ടൈകോണ്‍ 2025: സംരംഭക കണ്വന്ഷന് നവംബറിൽ
Wednesday, October 22, 2025 11:43 PM IST
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭകസമ്മേളനമായ ടൈകോണ്‍ കേരള നവംബര്‍ 21, 22 തീയതികളില്‍ കുമരകം ദി സൂരിയില്‍ നടക്കും.
സെലിബ്രേറ്റിംഗ് എന്റര്‍പ്രണര്‍ഷിപ്പ് എന്ന പ്രമേയത്തില്‍ രാജ്യത്തെ പ്രമുഖ വ്യവസായികള്‍, മാനേജ്മെന്റ് വിദഗ്ധര്‍, നിക്ഷേപകര്‍, മെന്റര്‍മാര്‍, ഇന്നൊവേറ്റര്‍മാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, ഫയര്‍സൈഡ് ചാറ്റുകള്‍, റൗണ്ട് ടേബിള്‍ മീറ്റിംഗുകള്‍, നിക്ഷേപക സെഷനുകള്‍, മൈസ്റ്റോറി, കാപിറ്റല്‍ കഫേ, സ്റ്റാര്‍ട്ടപ്പ് പിച്ച് ഫെസ്റ്റ് ഇവന്റ് എന്നിവ സമ്മേളനത്തിലുണ്ടാകും.
സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രഫഷണലുകള്‍, സാങ്കേതിക, മാനേജ്മന്റ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് പുതിയ ബിസിനസ് ആശയങ്ങള്‍, അവസരങ്ങള്‍, നെറ്റ്വർക്കിംഗ് എന്നിവ പങ്കുവയ്ക്കുന്നതിന് സമ്മേളനം വേദിയൊരുക്കും. പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്യാന്‍ https://events.tie.org/TiEconKerala2025 അല്ലെങ്കില്‍ https://kerala.tie.org, [email protected] / 70258 88872 എന്നിവ സന്ദര്‍ശിക്കുക.