങ​ളാ​യി സൂ​ക്ഷി​ച്ച ആ​യു​ധ​ങ്ങ​ളെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ജ​യി​ല്‍ വ​ള​പ്പി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.