സാന്റാമോണിക്ക സ്റ്റഡി എബ്രോഡ്: ന്യൂസിലൻഡ് വിദ്യാഭ്യാസ പ്രദർശനം 25ന്
Wednesday, October 22, 2025 11:43 PM IST
കൊച്ചി: ന്യൂസിലൻഡ് സർക്കാരിന്റെ ഔദ്യോഗിക വിദ്യാഭ്യാസ ഏജൻസിയായ എഡ്യുക്കേഷൻ ന്യൂസിലൻഡിന്റെ പിന്തുണയോടെ സാന്റാമോണിക്ക സ്റ്റഡി എബ്രോഡ് 25ന് കൊച്ചിയിൽ ന്യൂസിലൻഡ് വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിക്കും.
കൊച്ചി മറൈൻഡ്രൈവിലെ വിവാന്റ എറണാകുളം ഹോട്ടലിൽ രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് പ്രദർശനം. ന്യൂസിലൻഡിലെ മുൻനി യൂണിവേഴ്സിറ്റികൾ, കോളജുകൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രതിനിധികൾ പങ്കെടുക്കും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇവരെ നേരിട്ടുകണ്ട് സംവദിച്ച് സംശയനിവാരണം നടത്താനാകും.
പ്ലസ് ടു, ഡിഗ്രി, പിജിക്കാർക്ക് എൻജിനിയറിംഗ്, ഐടി, നഴ്സിംഗ്, ഹെൽത്ത്, അലൈഡ് ഹെൽത്ത് കെയർ, ടീച്ചിംഗ് തുടങ്ങി ഉയർന്ന മുൻഗണനാ പട്ടികയിലുള്ള തൊഴിൽ മേഖലകൾ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രീൻ ലിസ്റ്റ് ഫോക്കസ് കോഴ്സുകൾ, പ്ലസ് ടു/ ഡിഗ്രിക്കു മിനിമം 50 ശതമാനം മാർക്കുള്ളവർക്കു പോലും പ്രവേശനം സാധ്യമാകുന്ന വിവിധ കോഴ്സുകൾ, IELTS കുറഞ്ഞത് 6 സ്കോർ ഉള്ളവർക്കും പ്രവേശനം നേടാനാകുന്ന കോഴ്സുകൾ, മൂന്ന് വർഷം സ്റ്റേ ബാക്ക് പഠനത്തോടൊപ്പം ഫുൾ ടൈം ജോലി ചെയ്യാൻ അവസരങ്ങളുള്ള ഗവേഷണ കോഴ്സുകളും ഉൾപ്പെടെ നൂറു കണക്കിന് കോഴ്സുകൾ പ്രദർശനത്തിൽ തെരഞ്ഞെടുക്കാം.
പഠന കാലയളവിൽ കുടുംബത്തെ കൂടെ കൊണ്ടുപോകാനും പങ്കാളിക്ക് ഫുൾ ടൈം ജോലി ചെയ്യുന്നതിനോടൊപ്പംതന്നെ പിആറിന് അപേക്ഷിക്കാനും അനുമതിയുണ്ട്. 50 മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പ് നേടാൻ അവസരമുണ്ട്.
ഫാസ്റ്റ് ട്രാക്ക് അഡ്മിഷൻ ഡെസ്ക്, പ്രമുഖ ബാങ്കുകളുടെ ബാങ്ക് ലോൺ ഡെസ്ക് എന്നിവ പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കൂടാതെ എഡ്യുക്കേഷൻ ന്യൂസിലാൻഡിലെ ഔദ്യോഗിക പ്രതിനിധികൾ നയിക്കുന്ന സെമിനാറും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ് .
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www. santamonicaedu.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. പ്രൊഫൈൽ അസസ്മെന്റിനായി പ്രത്യേക ഡെസ്കും ഒരുക്കും.
സ്പോട്ട് അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ എല്ലാ അക്കാഡമിക് രേഖകളും പാസ്പോർട്ടിന്റെ പകർപ്പും കരുതണം. ഫോൺ: 04844150999, 9645222999.