ആ​റാം വി​വാ​ഹ​ത്തി​നൊ​രു​ങ്ങി​യ യു​പി മു​ൻ മ​ന്ത്രി​ക്കെ​തി​രെ ഭാ​ര്യ
ആ​റാം വി​വാ​ഹ​ത്തി​നൊ​രു​ങ്ങി​യ യു​പി മു​ൻ മ​ന്ത്രി​ക്കെ​തി​രെ ഭാ​ര്യ
Tuesday, August 3, 2021 12:42 AM IST
ലക്നോ: ആ​റാം വി​വാ​ഹ​ത്തി​നൊ​രു​ങ്ങി​യ ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ന്‍ മ​ന്ത്രി​ക്കെ​തി​രെ പ​രാ​തി​യു​മാ​യി ഭാ​ര്യ. ചൗ​ധ​രി ബ​ഷീ​റി​നെ​തി​രെ​യാ​ണ് പ​രാ​തി​യു​മാ​യി മൂ​ന്നാം ഭാ​ര്യ ന​ഗ്മ രം​ഗ​ത്തെ​ത്തി​യ​ത്. മാ​യാ​വ​തി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തെ മ​ന്ത്രി​യാ​യി​രു​ന്നു ഇ​യാ​ള്‍.

ന​ഗ്മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ഗ്ര​യി​ലെ മ​ണ്ഡോ​ല പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ചൗ​ധ​രി ബ​ഷീ​റി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ശൈ​സ്ത് എ​ന്ന് പേ​രു​ള്ള പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്യാ​നാ​ണ് ഇ​യാ​ള്‍ ഒ​രു​ങ്ങി​യ​ത്. സം​ഭ​വം അ​റി​ഞ്ഞ ന​ഗ്മ, ചൗ​ധ​രി​യോ​ട് സം​സാ​രി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്താ​ക്കി ത​ന്നെ മൊ​ഴി ചൊ​ല്ലി​യെ​ന്ന് ന​ഗ്മ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

വി​വാ​ഹ​ത്തി​ന് ശേ​ഷം ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നും ഇ​വ​ര്‍ ന​ൽ​കി​യ പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. 2012ലാ​ണ് ന​ഗ്മ​യും ചൗ​ധ​രി​യും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. ഈ ​ബ​ന്ധ​ത്തി​ല്‍ ഇ​വ​ര്‍​ക്ക് ര​ണ്ട് മ​ക്ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.