വിദ്യാഭ്യാസ പുരസ്കാരങ്ങൾ സമ്മാനിച്ചു
1571818
Tuesday, July 1, 2025 1:51 AM IST
സെന്റ് മേരീസ്
ഹൈസ്കൂൾ
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹൈസ്കൂളില്‍ നടന്ന വിജയോത്സവം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സെന്റ്് തോമസ് കത്തീഡ്രല്‍ അസിസ്റ്റന്റ്് വികാരി ഫാ. ആന്റണി നമ്പളം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് റീജ ജോസ്, ഇരിങ്ങാലക്കുട രൂപത കോഓപ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന്, പിടിഎ പ്രസിഡന്റ് അജോ ജോണ്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് ജിഫിന്, മുന്‍ പിടിഎ പ്രസിഡന്റ് പി.പി. റപ്പായി, കത്തീഡ്രല്‍ ട്രസ്റ്റി തിമോസ് പാറേക്കാടന്‍, സ്കൂള്ലീഡര് ക്രിസ്റ്റ ഡിയോണ്‍, സീനിയര്‍ അധ്യാപിക ബിന്ദു വി. റപ്പായി, ആല്‍ബ മെറിന് എന്നിവര്‍ സംസാരിച്ചു.
പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക്
കയ്പമംഗലം: മതിലകം പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് "വിദ്യാദരം' വിദ്യാഭ്യാസ അവാർഡ് വിതരണവും പുരസ്കാര സമർപ്പണവും നടന്നു. മതിലകം സാഞ്ചോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമാദരണ സമ്മേളനം ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അധ്യക്ഷയായിരുന്നു.എസ്എസ്എൽസി, പ്ലസ്ടു, യുഎസ്എസ്, എൽഎസ്എസ് പരീക്ഷകളിൽ ബാങ്ക് അംഗങ്ങൾ, നിക്ഷേപകർ, ജീവനക്കാർ എന്നിവരുടെ മക്കളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ചടങ്ങിൽ പ്രതിഭകളായ പി.ബി. മലൈഖയെയും മിസ്ബ ഗസ്നിയെയും ആദരിച്ചു. കൊടുങ്ങല്ലൂർ എഇഒ പ്രശാന്ത് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
ഗണിത ശാസ്ത്രജ്ഞനും വേദിക് മാത്തമാറ്റിക്സ് "മാത്തമാറ്റീഷൻ ഓഫ് ദ ഇയർ 2024' അവാർഡ് ജേതാവുമായ ടി.എൻ. രാമചന്ദ്രന്റെ ഗണിത പ്രഭാഷണം കുട്ടികൾക്ക് ഏറെ പ്രയോജനകരമായി. ബാങ്ക് പ്രസിഡന്റ് ബേബി പ്രഭാകരൻ, മതിലകം ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ബാബു, മതിലകം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമതി സുന്ദരൻ, പഞ്ചായത്ത് മെമ്പർ ഒ.എ. ജെൻഡ്രിൻ, ബാങ്ക് വൈസ് പ്രസിഡന്റ്് ഗീത പ്രസാദ്, ബാങ്ക് സെക്രട്ടറി ടി.സി. സിനി തുടങ്ങിയവർ പ്രസംഗിച്ചു. ബാങ്ക് ഡയറക്ടർമാർ, ജീവനക്കാർ സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.
ഉമ്മൻ ചാണ്ടി
എഡ്യുക്കേഷണൽ
എക്സലൻസ് അവാർഡ്
കൊടുങ്ങല്ലൂർ: താലൂക്ക് വ്യാപാരി വ്യവസായി സഹകരണ സംഘം മെമ്പർമാരുടെ മക്കൾക്കും സംഘത്തിന്റെ സമീപ പ്രദേശത്തുമുള്ള വിവിധ വാർഡുകളിൽ എസ്എസ്എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർഥികളെ ഉമ്മൻചാണ്ടി എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. ബെന്നി ബഹനാൻ എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വി.എം. ജോണി അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത, കോട്ടപ്പുറം രൂപത മോൺ. റോക്കി റോബി കളത്തിൽ, ഡിസിസി സെക്രട്ടറി ടി.എം. നാസർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു, ഇ.കെ. സോമൻ, ജോഷി ചക്കാമാട്ടിൽ, സാലി ഫ്രാൻസീസ് എന്നിവർ സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് ജെയിംസ് തിയ്യാടി സ്വാഗതവും സെക്രട്ടറി എം.വി. റീജ നന്ദിയും പറഞ്ഞു.