വു​ഹാ​നി​ൽ വീ​ണ്ടും കോ​വി​ഡ് വ്യാ​പ​നം; ന​ഗ​ര​വാ​സി​ക​ളെ മു​ഴു​വ​ൻ പ​രി​ശോ​ധി​ക്കും
വു​ഹാ​നി​ൽ വീ​ണ്ടും കോ​വി​ഡ് വ്യാ​പ​നം; ന​ഗ​ര​വാ​സി​ക​ളെ മു​ഴു​വ​ൻ പ​രി​ശോ​ധി​ക്കും
Tuesday, August 3, 2021 11:00 AM IST
ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ വീ​ണ്ടും കോ​വി​ഡ് വ്യാ​പി​ക്കു​ന്നു. 2019 ഡി​സം​ബ​റി​ൽ ചൈ​നീ​സ് ന​ഗ​ര​മാ​യ വു​ഹാ​നി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട കോ​വി​ഡ് ബാ​ധ നി​യ​ന്ത്രി​ച്ച​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ആ​ശ​ങ്കാ ജ​ന​ക​മാ​യ അ​ള​വി​ൽ രോ​ഗം വ്യാ​പി​ക്കു​ന്ന​ത്.

ഇ​തേ തു​ട​ർ​ന്ന് ന​ഗ​ര​വാ​സി​ക​ളാ​യ എ​ല്ലാ​വ​രെ​യും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​ൻ വു​ഹാ​നി​ലെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. ചൈ​ന​യി​ൽ കു​റ​ഞ്ഞ​ത് 200 പേ​ർ​ക്കെ​ങ്കി​ലും രോ​ഗം ബാ​ധി​ച്ച​താ​യാ​ണ് ക​ണ​ക്കു​ക​ൾ.

ക​ഴി​ഞ്ഞ 20നു ​നാ​ന്‍​ജിം​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​യാ​ൾ​ക്ക് ഡെ​ൽ​റ്റ വ​ക​ഭേ​ദം ആ​ദ്യ​മാ​യി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ നാ​ൻ​ജിം​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ ഈ ​മാ​സം 11 വ​രെ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.