മൊ​ട്ടേ​ര​യി​ൽ ഇം​ഗ്ല​ണ്ടി​ന് ബാ​റ്റിം​ഗ്
Thursday, March 4, 2021 9:38 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ നാ​ലാം ടെ​സ്റ്റി​ൽ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് മൊ​ട്ടേ​ര​യി​ൽ നാ​ലാം ടെ​സ്റ്റി​ന് അ​ങ്കം കു​റി​ക്കു​ന്ന​ത്. മൂ​ന്നാം ടെ​സ്റ്റി​ൽ ഇ​ന്ത്യ 10 വി​ക്ക​റ്റി​ന്‍റെ ജ​യം നേ​ടി​യ​പ്പോ​ൾ മു​ത​ൽ മൊ​ട്ടേ​ര​യി​ലെ പി​ച്ചി​നെ​ക്കു​റി​ച്ച് വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​താ​ണ്.

ഇ​ന്ത്യ ജ​സ്പ്രീ​ത് ബും​റ​യ്ക്കു പ​ക​രം മു​ഹ​മ്മ​ദ് സി​റാ​ജി​നെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ നാ​ലാം ടെ​സ്റ്റി​ൽ ബും​റ വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്.

ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇം​ഗ്ല​ണ്ട് ഇ​റ​ങ്ങു​ന്ന​ത്. ആ​ർ​ച്ച​റെ​യും ബോ​ർ​ഡി​നെ​യും ഇം​ഗ്ല​ണ്ട് ഒ​ഴി​വാ​ക്കി. പ​ക​രം ഡാ​ൻ ലോ​റ​ൻ​സി​നെ​യും ഡോം ​ബെ​സി​നും ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ 2-1ന് ​മു​ന്നി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.