നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഫ്ര​ഞ്ച് കു​പ്പാ​യ​ത്തി​ലേ​ക്ക് ബെ​ൻ​സേ​മ മ​ട​ങ്ങി​യെ​ത്തു​ന്നു
നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഫ്ര​ഞ്ച് കു​പ്പാ​യ​ത്തി​ലേ​ക്ക് ബെ​ൻ​സേ​മ മ​ട​ങ്ങി​യെ​ത്തു​ന്നു
Wednesday, May 19, 2021 1:52 AM IST
പാ​രീ​സ്: റ‍​യ​ൽ മാ​ഡ്രി​ഡ് സൂ​പ്പ​ർ താ​രം ക​രിം ബെ​ൻ​സേ​മ ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ദേ​ശീ​യ ടീ​മി​ൽ തി​രി​ച്ചെ​ത്തി. ഫ്രാ​ൻ​സി​ന്‍റെ യൂ​റോ ക​പ്പ് സ്ക്വാ​ഡി​ലാ​ണ് ബെ​ൻ​സേ​മ ഇ​ടം നേ​ടി​യ​ത്. ബെ​ൻ​സേ​മ ഉ​ൾ​പ്പെ​ടെ 26 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ബ്ലാ​ക് മെ​യി​ലിം​ഗ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് 2015 ൽ ​ദേ​ശീ​യ ടീ​മി​ൽ​നി​ന്ന് പു​റ​ത്താ​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ബെ​ൻ​സേ​മ ഫ്രാ​ൻ​സി​ന്‍റെ കു​പ്പാ​യം അ​ണി​യു​ന്ന​ത്. 2016 യൂ​റോ ക​പ്പി​ലും 2018 ലോ​ക​ക​പ്പി​ലും ടീ​മി​ൽ ബെ​ൻ​സേ​മ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ സീ​സ​ണി​ലും ഈ ​സീ​സ​ണി​ലും റ​യ​ലി​ന്‍റെ ഗോ​ൾ വേ​ട്ട​ക്കാ​രി​ൽ ബെ​ൻ​സേ​മ​യാ​ണ് ഒ​ന്നാ​മ​ത്. ക​ഴി​ഞ്ഞ ത​വ​ണ ‌21ഉം, ​ഇ​ക്കു​റി 22ഉം ​ഗോ​ളു​മാ​ണ് റ​യ​ലി​ൽ ബെ​ൻ​സേ​മ​യു​ടെ സ​മ്പാ​ദ്യം. തി​ങ്ക​ളാ​ഴ്ച ഫ്ര​ഞ്ച് ഫു​ട്ബാ​ളി​ലെ സീ​സ​ണി​ലെ മി​ക​ച്ച താ​ര​ത്തി​നു​ള്ള പു​ര​സ് കാ​രം കൂ​ടി നേ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ദേ​ശീ​യ ടീ​മി​ലേ​ക്കു​ള്ള വി​ളി​യെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.