ഗ​തി​കേ​ടി​ൽ രാ​ജ്യം..! ത​മി​ഴ്നാ​ട്ടി​ൽ നാ​ല് കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി പ്രാ​ണ​വാ​യു കി​ട്ടാ​തെ മ​രി​ച്ചു
ഗ​തി​കേ​ടി​ൽ രാ​ജ്യം..! ത​മി​ഴ്നാ​ട്ടി​ൽ നാ​ല് കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി പ്രാ​ണ​വാ​യു കി​ട്ടാ​തെ മ​രി​ച്ചു
Thursday, May 6, 2021 9:42 AM IST
ചെ​ന്നൈ: ഓ​ക്സി​ജ​ൻ ക്ഷാ​മ​ത്തി​ൽ രാ​ജ്യം ക​ണ്ണീ​ർ വാ​ർ​ക്കു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ നാ​ല് കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി പ്രാ​ണ​വാ​യു കി​ട്ടാ​തെ മ​രി​ച്ച​താ​ണ് പു​തി​യ വാ​ർ​ത്ത. തി​രു​പ്പ​ത്തൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്നാ​ട്ടി​ലെ ചെ​ങ്ക​ൽ​പ്പേ​ട്ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ 13 കോ​വി​ഡ് രോ​ഗി​ക​ൾ മ​രി​ച്ചി​രു​ന്നു. നാ​ൽ​പ്പ​തി​നും എ​ൺ​പ​ത്തി​യ​ഞ്ചി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണു മ​രി​ച്ച​ത്.

ഇ​തി​നി​ടെ ക​ർ​ണാ​ട​ക​യി​ലെ ചാ​മ​രാ​ജ്ന​ഗ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ കി‌​ട്ടാ​തെ 24 കോ​വി​ഡ് രോ​ഗി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഏ​കം​ഗ ക​മ്മീ​ഷ​നാ​യി ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി റി​ട്ട. ജ​ഡ്ജി ജ​സ്റ്റീ​സ് ബി.​എ. പാ​ട്ടീ​ലി​നെ സ​ർ​ക്കാ​ർ നി​യ​മി​ച്ചു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണു സ​ർ​ക്കാ​ർ തീ​രു​മാ​നം.

രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ ഒ​ട്ടു​മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും ഓ​ക്സി​ജ​ൻ ക്ഷാ​മം രൂ​ക്ഷ​മാ​ണ്. നൂ​റി​ല​ധി​കം പേ​രാ​ണ് ഇ​തി​നോ​ട​കം ഓ​ക്സി​ജ​ൻ കി​ട്ടാ​തെ രാ​ജ്യ​ത്ത് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.