കുട്ടനാട്ടില്‍ നിയന്ത്രിത പമ്പിംഗ് സംവിധാനം നടപ്പിലാക്കണം: കേരള കോണ്‍ഗ്രസ്
1601994
Wednesday, October 22, 2025 11:40 PM IST
എടത്വ: വര്‍ഷകാലത്ത് കുട്ടനാട്ടില്‍ നിയന്ത്രിത പമ്പിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് കേരള കോണ്‍ഗ്രസ്. വെള്ളപ്പൊക്കകാലത്ത് കുട്ടനാട്ടിലെ ഭൂരിഭാഗം വീടുകളിലും പുരയിടങ്ങളിലും നദി കരകവിഞ്ഞല്ല മറിച്ച് പാടശേഖരങ്ങള്‍ നിറഞ്ഞാണ് വെള്ളം കയറുന്നത്.
പാടശേഖരങ്ങളുടെ വിസൃതിക്കനുസരിച്ച് ഒന്നോ രണ്ടോ മോട്ടോറുകള്‍ക്ക് സ്ഥിരം വൈദ്യുതി കണക്ഷനും വൈദ്യുതി ചാര്‍ജും മോട്ടോര്‍ വാടകയും ശമ്പളവും സര്‍ക്കാര്‍ നല്കി നിയന്ത്രിത പമ്പിംഗ് നടത്തി വാട്ടര്‍ ലെവല്‍ ക്രമീകരിച്ചാല്‍ വെള്ളപ്പൊക്കം ഒരുപരിധി വരെ തടഞ്ഞു നിര്‍ത്താന്‍ കഴിയും.
ഇതോടെ വീടുകള്‍, പുരയിടങ്ങള്‍, വഴികള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറുന്നത് ഇല്ലാതാക്കാന്‍ സാധിക്കും. അടുത്ത വര്‍ഷം മുതല്‍ നിയന്ത്രിത പമ്പിംഗ് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
തകഴി മണ്ഡലം നിശാ ക്യാമ്പ് ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ബിജു വല്ല്യകളം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസുകുട്ടി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ഉന്നതാധികാരസമിതി അംഗം ജോസ് കാവനാടന്‍, കെ.ആര്. ശ്രീകുമാര്‍, ബാബു സേവ്യര്‍, ലിസമ്മ സ്കറിയ, ബൈജു ജോസ്, ഡെന്നി സേവ്യര്‍, പി.സി. ജോസഫ്, ജിയോ നന്നാട്ടുമാലില്‍, ജയിംസ് ജോസഫ് വലിയതറ, ജെയിന് മാത്യു കല്ലുപുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.