മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: വി.​പി.​സാ​നു വീ​ണ്ടും അ​ങ്ക​ത്തി​ന്
Monday, March 8, 2021 3:23 PM IST
തി​രു​വ​ന​ന്ത​പു​രം: പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്ക് ന​ട​ക്കു​ന്ന മ​ല​പ്പു​റം ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചു. എ​സ്എ​ഫ്ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് വി.​പി.​സാ​നു​വാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ഇ​ന്ന് ചേ​ർ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും സാ​നു​വാ​യി​രു​ന്നു മ​ല​പ്പു​റ​ത്തെ സ്ഥാ​നാ​ർ​ഥി. യു​ഡി​എ​ഫ് ത​രം​ഗം ആ​ഞ്ഞു​വീ​ശി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 2.60 ല​ക്ഷം വോ​ട്ടി​നാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി ജ​യി​ച്ചു ക​യ​റി​യ​ത്. വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് മാ​ത്ര​മാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി​യേ​ക്കാ​ൾ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്ന​ത്.

ലീ​ഗി​ന്‍റെ കോ​ട്ട​യാ​യ മ​ല​പ്പു​റ​ത്ത് ഇ​ത്ത​വ​ണ സാ​നു​വി​ന് മി​ക​ച്ച പോ​രാ​ട്ടം കാ​ഴ്ച​വ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. യു​വ​ജ​ന​ത​യ്ക്ക് അ​വ​സ​രം ന​ൽ​കു​ന്ന​തെ മു​ത​ൽ​കൂ​ട്ടാ​കു​മെ​ന്നും നേ​തൃ​ത്വം ക​രു​തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.