ഹൈ​ദ​രാ​ബാ​ദി​നെ സ​മ​നി​ല​യി​ൽ കു​ടു​ക്കി ഗോ​വ പ്ലേ ​ഓ​ഫി​ൽ
Sunday, February 28, 2021 9:29 PM IST
ഫ​ത്തോ​ർ​ഡ: ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ കു​ടു​ക്കി എ​ഫ്സി ഗോ​വ ഐ​എ​സ്എ​ൽ പ്ലേ ​ഓ​ഫി​ൽ ക​ട​ന്നു. പ്ലേ ​ഓ​ഫി​ൽ ക​ട​ക്കാ​ൻ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്ന ഹൈ​ദ​രാ​ബാ​ദ് കൈ​യ്മെ​യ് മ​റ​ന്ന് പോ​രാ​ടി​യെ​ങ്കി​ലും ഗോ​ൾ മാ​ത്രം അ​ക​ന്നു​നി​ന്നു.

ഗോ​ൾ ര​ഹി​ത​മെ​ങ്കി​ലും ആ​വേ​ശം പൊ​ടി​ക്കു​പോ​ലും കു​റ​വി​ല്ലാ​ത്ത മ​ത്സ​ര​ത്തി​നാ​ണ് ഫ​ത്തോ​ർ​ഡ് സ്റ്റേ​ഡി​യം സാ​ക്ഷ്യം​വ​ഹി​ച്ച​ത്. പ്ലേ ​ഓ​ഫി​ൽ ക​ട​ക്കാ​ൻ സ​മ​നി​ല മ​തി​യാ​കു​മാ​യി​രു​ന്ന ഗോ​വ ക​ട്ട​പ്ര​തി​രോ​ധം തീ​ർ​ത്ത​പ്പോ​ൾ ഹൈ​ദ​രാ​ബാ​ദി​ന്‍റെ മെ​യി​ൻ ആ​ക്ര​മ​ണ​മാ​യി​രു​ന്നു.

പ​ല​കു​റി ഗോ​ളി​ന്‍റെ തു​മ്പി​ലെ​ത്തി​യെ​ങ്കി​ലും നി​ർ​ഭാ​ഗ്യം വി​ന​യാ​യ്. ധീ​ര​ജ് സിം​ഗി​ന്‍റെ സൂ​പ്പ​ർ സേ​വു​ക​ളും ഹൈ​ദ​രാ​ബാ​ദി​നെ ത​ട​ഞ്ഞു​നി​ർ​ത്തി. ഗോ​വ​യും അ​വ​സാ​ന നാ​ലി​ൽ ക​ട​ന്ന​തോ​ടെ പ്ലേ ​ഓ​ഫി​ൽ ചി​ത്രം തെ​ളി​ഞ്ഞു. മും​ബൈ സി​റ്റി, എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ, നോ​ർ​ത്ത് ഈ​സ്റ്റ്, ഗോ​വ എ​ന്നി​വ​രാ​ണ് ഇ​ത്ത​വ​ണ പ്ലേ ​ഓ​ഫി​ൽ ഏ​റ്റു​മു​ട്ടു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.