ലോക സാമൂഹിക മാധ്യമദിനത്തിൽ ജോർജിയൻ റേഡിയോ
1571834
Tuesday, July 1, 2025 2:38 AM IST
ചുങ്കപ്പാറ: സെന്റ് ജോർജ് ഹൈസ്കൂളിൽ ഗ്രീൻ സ്റ്റുഡിയോയുടെയും മീഡിയ ക്ലബിന്റെയും ആഭിമുഖ്യത്തിൽ ജോർജിയൻ റേഡിയോയ്ക്ക് ആരംഭം കുറിച്ചു. സ്കൂൾ റേഡിയോ പ്രക്ഷേപണത്തിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ വർഗീസ് ജോസഫ് റേഡിയോയിലൂടെ ആദ്യ സന്ദേശം നൽകി നിർവഹിച്ചു.
കുട്ടികൾ തന്നെയാണ് റേഡിയോ ജോക്കിയായി റേഡിയോ നിയന്ത്രിക്കുന്നത്. സ്റ്റുഡിയോ കോ ഓർഡിനേറ്റർ ലൈജു കോശി മാത്യു, അനി മാത്യു, ദീപ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകുന്നു.
സാമൂഹിക മാധ്യമങ്ങളുടെ നന്മയാർന്ന ഉപയോഗം കുട്ടികൾക്കു മനസിലാക്കാനുള്ള അവസരമാണ് സ്കൂളിൽ ക്രമീകരിക്കുന്നതെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.